Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സനാതനധര്‍മ്മത്തെ തകര്‍ക്കാനുള്ള ജിഹാദികളുടെ പരീക്ഷണശാല തകരുന്നു; കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നെടുകെ പിളരുമെന്ന് വിജയേന്ദ്ര

ബിജെപി ഭരിയ്‌ക്കുമ്പോള്‍ ഹിജാബ് വിവാദം കൊണ്ടു വന്ന് കര്‍ണ്ണാടകയില്‍ പരമാവധി സാമുദായിക ധ്രൂവീകരണത്തിന് ശ്രമിച്ച ജിഹാദി സംഘങ്ങള്‍ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ ഈ വര്‍ഗ്ഗീയധ്രൂവീകരണത്തെ വോട്ടാക്കി മാറ്റാന്‍ കിണഞ്ഞ് ശ്രമിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 08:51 pm IST
inIndia
ഭാനു മുഷ്താഖ് മൈസൂരു ദസറ ഉത്സവം ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) ധര്‍മ്മസ്ഥലയിലെ ജൈനപ്രതിമ (നടുവില്‍) ന്യൂസ് മിനിറ്റ് മീഡിയ (വലത്ത്)

ഭാനു മുഷ്താഖ് മൈസൂരു ദസറ ഉത്സവം ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) ധര്‍മ്മസ്ഥലയിലെ ജൈനപ്രതിമ (നടുവില്‍) ന്യൂസ് മിനിറ്റ് മീഡിയ (വലത്ത്)

ബെംഗളൂരു: സനാതനധര്‍മ്മത്തെ തകര്‍ക്കാനുള്ള ജിഹാദികളുടെ പരീക്ഷണശാലയായിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കര്‍ണ്ണാടക സംസ്ഥാനം. ബിജെപി ഭരിയ്‌ക്കുമ്പോള്‍ ഹിജാബ് വിവാദം കൊണ്ടു വന്ന് കര്‍ണ്ണാടകയില്‍ പരമാവധി സാമുദായിക ധ്രൂവീകരണത്തിന് ശ്രമിച്ച ജിഹാദി സംഘങ്ങള്‍ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ ഈ വര്‍ഗ്ഗീയധ്രൂവീകരണത്തെ വോട്ടാക്കി മാറ്റാന്‍ കിണഞ്ഞ് ശ്രമിച്ചിരുന്നു. ഇക്കാര്യത്തില്‍ വീടുവീടാന്തരം കയറി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കൊപ്പം ചില എന്‍ജിഒകളും മാസങ്ങള്‍ക്ക് മുന്‍പേ കര്‍ണ്ണടകയില്‍തമ്പടിച്ച് പ്രവര്‍ത്തിച്ചിരുന്നു. മൈസൂരിലെ ജനതാദള്‍ എസ് ആധിപത്യത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ഇതിലൂടെ ഇവര്‍ക്ക് സാധിച്ചു.

കര്‍ണ്ണാകടയില്‍ 224ല്‍ 137 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് ശേഷം ജിഹാദി ശക്തികളുടെ പ്രധാനശ്രദ്ധ സനാതനധര്‍മ്മത്തെ ആക്രമിക്കുക എന്നതായി. നിരന്തരം ഓരോ വിഷയങ്ങള്‍ അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. അവരുടെ ആസൂത്രണത്തിന്  മാവോയിസ്റ്റ് മീഡിയയെയും അവര്‍ കൂട്ടുപിടിച്ചു. ഇതിനോടൊപ്പം.ഇടതുപക്ഷവും എന്‍ജിഒ സംഘടനകളുടെ കുബുദ്ധിയും മതപരിവര്‍ത്തനലോബിയുടെ കുശാഗ്രബുദ്ധിയും കൈകോര്‍ത്ത് അതിനൂതനമായ ആശയപ്രചാരണങ്ങളാണ് സനാതനധര്‍മ്മത്തിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്നത്. .

ഈ ലോബിയുടെ വലിയൊരു ഗൂഢാലോചനയായിരുന്നു ധര്‍മ്മസ്ഥല എന്ന കര്‍ണ്ണാടകയിലെ ജൈനക്ഷേത്രത്തിനെതിരെ നടന്നത്. ക്ഷേത്രത്തിലേക്ക് തൊഴാനെത്തുന്ന സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടുന്ന സ്ഥലമാണ് ധര്‍മ്മസ്ഥല ക്ഷേത്രം എന്നായിരുന്നു ഈ ഗൂഢശക്തികളുടെ പ്രചാരണം. ഇതിനായി ദ ന്യൂസ് മിനിറ്റ് എന്ന മാവോയിസ്റ്റ് മീഡിയയും നിരവധിയായ യുട്യൂബ് ചാനലുകളും നൂറുകണക്കിന് വീഡിയോകളാണ് പടച്ചുവിട്ടത്. കേരളത്തിലേതുള്‍പ്പെടെയുള്ള മാധ്യമങ്ങളെ മുഴുവന്‍ ജിഹാദി ലോബികള്‍ ധര്‍മ്മസ്ഥലയില്‍ എത്തിച്ചു. ധര്‍മ്മസ്ഥലയെയും അവിടുത്തെ ട്രസ്റ്റിന്റെ ധര്‍മ്മാധികാരിയെയും ആഴ്ചകളോളം മാധ്യമവിചാരണയ്‌ക്ക് വിധേയമാക്കി. ധര്‍മ്മസ്ഥല ക്ഷേത്രത്തിനുള്ള ഏക്കര്‍കണക്കിന് ഭൂമി പിടിച്ചെടുക്കുക എന്ന ഗൂഢലക്ഷ്യം മതപരിവര്‍ത്തനലോബിക്കുണ്ടായിരുന്നു. ഇതുവഴി ആര്‍എസ്എസ് കോട്ടയായ ദക്ഷിണകന്നഡയില്‍ ഹിന്ദു-മുസ്ലിം ധ്രുവീകരണമുണ്ടാക്കുക എന്നതായിരുന്നു ജിഹാദികളുടെ ലക്ഷ്യം. സനാതനധര്‍മ്മത്തെ ആശയപരമായി ദുര്‍ബലപ്പെടുത്തുക എന്നത് ദ ന്യൂസ് മിനിറ്റ് ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് മീഡിയയുടെ ലക്ഷ്യം വെച്ചു. പക്ഷെ സിദ്ധരാമയ്യ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം മാസങ്ങളോളം നീണ്ട അന്വേഷണത്തില്‍ ധര്‍മ്മസ്ഥലക്ഷേത്രത്തിനെതിരായ വിവാദം ആസൂത്രിതമായി നടന്ന ഗൂഢാലോനയാണെന്ന് കണ്ടെത്തി. 3900 പേജുള്ള റിപ്പോര്‍ട്ടാണ് ഈ പ്രത്യേക അന്വഷണസംഘം പ്രസിദ്ധീകരിച്ചത്. ധര്‍മ്മദൈവങ്ങള്‍ സന്ദര്‍ശിച്ച ഇടമായ ധര്‍മ്മസ്ഥല ധര്‍മ്മം വാഴുന്ന ഇടം തന്നെയെന്ന് ഒരിയ്‌ക്കല്‍ കൂടി തെളിയിക്കപ്പെട്ടു.

അതിനിടയിലാണ് ആര്‍എസ്എസിനെതിരെ നടന്ന ആശയപരമായ ആക്രമണം. ആര്‍എസ്എസ് എന്ന സംഘടന രജിസ്റ്റേഡ് സംഘടനയല്ല എന്ന് ആരോപിച്ച് ഈ സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും കര്‍ണ്ണാടകയിലെ മന്ത്രിയുമായ പ്രിയാങ്ക് ഖാര്‍ഗെ രംഗത്തെത്തിയിരുന്നു. പ്രിയാങ്ക് ഖാര്‍ഗെ ഈ ലോബിയുടെ ദല്ലാള്‍ മാത്രമായിരുന്നു. ആര്‍എസ്എസിന്റെ ധനാഗമമാര്‍ഗ്ഗങ്ങളെക്കുറിച്ച് വരെ പ്രിയാങ്ക് ഖാര്‍ഗെ ചോദ്യം ഉയര്‍ത്തി. ആര്‍എസ്എസിനെതിരായ ജിഹാദി-മാവോയിസ്റ്റ് മിഡിയ-മതപരിവര്‍ത്തനലോബി-എന്‍ജിഒ പരീക്ഷണശാലകളില്‍ വിരിഞ്ഞ ദുര്‍ബലമായ ആശയങ്ങള്‍ പ്രിയാങ്ക് ഖാര്‍ഗെയിലൂടെ അവതരിപ്പിക്കപ്പെടുകയായിരുന്നു. മാത്രമല്ല, പ്രിയാങ്ക് ഖാര്‍ഗെയെക്കൊണ്ട് പിന്നാക്ക ജാതിസംഘടനകളെപ്പിടിച്ച് ആര്‍എസ്എസിനെ ചോദ്യം ചെയ്യിപ്പിക്കുകയും ചെയ്തു. പക്ഷെ ഈ ശ്രമങ്ങളെയെല്ലാം ആര്‍എസ്എസ് ചെറുത്ത് തോല്‍പിച്ചു.

മറ്റൊന്ന് മൈസൂരിലെ ഹിന്ദുഉത്സവമായ ദസറ ഉത്സവത്തെ മതേതരമാക്കിക്കൊണ്ടുള്ള പരീക്ഷണമായിരുന്നു. മൈസൂരു ദസറ ഉത്സവം ചാമുണ്ഡിക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്തത് ജന്മം കൊണ്ട് മുസ്ലിമായ എഴുത്തുകാരി ഭാനു മുഷ്താഖ് ആണ്. ഇതിനെ മൈസൂരു രാജകുടുംബത്തിലെ മുതിര്‍ന്ന അംഗമായ പ്രമോദ ദേവി വോഡയാറും യദുവീര്‍ കൃഷ്ണദത്ത വോഡയാറും ചോദ്യം ചെയ്തിരുന്നു. ചാമുണ്ഡിക്ഷേത്രവും ദസറയും ഹിന്ദുക്കളുടേതല്ലെന്നും എല്ലാ മതസ്ഥരുടേതാണെന്നും ചാമുണ്ഡിക്ഷേത്രം മതേതരമാണെന്നു സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പറഞ്ഞതും മേല്‍പറഞ്ഞ ലോബിയുടെ സമ്മര്‍ദ്ദഫലമായാണ്.

ഇപ്പോഴിതാ കോണ്‍ഗ്രസിനുള്ളിലെ രണ്ട് പ്രബലഗ്രൂപ്പുകള്‍-സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ പക്ഷങ്ങള്‍- തമ്മിലുള്ള ഏറ്റുമുട്ടല്‍ അപരിഹാര്യമായി തുടരുമ്പോള്‍ ഞെട്ടുന്നത് ഈ ലോബിയാണ്. കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് നെടുകെ പിളരുമെന്ന് കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ വിജയേന്ദ്ര വെള്ളിയാഴ്ച പ്രസ്താവിച്ചിരിക്കുകയാണ്. വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് വിജയേന്ദ്ര ഇക്കാര്യം സൂചിപ്പിച്ചത്. ധര്‍മ്മസ്ഥലയെ സംരക്ഷിക്കാന്‍ രണ്ട് മാസം മുന്‍പ് ബിജെപി നടത്തിയ സമരത്തിനിടെ സിദ്ധരാമയ്യ സര്‍ക്കാര്‍ ഡിസംബറില്‍ നിലംപൊത്തുമെന്ന് വിജയേന്ദ്ര പ്രഖ്യാപിച്ചിരുന്നു. ഇതും വരാനിരിക്കുന്ന കലഹങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞുകൊണ്ടുള്ള പ്രസ്താവനയായിരുന്നു. എന്തായാലും ഈ സനാതന ധര്‍മ്മത്തിനെതിരായി നിലകൊള്ളുന്ന ലോബിയുടെ നാളുകളും ഇതോടെ എണ്ണപ്പെട്ടിരിക്കുന്നു.

Tags: Banu MushtaqMysore Dasara festivalDharmasthala controveryAnti Sanatana DharmaKarnatakaRSS route marchThe news minuteKarnatakapoliticsDharmasthala Manjunatha Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

India

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

India

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

India

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

India

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.