Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധികലാഭം, പാർട്ട്ടൈം ജോലി, ഷെയര്‍ ട്രേഡിങ്; ഓണ്‍ലൈന്‍ തട്ടിപ്പുകൾ പെരുകുന്നു, വിവിധ കേസുകളിലായി നഷ്ടപ്പെട്ടത് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 03:01 pm IST
in Kerala, Palakkad

പാലക്കാട്: ജില്ലയില്‍ ഓണ്‍ലൈന്‍ ട്രെയ്ഡിങിന്റെ പേരിലുള്ള തട്ടിപ്പുകള്‍ പെരുകുന്നു. മൂന്നാഴ്ചക്കിടെ ജില്ലാ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍. ഇരകള്‍ക്ക് നഷ്ടപ്പെട്ടത് കോടികള്‍. അധികലാഭം, പാർട്ട്ടൈം ജോലി, ഷെയര്‍ ട്രേഡിങ്, പാര്‍സല്‍ വഴി ലഹരി വസ്തുക്കള്‍ അയക്കല്‍ തുടങ്ങി നിരവധി മാര്‍ഗങ്ങളാണ് തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുന്നത്.

പാര്‍ടൈം ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളില്‍ മാത്രം ഇരകള്‍ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളാണ്. ഈമാസം ഇതുവരെ ലഭിച്ചത് 75.8 ലക്ഷം രൂപയുടെ പരാതികളാണ്. മുംബൈ പോലീസ് ചമഞ്ഞും യൂട്യൂബ് കണ്ട് പണമുണ്ടാക്കമെന്നുമുള്ള തട്ടിപ്പുകളില്‍ വീണ് പണം നഷ്ടപ്പെട്ട കേസുകളും സമീപ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നാട്ടുകല്‍ സ്വദേശിയായ 41 വയസുകാരന് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ നഷ്ടപ്പെട്ടത് 19.04 ലക്ഷം രൂപയാണ്. വാട്സ് ആപ്പ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ട് പണം സമ്പാദിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ജൂലൈ നാലു മുതല്‍ ഈ മാസം ആറുവരെയുള്ള തീയതികളില്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

കഴിഞ്ഞ 19ന് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ 55 വയസുകാരന് ഷെയര്‍ ട്രെയ്ഡിങ് ലാഭക്കെണിയില്‍പെട്ട് നഷ്ടപ്പട്ടത് 38.75 ലക്ഷം രൂപയാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ ആഗസ്ത് 21 വരെയുള്ള കാലയളവിലാണ് ഇയാള്‍ക്ക് പണം നഷ്ടപ്പെട്ടത്. മറ്റൊരു യുവാവില്‍ നിന്ന് ഷെയര്‍ ട്രെയ്ഡിങ് ലാഭം വാഗ്ദാനം ചെയ്ത് ബി.സി എഡിഷന്‍ എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് തട്ടിയത് 12.9 ലക്ഷം രൂപയാണ്. ചിറ്റിലഞ്ചേരി സ്വദേശിയായ 34 വയസുകാരനും പുതുപ്പരിയാരം സ്വദേശിയായ 48 കാരനും ലക്ഷങ്ങളുടെ തട്ടിപ്പിന് ഇരയായി.

പാര്‍ടൈം ജോലിയുടെ പേരിലുള്ള തട്ടിപ്പുകളും വ്യാപകമായി നടക്കുന്നുണ്ട്. ഒറ്റപ്പാലം സ്വദേശിയായ 28കാരന് നഷ്ടപ്പെട്ടത് 21.16 ലക്ഷം രൂപയാണ്. കഴിഞ്ഞ ജൂലൈ – ആഗസ്ത് മാസത്തിനിടെയാണ് ഈ യുവാവ് തട്ടിപ്പുകാരുടെ വലയിലകപ്പെട്ടത്. പട്ടാമ്പി സ്വദേശിയായ 40 വയസുകാരന് 34.64 ലക്ഷം രൂപയും കോട്ടോപ്പാടം സ്വദേശിയായ 33 കാരിക്ക് ഹോട്ടല്‍ റൂം ബുക്ക് ചെയ്ത് പണമുണ്ടാക്കാമെന്ന വാഗ്ദാനത്തില്‍ 20 ലക്ഷം രൂപയും നഷ്ടപ്പെട്ടു.

മുംബൈ പോലീസ് ക്രൈംബ്രാഞ്ച് എന്ന വ്യാജേന വിളിച്ച് പാര്‍സലില്‍ ലഹരി വസ്തുക്കളുണ്ടെന്ന ഭീഷണിപ്പെടുത്തി ചന്ദ്രനഗര്‍ സ്വദേശിയായ 56 കാരിയില്‍ നിന്ന് തട്ടിയെടുത്തത് 18.9 ലക്ഷം രൂപയാണ്. കഴിഞ്ഞ 19നാണ് ഇവര്‍ പരാതിപ്പെട്ടത്. ഓണ്‍ലൈന്‍ യൂട്യൂബ് കണ്ട് പണം സമ്പാദിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കിണാവല്ലൂര്‍ സ്വദേശിയായ 36 വയസുകാരിയില്‍ നിന്ന് സൈബര്‍ തട്ടിപ്പ് സംഘം 13.11 രൂപ കവര്‍ന്നതായും പരാതി ലഭിച്ചു.

വെര്‍ച്വല്‍ അറസ്റ്റെന്ന വ്യാജേന വിരമിച്ച കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് 1.30 കോടി രൂപ തട്ടിയതായി പരാതി ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നിട്ടും ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവര്‍ വര്‍ധിക്കുകയാണ്.

Tags: policecasesOnline Fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയുടെ കാമുകനെ കൊന്ന് മൃതദേഹം കാട്ടിൽ കുഴിച്ചിട്ട് യുവാവ് ; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

India

ഓപ്പറേഷൻ ഫൈനൽ സ്ട്രൈക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നക്സലൈറ്റ് ആയുധ ഫാക്ടറി തകർത്ത് പോലീസ്

Kerala

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

റോസ്ഗാര്‍ മേളയിലൂടെ പുതിയ ഭാരതം

ഹരി ആര്‍. നായര്‍ അരങ്ങില്‍

ഹരി ആര്‍.നായര്‍: ആസുര ഭാവത്തിന്റെ മൂര്‍ത്തീഭാവം

അ​തി​ര​പ്പി​ള്ളി – മ​ല​ക്ക​പ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് എതിരേ വ്യാപക എൻഐഎ റെയ്ഡ്; അവിടെ നിരോധിത സംഘടന

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം.രാധാകൃഷ്ണന്‍

പ്രധാനമന്ത്രിയുടെ സന്ദർശന റൂട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം: ബംഗളുരുവിൽ 6 പൊലീസുകാർക്ക് സസ്പെൻഷൻ

ഭാരതീയ വേലന്‍ സര്‍വീസ് സൊസൈറ്റി (ബിവിഎസ്എസ്) സംസ്ഥാന പ്രതിനിധി സമ്മേളനം പത്തനംതിട്ട
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു

എയ്ഡഡ് മേഖലയില്‍ പട്ടികജാതി സംവരണതത്വം കൃത്യമായി പാലിക്കണം: ബിവിഎസ്എസ്

കേരളത്തിലെ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളില്‍ എംസിഎ പ്രവേശനം; അപേക്ഷ നാളെ വരെ

ഡോ. രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറി നിയമനം പാര്‍ട്ടി അറിയാതെ

വി.ഡി. സതീശന്‍ മുനമ്പം ജനതയെ വീണ്ടും വഞ്ചിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.