Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുഭദ്ര കൊലക്കേസ്; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; കോര്‍ത്തുശേരിയിലെ വാടക വീട്ടില്‍ തെളിവെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 10:42 pm IST
in Kerala
പ്രതികളായ മാത്യൂസിനേയും ശര്‍മിളയേയും കലവൂരിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍

പ്രതികളായ മാത്യൂസിനേയും ശര്‍മിളയേയും കലവൂരിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍

ആലപ്പുഴ: സുഭദ്ര വധക്കേസിലെ രണ്ടു പ്രതികളെ 26ന് വൈകിട്ട് 5 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കലവൂര്‍ കോര്‍ത്തുശേരിയില്‍ വാടകയ്‌ക്കു താമസിച്ചിരുന്ന രണ്ടാം പ്രതി കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ് (നിധിന്‍-35), ഭാര്യ എറണാകുളം മുണ്ടംവേലി വട്ടച്ചിറയില്‍ ശര്‍മിള (38) എന്നിവരെയാണ് ആലപ്പുഴ ജുഡീ. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശീതള്‍ എം. ശശിധരന്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മണ്ണഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. രാജേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കര്‍ണാടകയിലെ ഉഡുപ്പി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് പോകാന്‍ എട്ടു ദിവസം പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.

കൊല്ലപ്പെട്ട സുഭദ്രയുടെ ആഭരണങ്ങളും, മൊബൈല്‍ ഫോണും, വസ്ത്രങ്ങളും കണ്ടെത്തണം. കൊലപാതകം നടന്ന സ്ഥലത്തും, മൃതദേഹം മറവ് ചെയ്ത സ്ഥലത്തും തെളിവെടുക്കണം, പ്രതികളെ സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കണം, സംഭവത്തില്‍ മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോന്ന് പരിശോധിക്കണം, പ്രതികളെ വിശദമായി ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് പോലീസ് കോടതിയില്‍ ഉന്നയിച്ചത്. വനിതാ പോലീസിന്റെ സാന്നിദ്ധ്യത്തിലാവണം തെളിവെടുപ്പ് നടത്തേണ്ടതെന്ന് കോടതി പോലീസിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ നാഗേശ്വരി ഹാജരായി.

മൂന്നാം പ്രതി മാത്യൂസിന്റെ പിതൃസഹോദര പുത്രന്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പനേഴത്ത് വീട്ടില്‍ റെയ്‌നോള്‍ഡി (61) നെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

അതേസമയം കലവൂര്‍ കോര്‍ത്തുശേരിയിലെ വാടക വീട്ടില്‍ പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവരെ എത്തിച്ച് ഇന്നലെ ഉച്ചയ്‌ക്ക് ശേഷം തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കുന്നതിനിടെ താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് ശര്‍മിള പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. തെളിവെടുക്കുന്നതിനിടെ ശര്‍മിള നിര്‍വികാരയായാണ് പെരുമാറിയത്. അതേസമയം, യാതൊരു കൂസലുമില്ലാതെയാണ് മാത്യൂസ് പ്രതികരിച്ചത്. സുഭദ്രയെ എങ്ങനെ കൊലപ്പെടുത്തിയെന്നടതക്കമുള്ള വിവരം മാത്യൂസ് പോലീസിനോട് വിശദീകരിച്ചു.

വീടിന് പരിസര പ്രദേശത്തും പ്രതികളുമായെത്തി പോലീസ് തെളിവെടുത്തു. ഇതിനിടെ പ്രദേശത്ത് നിന്ന് ഒരു തലയണ പോലീസ് കണ്ടെടുത്തു. സുഭദ്ര ഉപയോഗിച്ചിരുന്നതാണെന്നും രക്തം പുരണ്ടതിനാല്‍ ഉപേക്ഷിച്ചതാണെന്നും പ്രതികള്‍ പറഞ്ഞു. കഴിഞ്ഞ ആഗസ്ത് നാലിന് കൊച്ചിയില്‍ നിന്നു കാണാതായ എറണാകുളം കണയന്നൂര്‍ ഹാര്‍മണി ഹോംസ് ചക്കാലമഠത്തില്‍ സുഭദ്ര (73) യുടെ മൃതദേഹം മാത്യൂസും, ശര്‍മിളയും താമസിച്ചിരുന്ന കലവൂര്‍ കോര്‍ത്തുശ്ശേരിയിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയിലാണു കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

സുഭദ്രയെ കാണാനില്ലെന്ന് മകന്‍ രാധാകൃഷ്ണന്‍ പോലീസില്‍ പരാതി നല്കിയിരുന്നു. ആസൂത്രിതമായാണ് സുഭദ്രയെ ദമ്പതികള്‍ കൊലപ്പെടുത്തിയത്. തന്ത്രപൂര്‍വം സുഭദ്രയെ കോര്‍ത്തുശേരിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. മൂന്നാം പ്രതി റെയ്‌നോള്‍ഡില്‍ നിന്ന് മകന്‍ വിഷാദ ചികിത്സക്ക് കഴിക്കുന്ന ഗുളികകള്‍ സുഭദ്രയ്‌ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായി നല്കി സ്വര്‍ണം കവര്‍ന്നു. ആഗസ്ത് ഏഴിന് ബോധം വന്നപ്പോള്‍ സുഭദ്ര സ്വര്‍ണം തിരികെ ആവശ്യപ്പെട്ടു. പോലീസില്‍ പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. മണിപ്പാലില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ദമ്പതികളെ പോലീസ് സംഘം പിടികൂടിയത്. സഹായി റെയ്‌നോള്‍ഡിനെ സ്വന്തം വീട്ടില്‍ നിന്നും പിടികൂടി.

Tags: evidencepolice custodySubhadra murder case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

Kerala

ഡോ. വന്ദനദാസ് വധക്കേസ്: പ്രതി സന്ദീപിന് മാനസികരോഗമെന്ന വാദത്തിനെതിരെ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍

Kerala

ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിത മുസ്തഫ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.