കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) കാന്‍സര്‍ ഇമ്മ്യൂണോതെറാപ്പി മേഖലയിലെ നിര്‍ണായക കണ്ടുപിടിത്തങ്ങള്‍ക്ക് കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്. ബയോടെക്നോളജി വകുപ്പിലെ ഡിഎസ്ടി മുന്‍ ഇന്‍സ്പയര്‍ ഫാക്കല്‍റ്റി ഡോ. അനുഷ അശോകന്, സീനിയര്‍ റിസര്‍ച്ച് ഫെലോ മീര മേനോന്, മുന്‍ പ്രോജക്ട് ട്രെയിനി അഞ്ജന ഉണ്ണികൃഷ്ണന് എന്നിവരടങ്ങിയ സംഘത്തിനാണ് നേട്ടം കൈവരിക്കാനായത്.
കാന്‍സര്‍ വാക്സിനുകളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് അലുമിനിയം ഇന്‍കോര്‍പറേറ്റഡ് പോളിമര്‍ നാനോ പാര്‍ട്ടിക്കിളുകളെ അടിസ്ഥാനമാക്കി പുതിയ നൂതന അഡ്ജുവന്റ് ഫോര്മുലേഷന് വികസിപ്പിച്ചെടുത്തതിനാണ് പേറ്റന്റ്. ഈ ഫോര്മുലേഷന് എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ട്യൂമര്‍ വളര്‍ച്ച കുറയ്ക്കുകയും രോഗപ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി കണ്ടെത്തി. കാന്‍സര്‍ വാക്സിനുകളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിലൂടെ, കീമോതെറാപ്പി, റേഡിയേഷന് തെറാപ്പി തുടങ്ങിയ പരമ്പരാഗത കാന്‍സര്‍ ചികിത്സകള്‍ക്ക് സുരക്ഷിതവും കൂടുതല്‍ ഫലപ്രദവുമായ ബദല്‍ നല്കാന് ഈ കണ്ടുപിടിത്തത്തിന് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: