Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല: സ്‌പോട്ട് ബുക്കിങ് ഒഴിവാക്കിയാല്‍ ദേവസ്വത്തിന് വന്‍ വരുമാന നഷ്ടം

നാല് സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളിലൂടെ മാത്രം കഴിഞ്ഞവര്‍ഷം ദര്‍ശനം നടത്തിയത് 20 ലക്ഷത്തോളം അയ്യപ്പന്മാര്‍

പി.എ. വേണുനാഥ്byപി.എ. വേണുനാഥ്
Oct 10, 2024, 08:03 am IST
inKerala

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനക്കാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കണമെന്ന പോലീസിന്റെ നിര്‍ദേശം അപ്പാടെ സ്വീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കാത്തിരിക്കുന്നത് വന്‍ വരുമാന നഷ്ടം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന 80,000 ഭക്തര്‍ക്ക് മാത്രമാണ് ഈ മണ്ഡലകാലത്ത് പ്രതിദിന ദര്‍ശനം അനുവദിക്കുക. നടതുറന്നിരിക്കുന്ന 65 ദിവസങ്ങളിലായി 52 ലക്ഷം ഭക്തര്‍ക്കേ ഇത്തവണ ദര്‍ശനം സാധ്യമാകൂ.

കുമളി, എരുമേലി, മുണ്ടക്കയം, ആലുവ, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, പന്തളം, നിലയ്‌ക്കല്‍, പമ്പ, കൊട്ടാരക്കര എന്നിവിടങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകള്‍ ഉണ്ടായിരുന്നു. ഇതില്‍ പന്തളം, ചെങ്ങന്നൂര്‍, നിലയ്‌ക്കല്‍, പമ്പ എന്നീ നാലു കൗണ്ടറുകളിലൂടെ മാത്രം പ്രതിദിനം 25,000 നും 30,000 നും ഇടയില്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തിയിരുന്നു. നാലു കൗണ്ടറുകളിലെ സ്‌പോട്ട് ബുക്കിങ്ങിലൂടെ മാത്രം കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശന ഭാഗ്യം ലഭിച്ചത് 16.25 നും 19.5 ലക്ഷത്തിനും ഇടയില്‍ അയ്യപ്പന്മാര്‍ക്കായിരുന്നു. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം കാല്‍നടയായി തീര്‍ത്ഥാടകര്‍ ശബരിമലയിലേക്ക് എത്തുന്നുണ്ട്. ഇവര്‍ക്ക് ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത സമയത്ത് പലപ്പോഴും എത്തിച്ചേരാനാകില്ല. ദൂരെ നിന്നും ട്രെയിന്‍, ബസ് മാര്‍ഗം എത്തുന്നവര്‍ക്കും ഗതാഗത തടസം ഉണ്ടായാല്‍ ഉദ്ദേശിക്കുന്ന സമയത്ത് എത്താന്‍ കഴിയില്ല. ഇവരെല്ലാം നിലയ്‌ക്കലോ പമ്പയിലോ എത്തി സ്പോട്ട് ബുക്കിങ്ങിലൂടെയാണ് ദര്‍ശനം നടത്തിയിരുന്നത്.

എരുമേലി, കരിമല കാനനപാതയിലൂടെയും പുല്ലുമേട് വഴിയും പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്. കാല്‍നടയായി പല ഇടത്താവളങ്ങളിലും വിശ്രമിച്ചാണ് ഇവര്‍ സന്നിധാനത്ത് എത്തുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ സമയക്രമം ഇവര്‍ക്കും പാലിക്കാന്‍ കഴിയാതെ വരും. ഓണ്‍ലൈന്‍ ബുക്കു ചെയ്യുന്നവരില്‍ ഏതാണ്ട് 20 ശതമാനത്തോളം ദര്‍ശനത്തിന് പലകാരണങ്ങളാലും അതേദിവസം എത്താറില്ലെന്നതാണ് കഴിഞ്ഞ വര്‍ഷത്തെ അനുഭവം.

ചില സമയങ്ങളില്‍ ദര്‍ശനത്തിന് തിരക്ക് നന്നെ കുറയുന്ന സാഹചര്യവും ഉണ്ടാകും. ഇതു പ്രയോജനപ്പെടുത്തി സ്പോട്ട് ബുക്കിങ്ങിലൂടെ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാനും
കഴിഞ്ഞിരുന്നു. ഈ വര്‍ഷം സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നത് ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കും. ഇത് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെയും ബാധിക്കും. കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് ശബരിമലയില്‍ 357.47 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ ഭക്തരെ 12 മണിക്കൂറോളം വടംകെട്ടി തടയുന്ന സാഹചര്യവും കഴിഞ്ഞവര്‍ഷം ഉണ്ടായി. പോലീസ് തീര്‍ത്ഥാടകരെ കൈയേറ്റം ചെയ്ത സംഭവങ്ങള്‍ വന്‍ വിവാദമായിരുന്നു.

തിരക്ക് നിയന്ത്രിക്കാന്‍ ശാസ്ത്രീയ സംവിധാനം ഒരുക്കുന്നതില്‍ പരാജയപ്പെട്ട പോലീസ് സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തുക എന്ന തന്ത്രമാണ് ഇക്കുറി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതു മനസിലാക്കാതെ പോലീസിന്റെ നിര്‍ദേശം അതേപടി സ്വീകരിക്കുന്ന ബോര്‍ഡിന് ഇതിന്റെ പ്രത്യാഘാതം ബോധ്യമാവുക ഈ മണ്ഡലകാലം കഴിയുമ്പോഴാവും.

Tags: Sabarimala PilgrimageTravancore Dewasom BoardSabarimala Spot Booking
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.