Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പടിയിറക്കം പ്രഖ്യാപിച്ച് മധ്യനിരയുടെ രാജാവ്; ടിക്കിടാക്കയോട് ഇഷ്ടം കൂട്ടിയ ഇനിയേസ്റ്റ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 05:42 am IST
in Football

സ്പാനിഷ് ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ ലുയാന്‍ പടിയിറക്കം സ്ഥിരീകരിച്ചിരിച്ചു. ലോക ഫുട്‌ബോളിലെ ഏറ്റവും കരുത്തനായ മധ്യനിരക്കാരനാണ് ബൂട്ടഴിക്കുന്നത്. മധ്യനിരയിലെ കളിക്കാഴ്ചകള്‍ക്ക് മഴവില്ലഴക് പകര്‍ന്ന കാലമാണ് കടന്നുപോയ രണ്ട് പതിറ്റാണ്ട്. ലോകം മിഡ്ഫീല്‍ഡിലെ രാജാക്കന്മാരെ ഹൃദയത്തില്‍ കുടിയിരുത്തിയ കാലം. ആ ഇഷ്ടത്തിന് ഇരട്ടിമധുരം പകരുകയായിരുന്നു ഇനിയേസ്റ്റയുടെ ചുവടുകള്‍.

നെതര്‍ലാന്റ്‌സിന്റെ ഇതിഹാസതാരം യോഹാന്‍ ക്രൈഫ് ബാഴ്‌സ വാണ കാലം മുതലേ കുറിയന്‍ പാസുകളുമായി മുന്നേറുന്ന ടിക്കി ടാക്കയ്‌ക്ക് പ്രചാരം സിദ്ധിച്ചിട്ടുണ്ട്. ക്രൈഫ് കളമൊഴിഞ്ഞു. പിന്നീട് എഫ്‌സി ബാഴ്‌സിലോണയുടെ നിറം മങ്ങി. പിന്നെ ബാഴ്‌സ തിളങ്ങിയത് പെപ്പ് ഗ്വാര്‍ഡിയോളയുടെ കാലത്താണ്. ബ്രസീലിയന്‍ സൂപ്പര്‍താരം റോണാള്‍ഡീഞ്ഞോ കൂടി എത്തിയതോടെ ബാഴ്‌സയുടെ തലവര വീണ്ടും മാറി. സുവര്‍ണതാരങ്ങളുടെ നിര. അതിലൊരു നക്ഷത്രമായി ഇനിയേസ്റ്റ. ഗോള്‍ വേട്ടയ്‌ക്കായി പിറന്ന മെസിയായിരുന്നു മുന്‍നിരയില്‍, മധ്യനിരയില്‍ സാവി-സെര്‍ജിയോ ബുസ്‌ക്വേറ്റ്‌സ്-ഇനിയേസ്റ്റ ത്രയം… ബാഴ്‌സയുടെ ആയുധങ്ങള്‍. പരിശീലകനായി പെപ്പ് ഗ്വാര്‍ഡിയോള എത്തിയതോടെ ബാഴ്‌സയുടെ റേഞ്ച് മാറി.

സ്പാനിഷ് ഫുട്‌ബോള്‍ ഇതിനും മുമ്പേ ലൂയിസ് അരഗോണസിന്റെയും വികെന്റെ ഡെല്‍ ബോസ്‌ക്വെയുടെയും പരിശീലനത്തില്‍ ചിറകടിച്ചു പറന്നുതുടങ്ങിയിരുന്നു. മനോഹരമായ ടിക്കി ടാക്ക വീണ്ടും തല ഉയര്‍ത്തി. മധ്യനിരയിലെ നീക്കങ്ങള്‍ക്ക് അഴകേറിയ പതിറ്റാണ്ടിന്റെ തുടക്കം. അതിന് അമരക്കാരന്‍ ആയി ഇനിയേസ്റ്റ.

വമ്പന്‍മാരായ റയല്‍ മാഡ്രിഡും ടിക്കിടാക്കയിലൂടെ കരുത്താര്‍ജിച്ചതോടെ സ്പാനിഷ് പോര് മുറുകി. ആ പോര്‍മുഖങ്ങളില്‍ ബാഴ്‌സയ്‌ക്ക് കരുത്തായി ഇനിയേസ്റ്റ നിറഞ്ഞു നിന്നു. ഈ കളിമികവിന് മാര്‍ക്കിടാന്‍ ബാഴ്‌സയ്‌ക്കൊപ്പം താരം നേടിയ 35 കിരീടങ്ങളെക്കാള്‍ വലിയ കണക്കുകളില്ല. ഇടയ്‌ക്ക് സാവി ക്ലബ്ബ് വിട്ട് പോയപ്പോഴും ഇനിയേസ്റ്റയുടെ ബലത്തില്‍ തിളങ്ങി നിന്നത് ബാഴ്‌സ മാത്രമായിരുന്നില്ല സാക്ഷാല്‍ ലയണല്‍ മെസി കൂടിയായിരുന്നു. മെസിയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറയായിരുന്നു ഇനിയേസ്റ്റ. 2018ല്‍ ഇനിയേസ്റ്റ ഒഴിഞ്ഞ ശേഷമുള്ള ബാഴ്‌സയുടെ പ്രകടനം നോക്കിയാല്‍ ഈ വ്യത്യാസം വ്യക്തമാകും.

ബാഴ്‌സയ്‌ക്കപ്പുറം 2008 യൂറോ കപ്പില്‍ സ്പാനിഷ് ടീം കിരീടം നേടിയതും 2010 ലോകകപ്പില്‍ വിശ്രമമില്ലാതെ എല്ലാ മത്സരങ്ങളിലും കളിച്ചതും ഫൈനലില്‍ വിജയഗോള്‍ നേടി മാന്‍ ഓഫ് ദി മാച്ച് ആയതും ഇനിയേസ്റ്റയുടെ കളിമികവിന്റെ മായാത്ത അടയാളങ്ങളായി. രണ്ട് വര്‍ഷത്തിന് ശേഷം 2012 യൂറോ മത്സരങ്ങള്‍. ഒരു ഗോള്‍ പോലും ഇനിയേസ്റ്റ അടിച്ചിരുന്നില്ല, ഗോളിലേക്ക് ഒരേയൊരു പാസ് മാത്രം. എന്നിട്ടും ടൂര്‍ണമെന്റിന്റെ മികച്ചതാരമായി- അതായിരുന്നു മധ്യനിരയില്‍ ഈ താരം നെയ്‌തെടുത്ത വിജയമന്ത്രങ്ങളുടെ മൂല്യം.

Tags: footballTikitakaAndrés Iniesta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Football

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

പുതിയ വാര്‍ത്തകള്‍

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.