Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മാറ്റത്തിന്റെ പാതയിലൂടെ കശ്മീര്‍ ബൂത്തിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 04:45 am IST
inEditorial

കശ്മീര്‍ ജനത നാളെ പോളിംഗ് ബൂത്തിലേക്ക്. നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന് തുടക്കം. പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് എടുത്തു കളഞ്ഞതിനുശേഷം അവിടെ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്. വികസനത്തിന്റെ പുതു ചരിത്രം രചിച്ചുകൊണ്ടിരിക്കുന്ന ജമ്മു കശ്മീരില്‍ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ ഉത്തരം കിട്ടാനുള്ള വോട്ടെടുപ്പ്. മനോഹരമായ കശ്മീരിനെ കുടുംബ രാഷ്‌ട്രീയം നശിപ്പിച്ചെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പ് കശ്മീരിലെ യുവാക്കളും മൂന്നു കുടുംബങ്ങളും തമ്മിലാണെന്നുമുള്ള വിമര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മവിശ്വാസം പ്രകടമാണ്. ഭീകരവാദം അതിന്റെ അന്ത്യനാളുകളിലാണ്. ഊര്‍ദ്ധശ്വാസം വലിക്കുകയാണ് ഭീകരത എന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു. കുടുംബാധിപത്യവും ബിജെപിയും തമ്മിലുള്ള പോരാട്ടമാണിതെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ സൂചിപ്പിച്ചത്. ഇന്‍ഡി സഖ്യം 370 -ാം വകുപ്പ് തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുമ്പോള്‍ ബിജെപി അത് തടയാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞ അമിത് ഷാ, ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അതില്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും വ്യക്തമാക്കി.
ജമ്മു കശ്മീര്‍ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയാണ്. പോലീസിനും സൈന്യത്തിനും നേരേ കല്ലെറിയുന്നത് ഇല്ലാതായി. ഭാരതം യാഥാര്‍ഥ്യമാക്കിയത് കശ്മീരിലെ ജനങ്ങളാണ്. സ്വാതന്ത്ര്യത്തിനു ശേഷം കശ്മീര്‍ വിദേശ ശക്തികളുടെ ലക്ഷ്യമാകുകയും കുടുംബ രാഷ്‌ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളില്‍ നിന്നു പൊള്ളയാക്കുകയും ചെയ്തു.
പ്രത്യേക പദവിയും പരിഗണനയും ഉണ്ടായിരുന്ന കാലത്ത്, പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ ജമ്മു കശ്മീര്‍ വളരെ പിന്നിലായിരുന്നു. അന്നു പാരമ്പര്യാവകാശം പോലെ ഭരണം കയ്യാളിയ കുടുംബങ്ങള്‍, എല്ലാ പദ്ധതികളും അഴിമതിക്കും സര്‍ക്കാര്‍ പണം കട്ടുമുടിക്കാനുമുള്ള അവസരങ്ങളായി ഉപയോഗിച്ചു. തീവ്രവാദികള്‍ക്ക് തഴച്ചുവളരാനും ഒളിഞ്ഞിരിക്കാനും ഉള്ള സുരക്ഷിതതാവളമാക്കി കശ്മീരിനെ മാറ്റാനാണ് ഭരണകൂടങ്ങള്‍ പദവിയും പരിഗണനയും ഉപയോഗിച്ചുവന്നിരുന്നത്.

പൂവ് പറിക്കുന്ന ലാഘവത്തോടെ 370-ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെയാണ് കശ്മീര്‍, മറ്റ് സംസ്ഥാനങ്ങളെപ്പോലെ രാജ്യത്തിന്റെ വികസനക്കുതിപ്പില്‍ ഒപ്പമോ ഒരു പടി മുന്നിലോ എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വികസന പദ്ധതികള്‍ ആരംഭിച്ചതോടെ ആഭ്യന്തര-പ്രതിരോധ രംഗത്തും വൈദ്യുതി ഉത്പാദന രംഗത്തും തൊഴില്‍ മേഖലകളുടെ വികസനത്തിലും ജമ്മു കശ്മീര്‍ ഏറെ മുന്നോട്ടുപോയി. സ്വാതന്ത്ര്യാനന്തര ഭാരതം പതിറ്റാണ്ടുകള്‍ക്കുശേഷം കണ്ട ഏറ്റവും വലിയ വിപ്ലവമാണ് ഇന്നത്തെ കശ്മീരിലേത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ രംഗത്ത് കാര്യമായ ചുവടുവയ്‌പ്പ് നടത്താന്‍ സാധിച്ചു. അതിലേറെ ആശ്വാസകരമായിട്ടുള്ളത് കശ്മീരി യുവാക്കളുടെ മനോഭാവത്തിലുണ്ടായ മാറ്റമാണ്. അവര്‍ വസ്തുതകളെ തിരിച്ചറിയാന്‍ തുടങ്ങി. ശത്രുരാജ്യത്തിന്റെ ചട്ടുകങ്ങളായി ഭീകരവാദികളാവുന്ന പ്രവണത അവസാനിച്ചു. നോട്ട് കെട്ടുകള്‍ക്കും ദിവസക്കൂലിക്കും വേണ്ടി മാതൃരാജ്യത്തിന്റെ പട്ടാളത്തെയും പോലീസിനെയും കല്ലെറിയുകയും അക്രമിക്കുകയും ചെയ്യുന്ന മനോനിലയില്‍നിന്നു മാറി. ശാന്തിയോടെയും സമാധാനത്തോടെയും ഈ രാജ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനും അവര്‍ തയ്യാറായി. വ്യാവസായികരംഗത്തും ടൂറിസം രംഗത്തും കശ്മീര്‍ ഒരു നൂതന പന്ഥാവിലാണ്. പല പ്രമുഖ ഇന്ത്യന്‍ കമ്പനികളും വിദേശ കമ്പനികളും ജമ്മു കശ്മീരിലും ലഡാക്കിലും വ്യവസായശാലകളും കമ്പനികളും ആരംഭിക്കാന്‍ തയ്യാറായി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും തൊഴില്‍ ലഭ്യത വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. പോലീസിനെയും സൈന്യത്തെയും ആക്രമിക്കാന്‍ നേരത്തെ ഉയര്‍ത്തിയ കല്ലുകള്‍ ഇപ്പോള്‍ പുതിയ ജമ്മുകശ്മീര്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നു.

ജമ്മുകശ്മീരില്‍ വിഘടനവാദത്തിനും ഭീകരവാദത്തിനും ആവശ്യമായ സാഹചര്യമൊരുക്കുകയാണ് ‘രാഷ്‌ട്രീയ രാജവംശങ്ങള്‍’ ചെയ്തത്. കുടുംബ രാഷ്‌ട്രീയക്കാര്‍ തങ്ങളുടെ മക്കളെ രാഷ്‌ട്രീയത്തിലേക്കു കൊണ്ടുവന്നു. സാധാരണക്കാരില്‍ നിന്നു യുവജനങ്ങളെ ഉയര്‍ത്തിക്കാട്ടിയില്ല. കശ്മീരിനെ വീണ്ടും ഇരുണ്ട കാലത്തിലേക്കു കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്, പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ കക്ഷികളുടെ ശ്രമം. പ്രതിപക്ഷത്തിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയാല്‍ സ്‌കൂളുകള്‍ക്കു തീയിടുകയും കല്ലെറിയുകയും ചെയ്യുന്ന ദിവസങ്ങളിലേക്ക് താഴ് വര വീണ്ടും മടങ്ങും എന്നും നരേന്ദ്ര മോദി ഓര്‍മിപ്പിക്കുന്നു.

Tags: JAMMU KASMIRJammuKashmirelectionNarendra Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.