കൊച്ചി: 68-ാമത് കേരള സംസ്ഥാന ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷന്മാര്ക്കും വനിതകള്‍ക്കുമായി കൊച്ചി റീജിയനല്‍ സ്പോര്‍ട്സ് സെന്ററില്‍ ആരംഭിച്ചു. പുഷന്മാരില്‍ 14ഉം വനിതാ വിഭാഗത്തില്‍ 11 ജില്ലകളും ടൂര്‍ണമെന്റിന്റെ ഭാഗമാകും. വരുന്ന ജനുവരി അഞ്ച് മുതല്‍ 12വരെ ഗുജറാത്തിലെ ഭാവ് നഗറില്‍ നടക്കുന്ന 74-ാമത് സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയാണ് ചാമ്പ്യന്‍ഷിപ്പ്.
ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് ആറ് ദിവസംകൊണ്ട് അവസാനിക്കും.
ഡി ആര്‍ക്ക് 1 ഫിറ്റ്നസ് മാനേജിംഗ് ഡയറക്ടര്‍ വിഷ്ണു എസ് നായരും ഭീമ ജ്യുവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനുമായ ബി.ബിന്ദുമാധവ് ചാമ്പ്യന്‍ഷിപ്പ് ഔദ്യോഗികമായി ഉദ്ഘാടനംചെയ്തു.
ആദ്യദിനം വനിതകളില്‍ കോഴിക്കോട് ആദ്യ മൂന്നക്ക സ്കോര്‍ രേഖപ്പെടുത്തി. അവര്‍ കാസര്‍ഗോഡിനെ (110-24) തറപറ്റിച്ചു. മറ്റൊരു വനിതാ പോരാട്ടത്തില്‍ തൃശൂര്‍ കൊല്ലത്തെ (76-35) തോല്പിച്ചു.
പുരുഷ വിഭാഗത്തില്‍ കെഎസ്ഇബിക്കു മുന്‍തൂക്കമുള്ള തിരുവനന്തപുരം (97-55) കോഴിക്കോടിനെ പരാജയപ്പെടുത്തി. ആലപ്പുഴ (85-27) കാസര്‍കോടിനെയും മലപ്പുറം (76-53) കൊല്ലത്തെയും തോല്‍പ്പിച്ചു. കോളേജ് താരങ്ങള്‍ കൂടുതലായുലള്ള പോരാടിയ മത്സരത്തില്‍ കോട്ടയം വിജയികളായി. എതിരാളികളായ പത്തനംതിട്ടയെ (61-57) തോല്‍പ്പിച്ചു. നിലവിലെ ചാമ്പ്യന്മാരായ എറണാകുളും 73-50 ന് ഇടുക്കിയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: