മലപ്പുറം: നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി.സെപ്തംബര് നാലിന് രോഗിക്ക് ലക്ഷണങ്ങള് കണ്ടു തുടങ്ങുകയും ആറാം തീയതി ഫാസില് ക്ലിനിക്കിലേക്ക് ആദ്യം പോവുകയും ചെയ്തു.നിലമ്പൂര് പൊലീസ് സ്റ്റേഷനിലേക്കും രോഗി പോയിരുന്നു. നിലമ്പൂര് പൊലീസ് സ്റ്റേഷന്, വണ്ടൂര് നിംസ് ഹോസ്പിറ്റല്, ജെ എം സി ക്ലിനിക് / ബാബു പാരമ്പര്യ വൈദ്യശാല, പെരിന്തല്മണ്ണ എംഇഎസ് ഹോസ്പിറ്റല് എന്നിവിടങ്ങളില് സമ്പര്ക്കം ഉണ്ടായി.
അതിനിടെ, ജില്ലയില് രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകള് പരിശോധനയ്ക്കയച്ചു. മലപ്പുറത്ത് ആരോഗ്യവകുപ്പ് കണ്ട്രോള് റൂം പ്രവര്ത്തിക്കുന്നുണ്ട്.രോഗലക്ഷണമുള്ളവരുടെ സാമ്പിള് ശേഖരിച്ചത് മഞ്ചേരി മെഡിക്കല് കോളേജില് നിന്നാണ്.
മരിച്ച 24 കാരന്റെ സംസ്കാര ചടങ്ങില് പങ്കെടുത്ത 15 സഹപാഠികള് നിരീക്ഷണത്തിലാണ്. ജാഗ്രത നിര്ദേശം ഏര്പ്പെടുത്തിയ ബംഗളൂരില് സാഹചര്യം വിലയിരുത്താന് ആരോഗ്യ വകുപ്പ് യോഗം ചേരും. ബംഗളൂരില് വിദ്യാര്ത്ഥിയായിരുന്ന യുവാവുമായി പ്രാഥമിക സമ്പര്ക്ക പട്ടികയില് ഉള്ളത 151 പേരാണ്്.
വണ്ടൂര് പഞ്ചായത്തിലെ നടുവത്ത് സ്വദേശി ബെംഗുളുരുവില് പഠിക്കുന്ന 24കാരന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തല്മണ്ണ സ്വകാര്യ ആശുപത്രിയില് മരിച്ചത്.സ്വകാര്യ ആശുപത്രിയില് മരണമടഞ്ഞ യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങള് പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്ന്ന് മെഡിക്കല് ഓഫീസര് നടത്തിയ ഡെത്ത് ഇന്വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. പിന്നീട് പൂനെ നാഷണല് വൈറോളജി ഇന്സ്റ്റിറ്റിയൂട്ടില് അയച്ച് ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: