കോട്ടയം: കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് കുറച്ചു കൂടുതല്‍ ധനസഹായം വാങ്ങിയെടുക്കാന്‍ കാണിച്ച അതിബുദ്ധിയാണ് ഇപ്പോള്‍ വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന കണക്കുകള്‍. അതു തുറന്നു കാണിച്ചതോടെ മാധ്യമങ്ങളും പ്രതിപക്ഷവുമെല്ലാം ഇടതു നേതാക്കള്‍ക്ക് കേരളവിരുദ്ധരായി. അതോടെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രി എം. ബി. രാജേഷുമെല്ലാം രംഗത്തിറങ്ങി. വീണിടത്തു കിടന്നു മെഴുകുന്നതിന്റെ എം.ബി.രാജേഷ് സ്റ്റൈല്‍ ഇതാ. (സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.)
‘ നമ്മളില്‍ പലരും വീട് എടുത്തിട്ടുണ്ടാകും. അതെടുക്കും മുന്നേ ലോണ്‍ കിട്ടാന്‍ ഒരു ബഡ്ജറ്റ് തയ്യാറാക്കി നമ്മള് ബാങ്കില്‍ കൊടുക്കും. ഇതാണ് എസ്റ്റിമേറ്റഡ് ബഡ്ജറ്റ്. അത് നമുക്ക് തോന്നുംപോലെ ഉണ്ടാക്കാന്‍ പറ്റില്ല. ആ ബഡ്ജറ്റ് തയ്യാറാക്കുന്നത് ഓരോ ഉല്‍പ്പന്നത്തിന്റെയും മാര്‍ക്കറ്റ് വില പരിഗണിച്ചും ചില എമ്പിരിക്കല്‍ ഫോര്‍മുല ഉപയോഗിച്ചുമാണ്. നാട്ടില്‍ ഒരു വീട് എടുക്കാന്‍ സ്ക്വയര്‍ ഫീറ്റിന് 2000-2500 വരെ വേണ്ടി വരും എന്ന് നമ്മള് കണക്കാക്കുന്നത് അങ്ങനെയാണ്. ചിലപ്പോ അത്രയും തുക ചിലവാക്കില്ല. മറ്റു ചിലപ്പോ കൂടിയെന്നും വരാം. ഈ രീതിയില്‍ ബഡ്ജറ്റ് പ്രോജക്ഷന് നടത്തുന്നത് എല്ലാ കാര്യത്തിലും ഉള്ളതാണ്.
ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നാശ നഷ്ടങ്ങളും ആദ്യഘട്ടത്തിലെ ദുരിതാശ്വാസത്തിനും ചിലവാകുന്ന തുകയുടെ ബജറ്റ് എങ്ങനെയാണ് നമ്മള് കണക്കാക്കുക?
അത് ദുരന്ത ബാധിതരായ ആളുകളുടെ എണ്ണവും അവര്‍ക്ക് സര്‍ക്കാര്‍ പിന്തുണ വേണ്ട ദിവസങ്ങളുടെ എണ്ണവും പരിഗണിച്ചു ചില എമ്പിരിക്കല്‍ ഫോര്‍മുല ഉപയോഗിച്ചാണ്. ഒരാള്‍ക്ക് വസ്ത്രത്തിനു ഇത്ര പൈസ, പാത്രങ്ങള്‍ക്ക് ഇത്ര പൈസ… അങ്ങനെ ഒരാള്‍ക്ക് വേണ്ട തുകയും അതില്‍ നിന്നും ആകെപേര്‍ക്ക് വേണ്ട തുകയും കണ്ടെത്തും.
ഇത് ചിലവാക്കിയ തുകയല്ല. പ്രോജക്ഷനാണ്. അതാണ് കോടതിയില്‍ കൊടുത്തത്. ഇതും പൊക്കി പിടിച്ചു സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമിതത്തുക ചിലവാക്കി എന്നും പറയുന്നവരുടെ ഉദ്ദേശം വേറെയാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: