Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലാ ലിഗ: ബാഴ്‌സയ്‌ക്ക് തകര്‍പ്പന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 05:18 am IST
inFootball
ഡിപോര്‍ട്ടീവോ അലാവസിനെതിരെ ഗോള്‍ നേടിയ ബാഴ്‌സയുടെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ആഹ്ലാദം

ഡിപോര്‍ട്ടീവോ അലാവസിനെതിരെ ഗോള്‍ നേടിയ ബാഴ്‌സയുടെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ആഹ്ലാദം

മാഡ്രിഡ്: പോളണ്ട് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ കരുത്തില്‍ ലാ ലിഗയില്‍ ബാഴ്‌സലോണയ്‌ക്ക് തകര്‍പ്പന്‍ വിജയം. ഡിപോര്‍ട്ടീവോ അലാവസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. 25 മിനിറ്റിനിടെയാണ് ലെവന്‍ഡോസ്‌കിയുടെ ഹാട്രിക്ക്. 7, 22, 32 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.

അലാവെസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏഴാം മിനിറ്റിലാണ് ലെവന്‍ഡോസ്‌കി ഗോളടിക്ക് തുടക്കമിട്ടത്. റഫീഞ്ഞ എടുത്ത ഫ്രീ കിക്കിനൊടുവിലായിരുന്നു ലെവന്‍ഡോസ്‌കിയുടെ ആദ്യ ഗോള്‍. റഫീഞ്ഞ ബോക്‌സിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസിന് കൃത്യമായി ഓടിയെത്തിയ താരം ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി. 22-ാം മിനിറ്റില്‍ ബാഴ്‌സ ലീഡ് ഉയര്‍ത്തി. ഇത്തവണയും ലക്ഷ്യം കണ്ടത് ലെവന്‍ഡോസ്‌കി തന്നെ. ഗോളിന് വഴിയൊരുക്കിയത് റഫീഞ്ഞയും.. പത്ത് മിനിറ്റിനുള്ളില്‍ താരം വീണ്ടും പന്ത് വലയിലാക്കി ഹാട്രിക് പൂര്‍ത്തിയാക്കി. എറിക് ഗാര്‍ഷ്യയുടെ പാസ് വലയിലെത്തിച്ചാണ് ടീമിനായി മൂന്നാം ഗോള്‍ നേടിയത്. താരത്തിന്റെ കരിയറില്‍ ആദ്യ പകുതിയില്‍ നേടുന്ന ആദ്യ ഹാട്രിക്കാണ്. സീസണില്‍ വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി ബാഴ്‌സക്കായി 11 മത്സരങ്ങളില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോള്‍നേട്ടം 12 ആയി.

സ്വന്തം മൈതാനത്ത് നടന്ന മത്സരമായിട്ടുപോലും ഡിപോര്‍ട്ടീവോ അലാവസിന് ബാഴ്‌സക്കെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. പന്തടക്കത്തിലും ആക്രമണത്തിലും ബാഴ്‌സയുടെ ആധിപത്യമായിരുന്നു. മത്സരത്തില്‍ 72.5 ശതമാനവും പന്ത് കൈവശം വെച്ചത് ബാഴ്‌സയായിരുന്നു. ആകെ 19 ഷോട്ടുകള്‍ അവര്‍ ഉതിര്‍ത്തതില്‍ ഒമ്പതെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. എന്നാല്‍ അലാവസ് ഗോളിയുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ബാഴ്‌സയെ തടഞ്ഞത്. അതേസമയം അലാവസിന് രണ്ട്് തവണ മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് ഷോട്ടുതിര്‍ക്കാനായത്. അത് രണ്ടും ബാഴ്‌സ ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു.

ഒമ്പത് മത്സരങ്ങളില്‍നിന്ന് 24 പോയിന്റുമായി ബാഴ്‌സയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. രണ്ടാമതുള്ള റയലിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 21 പോയിന്റാണുളളത്.

മറ്റ് കളികളില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജിറോണ അത്‌ലറ്റിക് ക്ലബിനെയും സെവിയ 1-0ന് റയല്‍ ബെറ്റിസിനെയും പരാജയപ്പെടുത്തിയപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് സമനിലയില്‍ കുരുങ്ങി. സ്വന്തം തട്ടകത്തില്‍ റയല്‍ സോസിഡാഡാണ് 1-1ന് അത്‌ലറ്റികോ മാഡ്രിഡിനെ പിടിച്ചുകെട്ടിയത്.

 

Tags: BarcaSpanish La LigaPoland Super Striker Robert LewandowskiDeportivo Alaves
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

പൊളിച്ചു മിനുക്കിയ ഫ്‌ളിക്ക് വിജയം

ലാലിഗ കിരീടവുമായി എഫ്‌സി ബാഴ്‌സലോണ ടീം
Football

ലാലിഗ: ബാഴ്‌സ വാഴ്‌ച്ച

Football

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.