തിരുവനന്തപുരം: ഇടത് സാമ്പത്തിക ശാസ്ത്രജ്ഞനായി വിലസുന്ന തോമസ് ഐസക്കിന്റെ മോദി സര്‍ക്കാരിനെതിരായ വലിയൊരു വാചകമടി പൊളിയുന്നു. ഇന്ത്യയില്‍ യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേമെന്‍റ് ഒരിയ്‌ക്കലും വിജയിക്കില്ലെന്നായിരുന്നു ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തോമസ് ഐസക്ക് വാദിച്ചത്.
അതിന് അദ്ദേഹം പഴയ ഒരു വീഡിയോയില്‍ കാരണമായി പറയുന്നത് ഇതാണ് :”തൊണ്ണൂറു ശതമാനം ആളുകളും അസംഘടിത മേഖലയിലുള്ള രാജ്യമായ ഇന്ത്യയില്‍ യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേമന്‍റ് ഒന്നും നടക്കാന്‍ പോകുന്നില്ല, ഇതോക്കെ വെറും വാചകമടിയാണ്. ഈ രാജ്യത്തിന് ഡിജിറ്റലാവാന്‍ പറ്റത്തില്ലെന്ന്…”- മോദി സര്‍ക്കാര്‍ ഡിജിറ്റല്‍ പേമെന്‍റിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇടത് ബുദ്ധിജീവി തോമസ് ഐസക്കിന്റെ മറുപടിയായിരുന്നു ഇത്. ഇത് തോമസ് ഐസക്കിന് നിഷേധിക്കാന്‍ കഴിയില്ല. കാരണം ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
മോദി സര്‍ക്കാര്‍ കോവിഡ് കാലത്ത് അവതരിപ്പിച്ച ഡിജിറ്റല്‍ പേമെന്‍റിനുള്ള സംവിധാനമായ യുപിഐയെ പുച്ഛിച്ച് തള്ളുന്ന തോമസ് ഐസക്കിന്റെ പഴയ വീഡിയോ:
തോമയുടെ വചനങ്ങൾ!
"തൊണ്ണൂറു ശതമാനം ആളുകളും അസംഘടിത മേഖലയിലുള്ള ഒരു സ്ഥലത്ത് UPI ഒന്നും നടക്കില്ലെന്ന് , ഇതോക്കെ വെറും വാചകമടിയാണ്."
കമികൾക്ക് ചില്ലിട്ട് വെക്കാൻ വീണ്ടൂം പോസ്റ്റുന്നു. 5T economy ആകുമ്പോൾ ഇനിയും പോസ്റ്റും.#upi pic.twitter.com/HfL1h5Rijc
— UNDERWORLD (@theSARATH) September 22, 2024
തീര്‍ന്നില്ല യുപിഐ പേമെന്‍റിനെതിരായ തോമയുടെ വാചകം:”എന്താ…മീന്‍കച്ചവടക്കാരന്‍ ക്രെഡിറ്റ് കാര്‍ഡ് വാങ്ങി മീന്‍ കൊടുക്കോ? നമ്മുടെ ആക്രിക്കാര് ചെയ്യോ? പച്ചക്കറിക്കാര് ചെയ്യോ? അപ്പൊ, ഇതൊക്കെ ഒരു വാചകമടിയാണ്.”- തോമസ് ഐസക്ക് വീഡിയോയില്‍ പറയുന്നു.
പക്ഷെ ഇപ്പോള്‍ എന്തായി? ഗൂഗിള്‍പേ, പേ ടിഎം, ഫോണ്‍ പേ, ഭീം, റേസര്‍ പേ അങ്ങിനെ യുപിഐ (യൂണിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ്) വഴി ഡിജിറ്റല്‍ പേമെന്‍റ് നടക്കാന്‍ സഹായിക്കുന്ന പ്ലാറ്റ് ഫോമുകള്‍ ഇന്ത്യയില്‍ സജീവമാണിന്ന്. ഇറച്ചിക്കോഴി വില്‍ക്കുന്നവനും തെരുവില്‍ ചായക്കട നടത്തുന്നവനും എന്ന് ഡിജിറ്റല്‍ പേമെന്‍റ് വലിയ അനുഗ്രഹം കൂടിയാണിന്ന്. കാരണം ചില്ലറ ക്ഷാമം എന്നൊരു വാക്ക് തന്നെ നാട്ടില്‍ ഇല്ലാതായി. ചെറിയ ചെറിയ പേമെന്‍റുകള്‍ മാത്രമല്ല, വലിയ പേമെന്‍റുകളും ഇന്ന് ഡിജിറ്റലായി കൈമാറുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണമയയ്‌ക്കുന്ന സംവിധാനമാണ് യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാട്.
മൂന്ന് വര്‍ഷം മുന്‍പ് യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേമെന്‍റ് മോദി സര്‍ക്കാര്‍ ആരംഭിച്ച 2019-20 കാലത്ത് 1250 കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാട് നടന്നുവെങ്കില്‍, 2023-24ല്‍ അത് പത്ത് മടങ്ങായി വര്‍ധിച്ച് 13100 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയില്‍ ഡിജിറ്റലായി കൈമാറുന്ന ആകെ തുകയുടെ 80 ശതമാനവും യുപിഐ ഇടപാടിലൂടെയാണ് നടക്കുന്നത്. തോമസ് ഐസക്ക് ഇനിയെങ്കിലും രാഷ്‌ട്രീയ തിമിരം മൂലമുള്ള ഭള്ള് നിര്‍ത്തുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: