കൊച്ചി: കൊച്ചിയില്‍ 2023 മാര്‍ച്ചില്‍ കേരള മീഡിയ അക്കാഡമി സംഘടിപ്പിച്ചത് മീഡിയ കോണ്‍ക്ലേവ് ആയിരുന്നെന്നും കട്ടിങ് സൗത്ത് എന്ന പേരില്‍ മീഡിയ അക്കാഡമി പരിപാടി സംഘടിപ്പിക്കുകയോ അത്തരം ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കേരള മീഡിയ അക്കാഡമി.
എന്നാല്‍ കട്ടിങ് സൗത്ത് എന്ന പേരില്‍ മീഡിയ അക്കാഡമിയുമായി സഹകരിച്ചു കോണ്‍ക്ലേവ് സംഘടിപ്പിച്ചതായി ന്യൂസ് മിനിട്ട് എഡിറ്റര്‍ ധന്യ രാജേന്ദ്രനും ന്യൂസ് ലൗണ്ട്രി എഡിറ്റര്‍ അഭിനന്ദന് സേക്രിയും ഡല്‍ഹി ഹൈക്കോടതിയിലും ബെംഗളുരു സിറ്റി കോടതിയിലും നല്കിയ സത്യവാങ്മൂലങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കട്ടിങ് സൗത്ത് ലെറ്റര്‍ ഹെഡില്‍ കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്മാന് ജോസി ജോസഫ് ഗോവ ഗവര്‍ണര്‍ക്ക് അയച്ച ക്ഷണക്കത്തും തെളിവായി സത്യവാങ്മൂലത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
കട്ടിങ് സൗത്ത് സംഘടിപ്പിക്കുന്നതു സംബന്ധിച്ച് കേരള മീഡിയ അക്കാഡമി ചെയര്മാന് കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്മാന് ജോസി ജോസഫിനു നല്കിയ കത്തും തെളിവായി ഹാജരാക്കി.
മീഡിയ അക്കാഡമി ചെയര്‍മാന്റെ കത്തിനു കടകവിരുദ്ധമായ നി പോടാണ് മീഡിയ അക്കാഡമി സെക്രട്ടറി സംസ്ഥാന ഐപിആര്‍ഡി ഡയറക്ടര്‍ക്കു നല്കിയ കത്തിലുള്ളത്.
കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതിനു ചെലവായ 44.95 ലക്ഷം രൂപയും മീഡിയ അക്കാഡമിയുടെ പദ്ധതി വിഹിതത്തില്‍ നിന്നാണെന്നും സഹകരിച്ച സ്ഥാപനങ്ങളില്‍ നിന്നു സംഭാവന കൈപ്പറ്റിയിട്ടില്ലെന്നും അക്കാഡമി സെക്രട്ടറി വ്യക്തമാക്കി.
എന്നാല്‍ കട്ടിങ് സൗത്ത് സ്പോണ്‍സര്‍ഷിപ്പായി കോണ്‍ഫ്ലുവന്‍സ് മീഡിയ കൈപ്പറ്റിയതിന്റെ രേഖ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കട്ടിങ് സൗത്തിനുള്ള കാനഡ സ്പോണ്‍സര്‍ഷിപ്പ് വാനത് കേരള മീഡിയ അക്കാഡമി അറിയാതെയാണോ. കേരള മീഡിയ അക്കാഡമി ഫണ്ട് ചെലവിട്ടു നടത്തിയ കോണ്‍ക്ലേവിനു വേണ്ടിയുള്ള സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ മീഡിയ അക്കാഡമി പ്രതിനിധി ഒപ്പിട്ടിട്ടില്ല എന്നതും പ്രധാനമാണ്.കോണ്‍ക്ലേവ് ക്യുറേറ്റര്‍ എന്ന നിലയില്‍ കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്മാന് ജോസി ജോസഫ്, ന്യൂസ് മിനിട്ട് ഡെിറ്റര്‍ ധന്യാ രാജേന്ദ്രന്റെ ഭര്‍ത്താവ് വിഘ്നേഷ് വെല്ലൂര്‍ ന്യൂസ് ലോണ്ട്രി പ്രതിനിധി അഭിനന്ദന് സേക്രി എന്നിവരാണ് കരാറില്‍ ഒപ്പു വച്ചവര്‍.
ഉള്ളടക്കത്തിന്റെ രാഷ്ട്രവിരുദ്ധസ്വഭാവം മാത്രമല്ല, മീഡിയാ അക്കാഡമിയുടെ മറവില്‍ കട്ടിങ് സൗത്ത് സംഘം കാനഡ ഹൈക്കമ്മീഷനില്‍ നിന്നുള്‍പ്പെടെ സ്പോണ്‍സര്‍ഷിപ്പ് തട്ടിപ്പും നടത്തിയോ എന്നതും പരിശോധിക്കപ്പെടേണ്ട വിഷയമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: