കരുനാഗപ്പള്ളി: ആര്‍എസ്എസ് ഹൃദയപരിവര്‍ത്തനം കൊണ്ടുവരുന്ന വിദ്യാലയമാണെന്ന് ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ. വന്നിയരാജന്‍. കരുനാഗപ്പള്ളിയില്‍ കൊല്ലം ഗ്രാമ ജില്ലാ കാര്യാലയം ‘രാഷ്ട്രചേതന’യുടെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംഘ കാര്യാലയമെന്ന് പറയുമെങ്കിലും ഇത് സമാജത്തിന്റെ കാര്യാലയമാണ്. സമാജം സംഘമായമായിത്തീരുന്ന കാലമാണിത്. സംഘത്തിന് വ്യക്തി നിര്‍മാണം എന്ന ഒരേയൊരു പ്രവര്‍ത്തനമേ ഉള്ളൂ. പ്രതിസന്ധികളെ മറികടന്ന് അനുകൂല കാലത്തിലേക്ക് മുന്നേറുന്നതിന് തപസാണ് കാരണം. നഷ്ടമായതെല്ലാം തിരികെ നേടുന്ന കാലമാണിത്. കാര്യാലയങ്ങള്‍ ആ വീണ്ടെടുക്കലിന് വേണ്ടിയുള്ള ആലയമാണ്. സമാജ കാര്യത്തില്‍ പരിവര്‍ത്തനം ഉണ്ടാകാന്‍ ഏറെക്കാലം വേണ്ടിവരും. ഇനി വരുന്ന 30 വര്‍ഷക്കാലം നഷ്ടപ്പെട്ട പ്രതാപത്തിലേക്ക് ഉയരാനുള്ള കാലമാണ്. അങ്ങനെയുള്ള പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കേന്ദ്രമായി കാര്യാലങ്ങള്‍ക്ക് മാറാന്‍ കഴിയണമെന്നും ഡോ. ആര്. വന്നിയരാജന്‍ പറഞ്ഞു.
രാഷ്ര്ടസ്നേഹികളുടെ ആസ്ഥാനമാണ് കരുനാഗപ്പള്ളിയില്‍ സമര്‍പ്പിക്കുന്നതെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ മാതാ അമൃതാനന്ദമയീ മഠത്തിലെ വേദാമൃതാനന്ദ പുരി സ്വാമികള്‍ പറഞ്ഞു. ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു സമൂഹത്തിലെ ദൈനംദിന കാര്യങ്ങളില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ആവശ്യമാണ്. സമൂഹത്തില്‍ ജാതിമത ഉച്ചനീചത്വങ്ങള്‍ക്ക് അതീതമായി ഒത്തുകൂടാനുള്ള, സമ്പൂര്‍ണ സമാജത്തേയും ഒരുമിപ്പിക്കുന്ന, ഹിന്ദുസമൂഹത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തിന് ഉതകുന്ന കേന്ദ്രങ്ങളായി മാറാന്‍ കാര്യാലയങ്ങള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം ഗ്രാമ ജില്ലാ സംഘചാലക് ആര്. മോഹനന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ദക്ഷിണകേരള പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ്ബാബു, കാര്യാലയ നിര്‍മാണ കമ്മറ്റി ചെയര്‍മാനും സഹ. പ്രൗഢപ്രമുഖുമായ ആര്. ബാഹുലേയന്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി. എസ്. പ്രദീപ്കുമാര്‍, ജില്ലാ കാര്യവാഹ് ജി. ജയറാം, സഹ കാര്യവാഹ് എ. രതീഷ് എന്നിവര്‍ സംസാരിച്ചു.
ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്. ശശിധരന്, ക്ഷേത്രീയ വ്യവസ്ഥാപ്രമുഖ് കെ. വേണു, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്, ആര്‍എസ്എസ് ദക്ഷിണകേരള സഹ പ്രാന്ത കാര്യവാഹ് കെ.ബി. ശ്രീകുമാര്‍, പ്രാന്ത പ്രചാരക് എസ്. സുദര്ശനന്, സഹ പ്രാന്ത പ്രചാരക് കെ. പ്രശാന്ത്, മുന്‍ ബിജെപി പ്രസിഡന്റ് കെ. രാമന്‍പിള്ള, സമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്വന്, പ്രചാരക് പ്രമുഖ് ടി.എസ്. അജയകുമാര്‍, പ്രൗഢപ്രമുഖ് എ. സുധര്‍മ്മന്‍, വ്യവസ്ഥാപ്രമുഖ് ജി.രാജന്, സഹ ബൗദ്ധിക്ക് പ്രമുഖ് എന്‍.വി. ഉണ്ണികൃഷ്ണന്, സഹപ്രചാര്‍ പ്രമുഖ് എം. സതീശന്, സഹ. വ്യവസ്ഥാപ്രമുഖ് വി.എന്‍. വിജോയ്, കാര്യകാരി സദസ്യന്മാരായ കെ. കൃഷ്ണന്‍കുട്ടി, വി. മുരളീധരന്, എം.ആര്. പ്രസാദ്, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി. ബാബുക്കുട്ടന്, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സെക്രട്ടറി പുത്തൂര്‍ തുളസി, ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് ഡോ. ജി രഘു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: