Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയാന ബിജെപി തൂത്തുവാരിയതിന് പിന്നില്‍ 5 കാരണങ്ങളെന്ന് വിദഗ്ധര്‍; രാഹുല്‍ ഗാന്ധിയ്‌ക്ക് ഒറ്റക്കാരണം- വോട്ടെണ്ണല്‍ മെഷീനിലെ കൃത്രിമം!

ഹരിയാന ബിജെപി തൂത്തുവാരിയതിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ഒരൊറ്റ കാരണമേയുള്ളൂ- വോട്ടെണ്ണല്‍ മെഷീനില്‍ കൃത്രിമം കാണിച്ചു എന്നത്. പക്ഷെ രാഷ്‌ട്രീയം പഠിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് ഇതിന് പിന്നില്‍ അഞ്ച് കാരണങ്ങളുണ്ടെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 12:06 am IST
inIndia

ചണ്ഡീഗഢ് :ഹരിയാന ബിജെപി തൂത്തുവാരിയതിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ഒരൊറ്റ കാരണമേയുള്ളൂ- വോട്ടെണ്ണല്‍ മെഷീനില്‍ കൃത്രിമം കാണിച്ചു എന്നത്. പക്ഷെ രാഷ്‌ട്രീയം പഠിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് ഇതിന് പിന്നില്‍ അഞ്ച് കാരണങ്ങളുണ്ടെന്നാണ്. പത്ത് വര്‍ഷം ഭരിച്ച ഒരു സംസ്ഥാനത്ത് ഇനി ഒരു അഞ്ചു വര്‍ഷം കൂടി ഭരിയ്‌ക്കാനുള്ള ജനങ്ങളുടെ അനുമതി ലഭിയ്‌ക്കണമെങ്കില്‍ അതിന് പിന്നില്‍ ചില സൂക്ഷ്മമായ കാരണങ്ങളുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

1.ബിജെപിയുടെ ഇലക്ഷന്‍ എഞ്ചിനീയറിംഗും മൈക്രോ മാനേജ് മെന്‍റും

അതില്‍ ഒന്നാമത്തേത് ബിജെപിയുടെ ഇലക്ഷന്‍ എഞ്ചിനീയറിംഗും മൈക്രോ മാനേജ് മെന്‍റുമാണ്. ഒമ്പതര വര്‍ഷത്തോളം മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഖട്ടാറിനെപ്പോലുള്ള ഒരു മുഖ്യമന്ത്രിയെ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചേക്കുമെന്ന് കണക്കുകൂട്ടി മാറ്റാന്‍ ബിജെപിയ്‌ക്കേ സാധിക്കൂ. ഹരിയാനയില്‍ ഒമ്പതര വര്‍ഷം മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പോസ്റ്റര്‍ പോലും ഉപോഗിച്ചില്ല. അദ്ദേഹത്തെ പൊതുവേദികളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്തി.

2. ജാട്ട് ഇതര വോട്ടുകള്‍ക്കായി പിന്നാക്കവിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കി
ജാട്ട് സമുദായത്തിന് പ്രമുഖസ്ഥാനമുള്ള സംസ്ഥാനമാണ് ഹരിയാന. ഇവിടെ 20 ശതമാനം ജാട്ട് സമുദായക്കാരുണ്ട്. എത്രയോ ചൗട്ടാലമാരെ ഹരിയാന മുഖ്യമന്ത്രിയാക്കിയിട്ടുണ്ട്. അതിന് പകരം ബിജെപി മനോഹര്‍ ലാല്‍ ഖട്ടാറിനെ ബിജെപി സ്ഥാനത്ത് നിന്നും നീക്കി ഒരു പിന്നാക്ക വിഭാഗക്കാരനായ നയാബ് സിങ്ങ് സൈനിയെ മുഖ്യമന്ത്രിയായി അവരോധിച്ചു. ഇത് ജാട്ട് ഇതര വോട്ടുകളും പട്ടികജാതി വോട്ടുകളും ബിജെപിയ്‌ക്ക് അനുകൂലമായി കുന്നുകൂടുന്നതിന് സഹായിച്ചു. .

3. ബിജെപി ശക്തമായ സംഘടനാസംവിധാനം ഉപയോഗപ്പെടുത്തി; കോണ്‍ഗ്രസിന് അതിനായില്ല

അടിവേരുകളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്ന ബിജെപി അവരുടെ സംഘടനയന്ത്രത്തില്‍ എണ്ണയിട്ട് മുഴുവന്‍ അനുകൂലവോട്ടര്‍മാരെയും ബൂത്തുകളില്‍ എത്തിക്കുമെന്ന കാര്യം കോണ്‍ഗ്രസ് മറന്നു. പൊതുവേ ദുര്‍ബലമായ സംഘടനാസംവിധാനമുള്ള കോണ്‍ഗ്രസ് അവര്‍ക്ക് അനുകൂലരായ വോട്ടര്‍മാരെ മുഴുവന്‍ പേരെയും പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ഇത് പ്രധാനമാണെന്ന കാര്യം കോണ്‍ഗ്രസ് മറന്നു. സംഘടനാപരമായ പേശീബലം ഇല്ലാത്തതാണ് പലപ്പോഴും കോണ്‍ഗ്രസിന്റെ പ്രശ്നം. അത് പരിഹരിക്കാന്‍ നേതാക്കള്‍ ശ്രമിക്കാറുമില്ല. ഹരിയാനയിലും അത് നടന്നില്ല.

4. വിഭാഗീയതയെ മുളയിലേ നുള്ളാന്‍ കഴിഞ്ഞില്ല
സംഘടനയ്‌ക്കുള്ളിലെ വിഭാഗീയതയെ മുളയിലേ നുള്ളാന്‍ കോണ്‍ഗ്രസിന് ആയില്ല. ഭൂപീന്ദര്‍ ഹൂഡയും കുമാരി ഷെല്‍ജയും തമ്മിലുള്ള പോര് താഴേത്തട്ടുകളിലേക്ക് വരെ വ്യാപിച്ചിരുന്നു. ഇത് പല മണ്ഡലങ്ങളിലും ബിജെപിയ്‌ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കാനും കോണ്‍ഗ്രസിന് കുറെ വോട്ടുകള്‍ നഷ്ടപ്പെടുന്നതിനും കാരണമായി. ഇക്കുറി ഭൂപീന്ദര്‍ ഹൂഡ കുടുതല്‍ ഏകാധിപതിയെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ മുഖവിലയ്‌ക്കെടുക്കാന്‍ പോലും ഭൂപീന്ദര്‍ ഹൂഡ തയ്യാറാകാത്തത് കോണ്‍ഗ്രസിന്റെ പ്രകടനത്തെ ബാധിച്ചെന്ന് ചില രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

5. ജാട്ട് വോട്ടുകളും ദളിത് വോട്ടുകളും കോണ്‍ഗ്രസില്‍ നിന്നും ചോര്‍ന്നു
ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജാട്ട് സമുദായം പൂര്‍ണ്ണമായും കോണ്‍ഗ്രസിനോട് ചേര്‍ന്ന് നിന്നിരുന്നു. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് സംഭവിച്ചില്ല. രണ്ട് ജാട്ട് സമുദായ പാര്‍ട്ടികളായ ഐഎന്‍എല്‍ഡിയും ജെജെപിയും ഇക്കുറി വേറെ വേറെ മത്സരിച്ചു എന്ന് മാത്രമല്ല, രണ്ട് കൂട്ടരും ഓരോ ദളിത് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. ഐഎന്‍എല്‍ഡി ദളിത് പാര്‍ട്ടിയായ മായാവതിയുടെ ബിഎസ് പിയുമായി സഖ്യമുണ്ടാക്കി. ജെജെപിയാകട്ടെ ദളിത് പാര്‍ട്ടി നേതാവായ ചന്ദ്രശേഖര്‍ ആസാദുമായും കൈകോര്‍ത്തു. ഇതില്‍ ഐഎന്‍എല്‍ഡി- ബിഎസ് പി സഖ്യം ആറ് ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ജെജെപി- ചന്ദ്രശേഖര്‍ ആസാദ് സഖ്യം ഒരു ശതമാനം വോട്ടുകള്‍ നേടി. അതായത് മൊത്തം ഈ ഏഴ് ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിനെതിരായി. ഇത് ബിജെപിയ്‌ക്ക് കരുത്തായി.

 

 

 

Tags: DalitJatVineshphogatHaryanaBJPHaryanaAssemblyElection2024HaryanaCongressKumariShejlaHoodaCongressgroupismBJPMicromanagement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.
India

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

Kerala

പീഡനക്കേസ് : പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Kerala

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

Kerala

സീറ്റ് നിഷേധിച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണം: സണ്ണി എം കപിക്കാട്, ഗാന്ധിയെ വിമര്‍ശിച്ചത് ആശയപരമായി

Kerala

വേടന്റെ ദളിത് പ്രേമം വ്യാജമോ? നാഴികയ്‌ക്ക് നാല്‍പതുവട്ടം ദളിത് പ്രേമം പറയുന്ന വേടന്‍ കെട്ടിയത് വെളുത്തപെണ്ണിനെയെന്ന് ആക്ഷേപം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.