ന്യൂഡല്‍ഹി : കയ്യേറ്റം നടത്തുന്നത് മതസ്ഥാപനങ്ങളാണെങ്കിലും ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി . കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ ഏതെങ്കിലും മതസ്ഥാപനം ആണെന്നത് പ്രസക്തമല്ല. ജലസ്രോതസ്സുകളും പൊതുവഴിയും റെയില്‍വേ ഭൂമിയും മറ്റും കയ്യേറുന്നത് ആരാണെങ്കിലും അനുവദിക്കാനാവില്ലെന്നും കോടതി ആവര്‍ത്തിച്ചു. ഒഴിപ്പിക്കുന്നതു സംബന്ധിച്ച് മാര്‍ഗ്ഗരേഖ രാജ്യമെമ്പാടും ബാധകമാകുമെന്നും എല്ലാ മതവിശ്വാസികളും അതില്‍ ഉള്‍പ്പെടുമെന്നും സുപ്രീംകോടതി അറിയിച്ചു. ഏതു വിശ്വാസപ്രമാണം പുലര്‍ത്തുന്ന സ്ഥാപനമായാലും പൊതുജനങ്ങളുടെ യാത്ര തടസ്സപ്പെടുത്താനോ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് വിഘാതം ഉണ്ടാക്കാനോ പാടില്ല എന്ന് ജഡ്ജിമാരായ ബി ആര് ഗവായ് , കെ വി വിശ്വനാഥന് എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷിക്കാണ് മുന്‍ഗണന.
ബുള്‍ഡോസര്‍ പ്രയോഗത്തിലൂടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ കോടതി വിമര്‍ശിച്ചു. ഗുരുതരമായ ക്രിമിനല്‍ കേസ് ഉണ്ടെങ്കില്‍ പോലും അത് വീട് ഇടിച്ചുതീരത്താന് മതിയായ കാരണമല്ല. ഇക്കാര്യത്തില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: