Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സൈബര്‍ വലയില്‍ കുരുങ്ങാതിരിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 06:30 am IST
in Article

സൈബര്‍ തട്ടിപ്പുകളെ ചെറുത്ത് ടെലികോം വകുപ്പ്. കബളിപ്പിക്കുന്ന ഫോണ്‍ കോളുകള്‍ തടയാനുള്ള കേന്ദ്രീകൃത സംവിധാനത്തിന് ഉടന്‍ തുടക്കം കുറിക്കും. വ്യാജ ഫോണ്‍ കോളുകള്‍ ‘ചക്ഷു’വിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. ഇന്ത്യന്‍ നമ്പറുകളുപയോഗിച്ചുള്ള 45 ലക്ഷം അന്താരാഷ്‌ട്ര വ്യാജ ഫോണ്‍ കോളുകളാണ് ടെലികോം സേവന ദാതാക്കള്‍
പ്രതിദിനം തടയുന്നത്.

ഇന്ത്യന്‍ മൊബൈല്‍ നമ്പറുകളില്‍ നിന്നുള്ളതായി തോന്നിക്കുന്ന നിരവധി വ്യാജ ഫോണ്‍ കോളുകളാണ് ടെലികോം ഉപയോക്താക്കള്‍ക്ക് അടുത്തിടെയായി ലഭിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ കോളുകള്‍ കൈകാര്യം ചെയ്യുന്നത് വിദേശത്ത് പ്രവര്‍ത്തിക്കുന്ന സൈബര്‍ കുറ്റവാളികളാണ്. ഫോണ്‍ കോളുകളുടെ യഥാര്‍ത്ഥ ഉറവിടം മറയ്‌ക്കാന്‍ ഇവര്‍ കോളിംഗ് ലൈന്‍ ഐഡന്റിറ്റി ചൂഷണം ചെയ്യുന്നു. മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കല്‍, വ്യാജ ഡിജിറ്റല്‍ അറസ്റ്റുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ നിയമ നിര്‍വഹണ ഏജന്‍സികളുടെയോ പേരില്‍ ആള്‍മാറാട്ടം എന്നിവ ഉള്‍പ്പടെ ഭീഷണികളുമായി ജനങ്ങളെ കബളിപ്പിക്കുന്ന നിരവധി സംഭവങ്ങളിലേക്ക് ഇത് നയിച്ചു. സമീപകാല കേസുകളില്‍ മയക്കുമരുന്ന്, സെക്സ് റാക്കറ്റുകള്‍ എന്നിവ ഉള്‍പ്പടെ നിരവധി തെറ്റായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതോടെ പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക ഏറുന്നു.

വര്‍ധിച്ചുവരുന്ന ഈ ഭീഷണിക്ക് മറുപടിയായി ടെലികോം സേവന ദാതാക്കളുമായി (ടിഎസ്പി) സഹകരിച്ച് ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് ഇത്തരം കബളിപ്പിക്കുന്ന അന്താരാഷ്‌ട്ര ഫോണ്‍ കോളുകള്‍ രാജ്യത്തെ ടെലികോം ഉപയോക്താക്കളില്‍ എത്തുന്നതിന് മുമ്പ് തിരിച്ചറിയാനും തടയാനുമായി ഒരു നൂതന സംവിധാനം രൂപകല്‍പ്പന ചെയ്ത് അവതരിപ്പിച്ചു. ഈ സംവിധാനം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്: ആദ്യഘട്ടത്തില്‍ ടിഎസ്പി തലത്തില്‍ സ്വന്തം ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചുള്ള കബളിപ്പിക്കുന്ന കോളുകള്‍ തടയുന്നു. കേന്ദ്രീകൃതതലത്തില്‍ മറ്റ് ടിഎസ്പികളില്‍ നിന്നുള്ള ഉപയോക്താക്കളുടെ നമ്പറുകള്‍ ഉപയോഗിച്ചുള്ള വ്യാജ കോളുകള്‍ തടയുന്നതാണ് രണ്ടാം ഘട്ടം. നിലവില്‍, നാല് ടെലികോം സേവന ദാതാക്കളും ഈ സംവിധാനം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. 4.5 മില്യണ്‍ വ്യാജ കോളുകളുടെ മൂന്നിലൊന്നും ഇന്ത്യന്‍ ടെലികോം ശൃംഖലയിലേക്ക് പ്രവേശിക്കുന്നത് ഇതുവഴി തടയുന്നു.

തട്ടിപ്പുകാര്‍ പൊതുജനങ്ങളെ കബളിപ്പിക്കാന്‍ പുതിയ രീതികള്‍ സ്വീകരിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നത് തുടരുന്നുണ്ട്. ഇത്തരം പുതിയ വഴികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ടെലികോം വകുപ്പ് ഉപയോക്താക്കളെ സംരക്ഷിക്കാന്‍ സമയബന്ധിതമായ നടപടികള്‍ കൈക്കൊള്ളുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ യുഗത്തില്‍ ടെലികോം ആവാസവ്യവസ്ഥയെ സുരക്ഷിതവും അപകടരഹിതവുമാക്കാന്‍ ടെലികോം വകുപ്പ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ക്കിടയിലും മറ്റ് മാര്‍ഗങ്ങളിലൂടെ തട്ടിപ്പുകാര്‍ വിജയം കണ്ടെത്തുന്ന സംഭവങ്ങള്‍ ഇനിയും ഉണ്ടായേക്കാം.

അത്തരം സന്ദര്‍ഭങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കുമായി ടെലികോം ഉറവിടങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തിരിച്ചറിയാനും തടയാനും ടെലികോം വകുപ്പിനെ സഹായിക്കുന്നതിന്, സംശയാസ്പദമായ ആശയവിനിമയങ്ങള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ ടെലികോം വകുപ്പ് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആള്‍മാറാട്ടം, ചൂഷണം എന്നിവയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനും ഭീഷണി സാധ്യതകള്‍ക്കെതിരെ മുന്‍കൂര്‍ നടപടി സാധ്യമാക്കുന്നതിനും ഇത് സഹായിക്കും.

സ്‌ക്രീന്‍ഷോട്ട്, സന്ദേശം ലഭിച്ച രീതി, ലക്ഷ്യമിട്ട തട്ടിപ്പിന്റെ തലം, സന്ദേശമോ കോളോ ലഭിച്ച തീയതിയും സമയവും തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടെ സംശയാസ്പദമായ വ്യാജകോളുകള്‍, എസ്എംഎസ്, വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട് സഞ്ചാര്‍ സാഥി പ്ലാറ്റ്ഫോമില്‍ (വേേു:െ//മെിരവമൃമെമവേശ.ഴീ്.ശി/) ലഭ്യമായ ചക്ഷു സംവിധാനത്തില്‍ ഇത്തരം കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം. തുടര്‍ന്ന് ഒടിപി ഉപയോഗിച്ചുള്ള പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കും. സൈബര്‍ തട്ടിപ്പില്‍ നിന്ന് പൗരന്മാരെ രക്ഷിക്കുന്നതിനുള്ള സുപ്രധാന കാല്‍വയ്‌പ്പാണ് ചക്ഷു സംവിധാനം. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന് കാര്യക്ഷമമായ ഒരു സംവിധാനം ഉറപ്പാക്കുന്നതിലൂടെ, കബളിപ്പിക്കപ്പെടാവുന്ന സാഹചര്യങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും സാധിക്കുന്നു. അതുവഴി ഉപയോക്താക്കളെ വ്യക്തിഗതവും സാമ്പത്തികവുമായ നഷ്ടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.

സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍

1) സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കുമായി ടെലികോം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റ് പദ്ധതി ആവിഷ്‌കരിച്ചു.

2) സഞ്ചാര്‍ സാഥി പോര്‍ട്ടല്‍: പൗര കേന്ദ്രീകൃതമായ സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ (ംംം.മെിരവമൃമെമവേശ.ഴീ്.ശി)ടെലികോ വകുപ്പ് വികസിപ്പിച്ചെടുത്തു. ടെലികോം സംവിധാനങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ ഇതിലൂടെ റിപ്പോര്‍ട്ട് ചെയ്യാം.
(സംശയാസ്പദമായ തട്ടിപ്പ് സന്ദേശങ്ങളും അനാവശ്യ വാണിജ്യ ആശയവിനിമയങ്ങള്‍, സ്വന്തം പേരിലുള്ള മൊബൈല്‍ നമ്പറുകള്‍ അറിയുന്നതിനും ആവശ്യമില്ലാത്തതോ സ്വന്തം പേരില്‍ എടുക്കാത്തതോ ആയ മൊബൈല്‍ കണക്ഷനുകള്‍ വിച്ഛേദിക്കുക, മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകളുടെ ഉപയോഗം തടയുക, അവ കണ്ടെത്തുക, പുതിയതോ പഴയതോ ആയ മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ അവയുടെ വിവരങ്ങള്‍ പരിശോധിക്കുക,കോളിംഗ് ലൈന്‍ ഐഡന്റിഫിക്കേഷന്‍ വഴി ഇന്ത്യന്‍ ഫോണ്‍ നമ്പറുപയോഗിച്ച് ലഭിക്കുന്ന അന്താരാഷ്‌ട്ര കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യുക)

3) ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം: സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിന് ടെലികോം സംവിധാനങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ മേഖലയിലെ പങ്കാളികള്‍ക്കിടയില്‍ കൈമാറുന്നതിനായുള്ള സുരക്ഷിത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണിത്. നിലവില്‍ ടെലികോ ഡിപ്പാര്‍ട്ട്‌മെന്റ് ഫീല്‍ഡ് യൂണിറ്റുകള്‍, ടെലികോം സേവന ദാതാക്കള്‍, ആഭ്യന്തര മന്ത്രാലയം, 460 ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും, 33 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍, പോലീസ്, കേന്ദ്ര ഏജന്‍സികള്‍, ഈ രംഗത്തെ മറ്റ് പങ്കാളികള്‍ തുടങ്ങിയവ ഈ സംവിധാനത്തിന്റെ ഭാഗമാണ്. മറ്റ് സേവനങ്ങള്‍ക്കൊപ്പം തത്സമയ അടിസ്ഥാനത്തില്‍ വിച്ഛേദിക്കപ്പെട്ട മൊബൈല്‍ കണക്ഷനുകളുടെ പട്ടികയും വിച്ഛേദിക്കാനുള്ള കാരണവും ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതുവഴി ഈ മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന അനുബന്ധ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതടക്കം ഉചിതമായ നടപടിയെടുക്കാന്‍ ഇത് ടെലികോം സേവന ദാതാക്കളെ സഹായിക്കുന്നു.

4) ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ് അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങളിലൂടെ ടെലികോം വകുപ്പ് വ്യാജ രേഖകളുപയോഗിച്ച് എടുത്തതോ ഒരാളുടെ നിശ്ചിത പരിധിയിലപ്പുറമുള്ളതോ ആയ മൊബൈല്‍ കണക്ഷനുകള്‍ തിരിച്ചറിയുന്നു. തട്ടിപ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ടെലികോം സംവിധാനങ്ങള്‍ക്കും മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ക്കുമൊപ്പം ഉപയോഗിക്കുന്ന ഇത്തരം മൊബൈല്‍ കണക്ഷനുകള്‍ നീക്കം ചെയ്യുന്നു. .

നേട്ടങ്ങള്‍

1) വ്യാജമോ കൃത്രിമമോ ആയ രേഖകളുപയോഗിച്ച് എടുത്ത 1.77 കോടി മൊബൈല്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു.

2) രാജ്യത്തെ സൈബര്‍ ക്രൈം കേന്ദ്രങ്ങളില്‍/ജില്ലകളില്‍ സൈബര്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്ന 33.48 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ വിച്ഛേദിക്കുന്നതിനും 49,930 മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള നടപടി.

3)ഒരാള്‍ക്ക് സ്വന്തം പേരിലെടുക്കാവുന്ന മൊബൈല്‍ കണക്ഷനുകളുടെ എണ്ണത്തില്‍ കവിഞ്ഞ് അനുവദിച്ച 77.61 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു.

4) സൈബര്‍ കുറ്റകൃത്യങ്ങളിലോ തട്ടിപ്പുകളിലോ ഉള്‍പ്പെട്ടിരിക്കുന്ന 2.29 ലക്ഷം മൊബൈല്‍ ഫോണുകള്‍ രാജ്യത്തുടനീളം ബ്ലോക്ക് ചെയ്തു.

5)മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തതോ ആയ 21.03 ലക്ഷം മൊബൈല്‍ ഫോണുകളില്‍ ഏകദേശം 12.02 ലക്ഷവും കണ്ടെത്തി.

6) തട്ടിപ്പുകള്‍ ലക്ഷ്യമിട്ട് എസ്എംഎസ് അയയ്‌ക്കുന്നതില്‍ ഉള്‍പ്പെട്ട ഏകദേശം 20,000 സ്ഥാപനങ്ങളും 32,000 എസ്എംഎസ് ഐഡികളും 2 ലക്ഷം എസ്എംഎസ് മാതൃകകളും നിര്‍ത്തലാക്കി.

7) വ്യാജമോ കൃത്രിമമോ ആയ രേഖകളുപയോഗിച്ച് എടുത്ത വിച്ഛേദിക്കപ്പെട്ട മൊബൈല്‍ കണക്ഷനുകളുമായി ബന്ധിപ്പിച്ച 11 ലക്ഷത്തോളം അക്കൗണ്ടുകള്‍ ബാങ്കുകളും പേയ്‌മെന്റ് വാലറ്റുകളും മരവിപ്പിച്ചു.

8) വ്യാജമോ കൃത്രിമമോ ആയ രേഖകളുപയോഗിച്ച് എടുത്ത വിച്ഛേദിക്കപ്പെട്ട മൊബൈല്‍ കണക്ഷനുകളുമായി ബന്ധിപ്പിച്ച 11 ലക്ഷത്തോളം വാട്ട്സ്ആപ്പ് പ്രൊഫൈലുകള്‍/അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാക്കി.

9) 71,000 വില്പന കേന്ദ്രങ്ങള്‍ (സിം ഏജന്റുകള്‍) കരിമ്പട്ടികയില്‍പ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 365 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

 

Tags: chakshuCyber scamcyber web
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കംബോഡിയയിലെ കോള്‍ സെന്റര്‍ വഴി രണ്ടുകോടി തട്ടിയെടുത്തു; നാലു മലയാളികള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.