Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റബ്‌കോ തകര്‍ച്ചയില്‍; നഷ്ടം 905 കോടി, കണ്ടെത്തല്‍ ഇ ഡി അന്വേഷണത്തില്‍

വായ്പയും നിക്ഷേപവും നല്കിയ സംഘങ്ങളും പ്രതിസന്ധിയില്‍

Janmabhumi Online by Janmabhumi Online
Oct 15, 2024, 07:04 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തില്‍ കണ്ണൂര്‍ ആസ്ഥാനമായുള്ള സഹകരണ സ്ഥാപനം റബ്‌കോ കോടികളുടെ നഷ്ടത്തില്‍. കടബാധ്യതകളെല്ലാം ചേര്‍ത്ത് റബ്‌കോയുടെ ആകെ നഷ്ടം 905 കോടിയോളം വരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍. വായ്പ തിരിച്ചടവുകള്‍ മുടങ്ങിയതും നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ ഉപയോഗവുമാണ് സ്ഥാപനത്തെ നഷ്ടത്തിലും കോടിക്കണക്കിനു രൂപയുടെ കടക്കെണിയിലുമാക്കിയത്. രണ്ടു മാസമായി ജീവനക്കാര്‍ക്കു ശമ്പളം പോലും നല്കാനാകാത്ത വിധം ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാണ് സ്ഥാപനം. സ്ഥാപനം കടക്കെണിയിലാകുക മാത്രമല്ല, നിക്ഷേപം നടത്തിയ വിവിധ സഹകരണ ബാങ്കുകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

1500 ജീവനക്കാരുള്ള സംസ്ഥാനത്തെ സഹകരണ മേഖലയിലെ വലിയ സ്ഥാപനങ്ങളിലൊന്നാണ് റബ്‌കോ. അന്താരാഷ്‌ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ള ഉത്പന്നങ്ങളുണ്ടാക്കി വില്‍ക്കുന്ന സ്ഥാപനം കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിലേക്കു കൂപ്പുകുത്തിയതിനു കാരണം ആരംഭിച്ചതു മുതല്‍ അതിന്റെ നിയന്ത്രണമേറ്റെടുത്ത സിപിഎം നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയാണെന്ന ആരോപണം കാലങ്ങളായുണ്ട്. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി നിയമസഭയില്‍ നല്കിയ കണക്കനുസരിച്ച് റബ്‌കോയുടെ കടം 293 കോടി 80 ലക്ഷം രൂപയാണ്.

2001-2004ല്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് റബ്‌കോ സ്വീകരിച്ച നിക്ഷേപം 1.2 കോടി രൂപ. വായ്പ സ്വീകരിച്ചതല്ലാതെ മുതലോ പലിശയോ തിരിച്ചടച്ചില്ലെന്നു മാത്രമല്ല ബാധ്യത 7.57 കോടിയായി. നിക്ഷേപത്തുക റബ്‌കോ തിരിച്ചടയ്‌ക്കാത്തതിനാല്‍ മാത്രം കോട്ടയം ജില്ലാ സഹകരണ ബാങ്ക് നിഷ്‌ക്രിയ ആസ്തിയാക്കിയത് 150 കോടി രൂപയാണ്. ഇതടക്കം 450 പ്രാഥമിക സഹ. സ്ഥാപനങ്ങള്‍ക്ക് റബ്‌കോ മടക്കി നല്കാനുള്ള സ്ഥിര നിക്ഷേപം 322.41 കോടി രൂപ വരും. നിക്ഷേപം തിരിച്ചുകൊടുക്കാനാകാത്തതിനാല്‍ ഈ തുക വര്‍ഷാവര്‍ഷം പലിശയും പിഴപ്പലിശയും ചേര്‍ത്ത് പുതുക്കുകയാണ്.

കടബാധ്യത കുറയ്‌ക്കാന്‍ സര്‍ക്കാര്‍ റബ്‌കോയ്‌ക്ക് സാമ്പത്തിക സഹായമൊന്നും നല്കിയിട്ടില്ലെന്നാണ് സംസ്ഥാന സഹകരണ വകുപ്പ് പറയുന്നത്. അതേസമയം റബ്‌കോ പുനരുദ്ധാരണം പഠിക്കാന്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിനെ നിയോഗിച്ചിട്ടുണ്ട്. ഒന്നാംഘട്ട റിപ്പോര്‍ട്ടായെന്ന് പറയുന്നുണ്ടെങ്കിലും തുടര്‍ നടപടികളില്‍ തീരുമാനമൊന്നുമുണ്ടായിട്ടില്ല. ഈ പഠനത്തിന്റെ ചെലവ് സര്‍ക്കാരിനാണ്. കേരള ബാങ്കിന്റെ രൂപീകരണ വേളയില്‍ റബ്‌കോയുടെ വായ്പ ബാധ്യത ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി നേരത്തേ വിവാദത്തിനിടയാക്കിയിരുന്നു.

1997ലാണ് കേരള സ്റ്റേറ്റ് റബര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (റബ്‌കോ) പ്രവര്‍ത്തനമാരംഭിച്ചത്. കൂത്തുപറമ്പ് കെഎസ്‌ഐഡിസി വ്യവസായ എസ്റ്റേറ്റില്‍ അഞ്ചു യൂണിറ്റുകളായാണ് തുടക്കം. കര്‍ഷകരില്‍ നിന്ന് വിപണി വിലയിലും മെച്ചമായ തുകയ്‌ക്കു റബര്‍ വാങ്ങി ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.

Tags: rubco kannurED EnquiryCPM KannurKerala state Rubber Co-operative Limited
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരിയ കുറ്റവാളികള്‍ക്ക് ജയില്‍ ‘സ്വര്‍ഗലോകം പോലെ’ യാണെന്ന് ശരത് ലാലിന്റെ അച്ഛന്‍

Kerala

ദിവ്യയെ കൈവിടാതെ സിപിഎം; ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

Kannur

ഭാഗവത സപ്താഹ ബോര്‍ഡില്‍ കര്‍ഷകസംഘത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ച് പ്രകോപനം; സംഭവം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നാട്ടില്‍

Kerala

പാര്‍ട്ടി സംരക്ഷണത്തില്‍ ദിവ്യ; കേസ് വഴി തിരിച്ചു വിടാനും ശ്രമം

Kerala

ദിവ്യക്കും നേതാക്കള്‍ക്കും കുരുക്ക്: പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ രണ്ടു കോടി; കണ്ടെത്താന്‍ ഇ ഡി

പുതിയ വാര്‍ത്തകള്‍

ശോഭ…. അഭ്രപാളിയിലെ ദുഃഖ താരകം

ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴ കനക്കും

ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നതിൽ അങ്കലാപ്പ്, പാകിസ്ഥാനും പ്രതിനിധി സംഘത്തെ അയക്കുന്നു

വാൽപ്പാറയിൽ ബസ് മറിഞ്ഞ് 30 പേർക്ക് പരിക്ക്; 14 പേരുടെ നില ഗുരുതരം

ആറുവരി പാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനമില്ല: ദേശീയപാതയിലെ എൻട്രിയിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്; ചടങ്ങിനൊരുങ്ങി വത്തിക്കാൻ

പിഎസ്എൽവി സി61 വിക്ഷേപണം പരാജയം; സ്ഥിരീകരിച്ച് ISRO ചെയർമാൻ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പിജി പ്രവേശനം

അരുണാചൽ പ്രദേശിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.8 തീവ്രത

സര്‍പ്പാരാധനയുടെ പ്രാധാന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies