മലപ്പുറം: നിലമ്പൂരിലെ സി പി എം സ്വതന്ത്ര എം എല്‍ എ പി വി അന്‍വര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തിരിഞ്ഞതോടെ നേരത്തേ വിശുദ്ധനായിരുന്ന അന്‍വര്‍ പൊടുന്നനെ ശത്രുവായിരിക്കുകയാണ്. മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളില്‍ അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം വിളികളോടെ നടന്ന പ്രകടനത്തിന് പിന്നലെ സി പി എം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ ദാസും രംഗത്തെത്തി.
അന്‍വറിന്റെ ആരോപണങ്ങള്‍ പുച്ഛത്തോടെ തള്ളുന്നുവെന്ന് ഇഎന്‍ മോഹന്‍ ദാസ് ശനിയാഴ്ച പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മുസ്ലീങ്ങളെ സിപിഎമ്മിന് എതിരാക്കാന്‍ നോക്കുന്നുവെന്നും തീവ്രവര്‍ഗീയ നിലപാട് ഉയര്‍ത്തി വര്‍ഗീയ ധ്രുവീകരണത്തിനാണ് അന്‍വര്‍ ശ്രമിക്കുന്നതെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.
അന്‍വറിന്റെ ആദ്യ അഞ്ച് കൊല്ലം സമ്പൂര്‍ണ പരാജയമായിരുന്നു. നിലമ്പൂരില്‍ വികസനത്തിന് വേഗത കുറവിന് കാരണം പി വി അന്വറാണെന്നുമാണ് ജി്ല്ലാ സെക്രട്ടറി ഇപ്പോള്‍ പറയുന്നത്.വര്‍ഷത്തില്‍ കുറച്ച് ദിവസം മാത്രമാണ് അന്‍വര്‍ മണ്ഡലത്തിലുള്ളത്. മിക്കപ്പോഴും വിദേശത്താണ്.
വിരോധം തീര്‍ക്കാന്‍ താന്‍ ആര്‍എസ്എസുകാരനാണെന്നും മുസ്ലീം വിരുദ്ധനാണെന്നും പറയുന്നത് അന്‍വറിന്റെ തരം താണ പ്രവര്‍ത്തിയാണ്. നുണ പറയാന്‍ മാത്രം വായ തുറക്കുന്ന ആളാണ് പിവി അന്‍വര്‍.അഞ്ച് നേരം നിസകരിക്കുന്നതിനാലാണ് മോഹന്‍ദാസിന് തന്നോട് വിരോധമുണ്ടാകാന്‍ കാരണമെന്ന അന്‍വറിന്റെ ആരോപണത്തോടും ഇഎന്‍ മോഹന്‍ ദാസ് പ്രതികരിച്ചു. ആരുടേയും നിസ്ക്കാരം തടഞ്ഞിട്ടില്ല. നമസ്ക്കാരത്തെ ബഹുമാനിച്ചിട്ടേയുള്ളൂ. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം കച്ചവടമല്ലെന്നും പൊതുപ്രവര്ത്തനമാണെന്നുമുളള മുന വച്ച പ്രതികരണവും ഇഎന്‍ മോഹന്‍ ദാസ് നടത്തി.
നാട് കുട്ടിച്ചോറാക്കാനുള്ള ശ്രമത്തില്‍ നിന്ന് പി വി അന്‍വര്‍ പിന്മാറണം. നാളത്തെ അന്‍വറിന്റെ സമ്മേളനത്തില്‍ ആളുണ്ടാകും. പൊതുയോഗമാണെങ്കില്‍ അത് സ്വാഭാവികമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് പോകണമെന്നോ പോകരുതെന്നോ നിര്‍ദ്ദേശം നല്‍കാറില്ലെന്നും ഇഎന്‍ മോഹന്‍ ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: