ലഖ്നൗ: ഉത്തര്‍പ്രദേശിലെ വാരണസിയില്‍ വെച്ച് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ മുഹമ്മദ് ഹുസൈന്‍ എന്ന ഷിബാഹിനെ യുപിയിലെ തീവ്രവാദവിരുദ്ധസ്ക്വാഡ് (യുപി എടിഎസ്) കയ്യോടെ പിടിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഭീതി വിതയ്‌ക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനിടയിലാണ് യുപിയിലെ തീവ്രവാദവിരുദ്ധസ്ക്വാഡ് മുഹമ്മദ് ഹുസൈന്‍ എന്ന ഷിബാഹിനെ പിടികൂടിയത്.
ഉത്തര്‍പ്രദേശിലെ വ്യാസ് നഗര്‍, കാശി പ്രദേശങ്ങളില്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെ തുടര്‍ച്ചയായി കല്ലേറുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് രഹസ്യവിവരശേഖരണത്തിന് യുപിയിലെ തീവ്രവാദ വിരുദ്ധസ്ക്വാഡ് രംഗത്തിറങ്ങിയത്. ആ അന്വേഷണത്തിലാണ് മുഹമ്മദ് ഹുസൈന്‍ എന്ന ഷിബാഹ് കുടുങ്ങിയത്.
നേരത്തെയുണ്ടായ ഒരു കല്ലേറ് സംഭവത്തില്‍ പവന്‍ കുമാര്‍ സാഹ്നി എന്ന ഒരാളെ തീവണ്ടിയില്‍ കല്ലെറിഞ്ഞതിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് ഹുസൈന്‍ എന്ന ഷിബാഹ് വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നതില്‍ മുഴുകുന്നതായി അറിഞ്ഞത്. അങ്ങിനെയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് മുഹമ്മദ് ഹുസൈന്‍ എന്ന ഷിബാഹിലേക്ക് എത്തുന്നതെന്ന് തീവ്രവാദവിരുദ്ധ സ്ക്വാഡ് ഐജി നിലാബ് ജ ചൗധരി പറഞ്ഞു.
ഇയാള്‍ ചന്ദോലിയിലെ മുഗര്‍ സരായ് പ്രദേശത്ത് വാടകക്ക് വീടെടുത്ത് താമസിക്കുന്ന വ്യക്തിയാണെന്ന് മനസ്സിലാക്കിയ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അദ്ദേഹത്തെ തുടര്‍ച്ചയായി നിരീക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വന്ദേഭാരതിന് കല്ലെറിയുന്നത് ട്രെയിനിന്റെ വേഗത കുറയ്‌ക്കാനാണെന്നും അപ്പോള്‍ ജനവാതിലിനടുത്ത് ഇരുന്ന യാത്ര ചെയ്യുന്നവരില്‍ നിന്നും മൊബൈലോ മറ്റ് വിലപിടിച്ച വസ്തുക്കളോ മോഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഹമ്മദ് ഹുസൈന്‍ എന്ന ഷിബാഹ് തുറന്നുപറയുകയായിരുന്നു. ഇയാളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് കൈമാറി.
ഇന്ത്യയിലെ പരക്കെ വന്ദേഭാരതിന് നേരെ കല്ലേറ് തുടരുന്നു
ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറ് തുടരുകയാണ്. കഴിഞ്ഞ ദിവസം വാരണാസിയില്‍ നിന്നും ദല്‍ഹിയിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ കാണ്‍പൂരില്‍ വെച്ച് കല്ലേറുണ്ടായി. അതുപോലെ ബീഹാറില്‍ നിന്നുള്ള പാറ്റ്ന-ടാറ്റാ വന്ദേഭാരതിന് നേരെയും കഴിഞ്ഞ ദിവസം കല്ലേറുണ്ടായി. ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെ വ്യാപകമായ കല്ലേറ് ഉണ്ടാകുന്നത് വലിയ തലവേദനയായി മാറിയിരിക്കുന്നു. പല കല്ലേറുകളും രാഷ്‌ട്രീയപ്രേരിതമാണെന്നും കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: