Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മറക്കാനാകുമോ എസ്എല്‍ പുരത്തെ; ആരുമറിയാതെ ഓര്‍മ്മദിനം കടന്നു പോയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 12:18 am IST
inEntertainment

ആലപ്പുഴ: മലയാള നാടക-സിനിമാ രംഗത്തെ അതികായനായിരുന്ന എസ്എല്‍ പുരം സദാനന്ദന്റെ പത്തൊമ്പതാം ഓര്‍മ്മദിനം ആരും അറിയാതെ കടന്നു പോയി. ഒരു കാലത്ത് അദ്ദേഹത്തെ കൊണ്ടാടിയിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അദ്ദേഹത്തെ വിസ്മരിച്ചു. നിരവധി പ്രസിദ്ധമായ നാടകങ്ങളും, സിനിമകളും അദ്ദേഹത്തിന്റെ തൂലികയിലാണ് പിറവിയെടുത്തത്.

ആലപ്പുഴ ജില്ലയില്‍ എസ്എല്‍ പുരത്ത് ഇടത്തരം കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും കലാരംഗത്ത് താല്പര്യം കാണിക്കുകയും ചെയ്തിരുന്നു. ആദ്യനാടകമായ ‘കുടിയിറക്ക്’ എഴുതുമ്പോള്‍ 17 വയസ്സ് മാത്രമായിരുന്നു പ്രായം. നാടകരംഗത്തു സജീവമായ അദ്ദേഹം എസ്എല്‍പുരത്ത് ‘കല്പന’ തീയേറ്റേഴ്‌സ് എന്ന നാടകസമിതി രൂപീകരിച്ചു. ഒരാള്‍ കൂടി കള്ളനായി, വില കുറഞ്ഞ മനുഷ്യന്‍ തുടങ്ങിയ നാടകങ്ങള്‍ വളരെ ജനശ്രദ്ധ നേടി. 1962-ല്‍ ‘ശ്രീകോവില്‍’ എന്ന ചിത്രത്തിനുവേണ്ടി തിരക്കഥാ, സംഭാഷണങ്ങള്‍ നിര്‍വഹിച്ച് അദ്ദേഹം സിനിമാരംഗത്തേക്കു കടന്നു വന്നു. മലയാളത്തിന് ഏറ്റവും നല്ല സിനിമയ്‌ക്കുള്ള ആദ്യ സ്വര്‍ണമെഡല്‍ നേടിത്തന്ന ‘ചെമ്മീനി’ന്റെ തിരക്കഥാകൃത്തും അദ്ദേഹം ആയിരുന്നു. നല്ല തിരക്കഥാകൃത്തിനുള്ള രാഷ്‌ട്രപതിയുടെ അവാര്‍ഡ് ലഭിച്ച ആദ്യത്തെ മലയാളിയും അദ്ദേഹം തന്നെ. ‘അഗ്‌നിപുത്രി’ എന്ന ചിത്രത്തിന്റെ തിരക്കഥയ്‌ക്കാണ് ദേശീയ അവാര്‍ഡ് കിട്ടിയത് രാഷ്‌ട്രപതിയുടെ വെള്ളിമെഡല്‍ നേടിയ ‘കാവ്യമേള’ എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയതും ഇദ്ദേഹമാണ്.

പിന്നീടാണ് അദ്ദേഹം ‘സൂര്യസോമ’ തിയേറ്റേഴ്‌സ് സ്ഥാപിക്കുന്നത്. മലയാള നാടകരംഗത്തു ചരിത്രം സൃഷ്ടിച്ച ‘കാട്ടുകുതിര’എന്ന നാടകം സൂര്യസോമയുടേതാണ്. 2000ത്തില്‍ പുറത്തിറങ്ങിയ ‘കല്ലുകൊണ്ടൊരു പെണ്ണ്’ വരെ 58 സിനിമകള്‍ക്ക് കഥയെഴുതി. 99 സിനിമകള്‍ക്ക് തിരക്കഥയും, 126 സിനിമകള്‍ക്ക് സംഭാഷണങ്ങളും രചിച്ചു. ‘അഗ്‌നിശുദ്ധി’ എന്ന നോവലും ‘ആയിരം വര്‍ണങ്ങള്‍’ എന്ന ഓര്‍മ്മക്കുറിപ്പും എഴുതിയിട്ടുണ്ട്. 2005 സപ്തംബര്‍ 16ന് എഴുപത്തിയൊമ്പതാം വയസിലായിരുന്നു അന്ത്യം. ഓര്‍മ്മ ദിനത്തില്‍ കുടുംബത്തോടൊപ്പം അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുത്തത് ഏതാനും ചില കലാസ്‌നേഹികള്‍ മാത്രമാണ്.

ഭാര്യ ഓമന, മക്കള്‍: ചലച്ചിത്രസംവിധായകനായ ജയസൂര്യയും, നടനും, സിനിമാ, നാടക പ്രവര്‍ത്തകനുമായ ജയസോമയും. തന്റെ രചനയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക് പ്രവര്‍ത്തിച്ച എസ്എല്‍ പുരത്തോട് നന്ദികേടാണ് പ്രസ്ഥാനവും നേതാക്കളും പിന്നീട് കാട്ടിയത്. പലതവണ അദ്ദേഹത്തോടുള്ള അവഗണനയ്‌ക്കെതിരെ അദ്ദേഹത്തിന്റെ കുടുംബത്തിന് പരസ്യമായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്.

Tags: SL PuramRemembrance Day
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.