കൊല്ലൂര്‍: മൂകാംബികയിൽ മഹാനവമി ഒക്ടോബർ 11നായിരിക്കും. 12ന് വിജയദശമി നാളിൽ വിദ്യാരംഭം നടക്കും. നാളുകളുടെ ദൈർഘ്യത്തിൽ (നാഴിക) വന്ന മാറ്റപ്രകാരം മലയാള കലണ്ടറുകളിൽ 12ന് മഹാനവമിയും 13ന് വിജയദശമിയുമാണ്. എന്നാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 11നാണ് മഹാനാവമി ആഘോഷിക്കുന്നതെന്ന് തന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗ പറഞ്ഞു.
11ന് രാത്രി 9.30-ന് വൃഷഭലഗ്‌നത്തിൽ പുഷ്പരഥോത്സവം നടക്കുമെന്നും തന്ത്രി പറഞ്ഞു. 12-ന് വിജയദശമി ദിനത്തിൽ പുലർച്ചെ മൂന്നുമുതൽ വിദ്യാരഭം തുടങ്ങും. കൊല്ലൂരിൽ മഹാനവമി ആഘോഷങ്ങൾക്ക് ഒക്ടോബർ മൂന്നിന് തുടക്കമാവും.
കെ എന്‍ സുബ്രഹ്മണ്യ അഡിഗയുടെ വീഡിയോ:
കേരളത്തില്‍ ഈ വര്‍ഷം നവരാത്രിയിലെ അഷ്ടമി സ്പര്‍ശമുള്ള സന്ധ്യ ഒക്ടോബര്‍ 10ന് (1200 കന്നി 24, വ്യാഴം) ആയതിനാല്‍ ഇത്തവണ വിദ്യാരംഭം പൂജവയ്പ് കഴിഞ്ഞ് നാലാം ദിവസം (13 ഞായര്‍) ആണ്. ദുര്‍ഗാഷ്ടമിയില്‍ പൂജവച്ചാല്‍ മഹാനവമി പൂജയും കഴിഞ്ഞ് മൂന്നാം ദിനമായ ദശമി പുലര്‍ച്ചെ വിദ്യാരംഭം നടത്തി പൂജയെടുക്കുന്നതാണ് പതിവ്. സന്ധ്യക്ക് അഷ്ടമി സ്പര്‍ശമുള്ള ദിവസം പൂജ വയ്‌ക്കണമെന്നും പുലര്‍ച്ചെ ആറു നാഴികയെങ്കിലും ദശമി തിഥിയുള്ള ദിവസം വിദ്യാരംഭത്തിന് എടുക്കണമെന്നുമാണ് വിധി. ഇത്തവണ ദുര്‍ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 11ന് പകല്‍ 14 നാഴിക 35 വിനാഴിക മാത്രമാണ് അഷ്ടമി തിഥിയുള്ളത്. ഉച്ചയോടെ തിഥി നവമിയാകും. അതിനാലാണ് സന്ധ്യക്ക് അഷ്ടമി സ്പര്‍ശം വരുന്ന ഒക്ടോബര്‍ 10ന് (വ്യാഴാഴ്ച) തന്നെ ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്‌ക്കേണ്ടി വരുന്നത്.
നവരാത്രിയില്‍ പ്രധാനം ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങളാണ്. ഇതില്‍ പ്രാധാന്യമേറിയ ദിനം മഹാനവമിയാണെങ്കിലും കേരളത്തില്‍ നവരാത്രി, ദുര്‍ഗാപൂജയെക്കാള്‍ സരസ്വതീപൂജയ്‌ക്കു പ്രാധാന്യം നല്കി വിജയദശമി കൂടി ചേര്‍ത്ത് 10 ദിവസമാണ് ആചരണവും ആഘോഷവും. പത്താം ദിനമായ വിജയദശമിക്കാണ് പൂജയെടുപ്പും വിദ്യാരംഭവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: