തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് മണ്ഡല മകരവിളക്ക് മഹോത്സവ കാലത്ത് ശബരിമലയില്‍ അവസരം.
തൊഴിലെടുക്കുന്നതിനു ആരോഗ്യ സ്ഥിതിയുള്ള 65 വയസ് പിന്നിടാത്ത വിരമിച്ച ജീവനക്കാര്‍ താമസസ്ഥല പരിധിയിലെ അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കണം. എസ്റ്റാബ്ലിഷ്മെന്റ് തസ്തികയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പ്രതിദിനം 950 രൂപയും, ക്ലാസ് ഫോര്‍ തസ്തികയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പ്രതിദിനം 750 രൂപയുമാണ് വേതനം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20.
പ്രതികരിക്കാൻ ഇവിടെ എഴുതുക: