കണ്ണൂര്‍: കഴിഞ്ഞ ദിവസം ഗായിക ചിത്ര കണ്ണൂരിലെ മുഴക്കുന്നം മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ എത്തി പാടി. മ്യ ദംഗശൈലേശ്വരിയുടെ തിരുമുൻപിൽ മലയാളത്തിന്റെ വാനമ്പാടിയായി അറിയപ്പെടുന്ന ചിത്ര സരസ്വതി കീർത്തനം ആലപിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.
മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവിയായ മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കുമെന്നാണ് വിശ്വാസം. മനസ്സുരുകി പ്രാര്‍ത്ഥിച്ചാല്‍ എത്ര അസാധ്യമെന്നു തോന്നുന്ന കാര്യങ്ങളും ദേവി നടപ്പാക്കിത്തരുമെന്നും വിശ്വാസികള്‍ കരുതുന്നു.
5-10-2024 ഇന്നലെ കണ്ണൂർ മുഴക്കുന്ന് മ്യ ദംഗശൈലേശ്വരിയ്‌ക്ക് തിരുമുൻപിൽ സരസ്വതി കീർത്തനം മലയാളത്തിന്റെ വാനമ്പാടി ആലപിച്ചു പ്രാർത്ഥിച്ച നിമിഷങ്ങൾ🙏🙏✨✨ pic.twitter.com/qPkNpduX7w
— Ramith :: My :: india.🇮🇳🇮🇳 (@Ramith18) October 6, 2024
പണ്ടെപ്പോഴോ സ്വര്‍ഗ്ഗത്തില്‍ നിന്നും സംഗീതസ്വരൂപിണിയായ ദുർഗ്ഗാഭഗവതി ഈ പ്രദേശത്ത് ഒരു മിഴാവിന്റെ രൂപത്തില്‍ താഴേക്ക് പതിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടായിരിക്കാം ഈ ദേവിയെ കലയുടെ ദേവതയായ സരസ്വതീദേവിയായും സങ്കല്‍പിക്കുന്നു. സംഗീതം, കല, ജ്ഞാനം എന്നിവയുടെ ദേവിയാണ് സരസ്വതീദേവി. അതുകൊണ്ട് ചിത്ര സരസ്വതീ കീര്‍ത്തനം ആലപിച്ച് പ്രാര്‍ത്ഥിച്ചത്. കലാകാരന്മാരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് മൃഗദംശൈലേശ്വരി ക്ഷേത്രം. ഭഗവതി ക്ഷേത്രം എന്നതിനപ്പുറം, പഴശ്ശിരാജയുടെ പരദേവതാക്ഷേത്രമെന്നും കഥകളിയുടെ വന്ദന ശ്ലോകം എഴുതപ്പെട്ട ക്ഷേത്രമെന്നും മൃദംഗശൈലേശ്വരിക്ഷേത്രം അറിയപ്പെടുന്നു.
അന്ന് ആ മിഴാവ് അഥവാ മൃദംഗം വന്നു വീണ ഇടമാണ് മൃദംഗശൈലനിലയം ആയത്. അതിനാല്‍ തുടക്കത്തില്‍ മിഴാവ്കുന്ന് ആയും പിന്നീട് മിഴാക്കുന്നും മൊഴക്കുന്നും ആവുകയും ഒടുവില്‍ മുഴക്കുന്ന് ആവുകയും ചെയ്തു.
ക്ഷേത്രത്തിനുള്ളില്‍ മിഴാവ് വന്നുവീണു എന്നു വിശ്വസിക്കപ്പെടുന്ന ഭാഗം ഇപ്പോഴും കാണം. ശ്രീകോവിലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് വാതില്‍മാടത്തില്‍ ആണ് ഈ മിഴാവ് വീണ സ്ഥലം. അതുകൊണ്ടുതന്നെ സരസ്വതി ദേവിയായും ഇവിടുത്തെ ഭഗവതിയെ കാണുന്നു.ഭഗവതി ക്ഷേത്രമായി മാത്രമല്ല, പഴശ്ശിരാജയുടെ പരദേവതാക്ഷേത്രമെന്നും കഥകളിയുടെ വന്ദന ശ്ലോകം എഴുതപ്പെട്ട ക്ഷേത്രമെന്നും കലാകാരന്മാരുടെ പ്രിയപ്പെട്ട ഇടമെന്നും മൃഗദംശൈലേശ്വരി ക്ഷേത്രം അറിയപ്പെടുന്നു.
മൃദംഗശൈലേശ്വരി ക്ഷേത്രം പറഞ്ഞു പഴകിയ ഐതിഹ്യങ്ങള്‍ക്കും പുരാണങ്ങള്‍ക്കുമപ്പുറം ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്നത്ത് സ്ഥിതി ചെയ്യുന്ന മൃദംഗശൈലേശ്വരി ക്ഷേത്രം.
പരശുരാമന്‍ സ്ഥാപിച്ച 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളിലൊന്നായാണ് മൃദംഗശൈലേശ്വരി ക്ഷേത്രം അറിയപ്പെടുന്നത്. മുഴക്കുന്ന് മൃദംഗശൈലേശ്വരീ ദുർഗ്ഗാക്ഷേത്രം എന്നാണിതിന്റെ പേര്. പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗാ ദേവിയാണെങ്കിലും സരസ്വതി, ലക്ഷ്മി, കാളി (പോർക്കലി) എന്നീ സങ്കല്പങ്ങളിലും ഈ ദേവി പൂജിയ്‌ക്കപ്പെടുന്നു.മൃദംഗ ശൈലേശ്വരി ക്ഷേത്രം മൂകാംബിക ക്ഷേത്രത്തിന് തുല്യമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കഥകളിയുടെ ഉല്‍പത്തിയും ഈ ക്ഷേത്രവും തമ്മില്‍ ബന്ധമുണ്ട്. കഥകളിയുടെ ആദ്യരൂപമായിരുന്ന രാമനാട്ടം കൊട്ടാരക്കര തമ്പുരാന്റെ സംഭാവനയായിരുന്നു. അത് പരിഷ്കരിച്ചത് കോട്ടയം തമ്പുരാനാണ്. ഒരിക്കല്‍ ആട്ടക്കഥയെഴുതുമ്പോള്‍ അതില്‍ സ്ത്രീരൂപം സങ്കല്പ്പിക്കുവാന്‍ തമ്പുരാന്‍ ബുദ്ധിമുട്ടി. ആ കഥ ഐതിഹ്യ മാലയില്‍ ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്. ‘അദ്ദേഹം പരാശക്തിയോട് പ്രാർഥിച്ച ആ സമയത്ത് ഭക്തവത്സലയായ ദുർഗ്ഗാഭഗവതി ക്ഷേത്രക്കുളത്തിൽ നിന്ന് ഒരു സ്ത്രീരൂപത്തിൽ പൊന്തിവന്നു. അന്ന് ജഗദീശ്വരി കാണിച്ചു കൊടുത്ത ആ രൂപത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് തമ്പുരാൻ സ്ത്രീവേഷത്തിന്റെ രൂപം സൃഷ്ടിച്ചത്. ഇന്നും കഥകളിയിൽ ആ രൂപത്തിലാണ് സ്ത്രീവേഷം പ്രത്യക്ഷപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: