Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കാർത്തി – അരവിന്ദ് സാമി ചിത്രം ‘ മെയ്യഴകൻ ‘ ട്രെയിലർ പുറത്ത്‌ . ചിത്രം സെപ്റ്റംബർ – 27 ന് തിയറ്ററുകളിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 03:35 pm IST
inEntertainment

നടൻ കാർത്തിയുടെ 27- മത്തെ സിനിമയായ ‘ മെയ്യഴകൻ’ സെപ്റ്റംബർ – 27 നു ലോകമെമ്പാടും റിലീസ് ചെയ്യും. കാർത്തിക്കൊപ്പം അരവിന്ദസാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്. ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി .പ്രേംകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതിന്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകളും ടീസറും അണിയറക്കാർ അടുത്തിടെ പുറത്തിറക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ ട്രെയിലറിനും വലിയ സ്വീകരണം ലഭിച്ചിരിക്കയാണ് . ഏറെ വൈകാരികത്തയാർന്ന പ്രമേയമാണ് ചിത്രതിൻ്റേത് എന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്.

 

” ‘ 96 ‘ എന്ന സിനിമ ചെയ്ത് ആറു വർഷത്തിന് ശേഷമാണ് മെയ്യഴകൻ ചെയ്യുന്നത്. ഇത്രയും കാലം ഇതിന്റെ തിരക്കഥ രാകി മിനുക്കയായിയുന്നു. എന്തിനാണ് ഈ സമയത്ത് ഇങ്ങനെ ഒരു സിനിമ ഈ ചോദ്യത്തിന് ആദ്യം ഞാൻ ഉത്തരം നൽകേണ്ടിയിരിക്കുന്നു.അടുത്ത കാലത്തായി സോഷ്യൽ മീഡിയകളിലായാലും നമുക്കു ചുറ്റുമായാലും വെറുപ്പ് എന്ന ചിന്താഗതി വർദ്ധിച്ചു വരികയാണ്. സ്‌നേഹം കൊണ്ടു മാത്രമേ ഇതിനെ മാറ്റാനാവൂ. ഈ സിനിമ അതിനെ കുറിച്ചാണ് പറയുന്നത്. അത് എങ്ങനെ എന്നത് ചിത്രം കാണുമ്പോൾ ബോധ്യമാവും ” സംവിധായകൻ പ്രേം കുമാർ പറഞ്ഞു.

മെയ്യഴകനെ കുറിച്ച് കാർത്തി.
“എല്ലാവർക്കും ഇഷ്ടപ്പെട്ട സിനിമയായിരുന്നു ‘ 96 ‘. ആ സിനിമയുടെ കഥ,തിരക്കഥ, സംഭാഷണങ്ങൾ എന്നിങ്ങനെ എല്ലാം വളരെ ശ്രദ്ധിച്ച് അദ്ദേഹം രാകി മിനുക്കി എടുത്തിട്ടുണ്ടായിരുന്നു. വലിയൊരു ഹിറ്റ് നൽകിയ ആളെ ഇൻഡസ്ട്രി വിട്ടു വെക്കില്ല. പിറകെ ഓടി അടുത്ത പടം ചെയ്യിക്കും. എന്നാൽ അവസരങ്ങൾ തേടി വന്നിട്ടും പ്രേം കുമാർ ഉടനെ ഒരു സിനിമ ചെയ്തില്ല. പ്രശസ്തിക്ക് പിറകേ ഓടുന്ന ആളല്ല അദ്ദേഹം എന്ന് ഇതിൽ നിന്നു തന്നെ മനസിലാക്കാം. അദ്ദേഹത്തിന്റെ പക്കൽ ഇങ്ങനെ (മെയ്യാഴകൻ) കഥയുണ്ട് എന്നറിഞ്ഞ് ഞാൻ തന്നെ അദ്ദേഹത്തെ സമീപിച്ചതാണ്.

ഈ സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മിക്കവാറും കോവിഡ് കാലത്താവണം പ്രേം ഈ കഥ എഴുതിയത്. ജീവിതത്തിൽ എല്ലാവർക്കും ഒരു തേടൽ, അന്വേഷണം ഉണ്ടാവും. ഉത്സവ കാലത്ത് എല്ലാവരും ചെന്നൈയിൽ നിന്നും സ്വന്തം നാട്ടിലേക്ക് പോകും. അപ്പോൾ നഗരം തന്നെ ഒഴിഞ്ഞു കിടക്കും. അത്ര മാത്രം എല്ലാവരും സ്വന്തം നാടിനെ സ്നേഹിക്കുന്നു. ഇതിൽ സ്വന്തം നാടു തന്നെയാണ് കേന്ദ്ര കഥാപാത്രം. ‘ കൈതി ‘ യിൽ അഭിനയിക്കുമ്പോൾ ആദ്യം മുതൽ അവസാനം വരെ രാത്രിയിലായിരുന്നു ഷൂട്ടിംഗ്. ലോകേഷ് കനകരാജ് ഫൈറ്റ് സീനുകൾ തന്ന് എന്റെ നടു ഒടിച്ചു. ആ സിനിമയ്‌ക്ക് ശേഷം മെയ്യഴകനിലാണ് അധികം ദിവസം രാത്രി ഷൂട്ടിംഗിൽ അഭിനയിച്ചത്. എന്നാൽ ഇതിൽ സ്റ്റണ്ട് സീൻ ഒന്ന് പോലും ഇല്ല എന്നതാണ് പ്രത്യേകത.

ഞാനും അരവിന്ദ സാമിയും അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ പരസ്പരം സംസാരിക്കവേ, ഇതിലെ രംഗങ്ങളിലെ വികാരങ്ങൾ ഒട്ടും കുറയാതെ അതേ പടി സ്ക്രീനിൽ കൊണ്ടു വന്നാൽ തന്നെ പടത്തിന് വലിയ വിജയം നേടിയെടുക്കാനാവും എന്ന് പറയുമായിരുന്നു. സിനിമ മുഴുവൻ അരവിന്ദസാമിയെ ‘ അത്താൻ, അത്താൻ ‘ എന്ന് പറഞ്ഞ് പിറകെ നടന്ന് ടോർച്ചർ ചെയ്യുന്ന കഥാപാത്രമാണ് എൻ്റേത്.

‘ 96 ‘ ലെ കാതലെ കാതലെ എന്ന പാട്ട് ഇന്നും മിക്കവരുടെയും. ഫോണിലെ റിംഗ് ടോണാണ്. അതു പോലെ മെയ്യഴകനിലെ പാട്ടുകളും കേട്ടു കൊണ്ടാണ് മിക്കവരുടെയും യാത്ര. ഈ സിനിമയിൽ കമലഹാസൻ സാർ പാടിയ ഒരു പാട്ട് വലിയ ജനപ്രീതി നേടിക്കഴിഞ്ഞു സിനിമയ്‌ക്കും വലിയ വാല്യു സൃഷ്ടിച്ചു. അദ്ദേഹത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു. ഇളയ രാജയുടെ പ്രണയം ഇല്ലാതെ പ്രേം കുമാർ കഥ എഴുതില്ല. മെയ്യഴകനിലും അത് സംഭവിച്ചിട്ടുണ്ട്. ” എന്ന് പറഞ്ഞു.

” ഈ സിനിമയിൽ എന്നെ മനസിൽ വെച്ചു കൊണ്ട് എന്റെ കഥാപാത്രത്തെ സൃഷ്ടിച്ച സംവിധായകൻ പ്രേംകുമാറിന് നന്ദി. ഇതു എന്റെ തന്നെ ജീവിതത്തിൽ നടന്ന കഥയാണ്. അങ്ങനെ സംഭവിച്ചത് തികച്ചും യാദൃശ്ചികം.എന്നെ വളരെയധികം സ്വാധീനിച്ച , ഇപ്പോഴും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയം. അതിനെ കുറിച്ച് പടം റിലീസായ ശേഷം പറയാം… ” അരവിന്ദ സാമി സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും പറഞ്ഞു

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴകത്ത് വൻ വിജയം നേടിയ ‘ വിരുമൻ ‘ എന്ന ചിത്രത്തിന് ശേഷം 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര സുന്ദര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. കാർത്തി ,അരവിന്ദ സാമി,ശ്രിദിവ്യ, എന്നിവർക്കൊപ്പം രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

പി ആർ ഓ സി.കെ. അജയ് കുമാർ

Tags: tamil movieKarthiAravind Swami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

Entertainment

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Entertainment

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

പുതിയ വാര്‍ത്തകള്‍

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.