പാലക്കാട്:ജില്ലയില്‍ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഒമ്പത് പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവാണ്.
യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു. യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ 208 പേരാണുള്ളത്. നിപ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ അവലോകന യോഗം ചേര്‍ന്നു.
യുവതിക്ക് രണ്ട് ഡോസ് മോണോ ക്ലോണല്‍ ആന്റി ബോഡി നല്‍കിയതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്ക പട്ടികയില്‍ പനി ബാധിച്ച് 12 പേരാണ് ചികിത്സയിലുള്ളത്.
















