തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിന്‍ ടൈഫസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75വയസുളള ആള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയല്‍ രോഗം അപൂര്‍വമായാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പ്രത്യേകതരം ചെള്ളിലൂടെയാണ് രോഗാണു പകരുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
















