Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആന്‍ഡമാന്‍ നിക്കോബാര്‍ ചോള സാമ്രാജ്യത്തിന്റെ നാവികത്താവളം; കൊളോണിയല്‍ കാലഘട്ടത്തിന്റെ ശേഷിപ്പുകള്‍ ഒന്നൊന്നായി അവസാനിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 11:12 pm IST
inIndia
2018ല്‍ പോര്‍ട്ട് ബ്ലയറിലെ സെല്ലുലാര്‍ ജയിലില്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീരസവര്‍ക്കറെ തടവിലിട്ട ജയിലറയില്‍ അദ്ദേഹത്തിന് ചിത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥനാനിരതനായപ്പോള്‍

2018ല്‍ പോര്‍ട്ട് ബ്ലയറിലെ സെല്ലുലാര്‍ ജയിലില്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീരസവര്‍ക്കറെ തടവിലിട്ട ജയിലറയില്‍ അദ്ദേഹത്തിന് ചിത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥനാനിരതനായപ്പോള്‍

ന്യൂദല്‍ഹി: ഭാരതത്തിന്റെ ആത്മാഭിമാനത്തിന് മുമ്പില്‍ ചോദ്യ ചിഹ്നമായി നിന്ന അടിമത്വത്തിന്റെയും കൊളോണിയല്‍ കാലഘട്ടത്തിന്റെയും ശേഷിപ്പുകള്‍ ഒന്നൊന്നായി അവസാനിക്കുന്നു. ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുസമൂഹത്തിന്റെ തലസ്ഥാനമായ പോര്‍ട്ട് ബ്ലയര്‍ ഇനി ശ്രീവിജയപുരം. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ എക്‌സിലൂടെയാണ് പുനര്‍നാമകരണം ചെയ്ത വിവരം അറിയിച്ചത്.

കേന്ദ്രഭരണ പ്രദേശമാണ് ‘പോര്‍ട്ട് ബ്ലയര്‍’. ഈ പേര് കൊളോണിയല്‍ ലെഗസിയുടെ ഭാഗമാണെന്നും സ്വാതന്ത്ര്യത്തിനായി ഭാരതീയര്‍ നടത്തിയ വിജയ പോരാട്ടത്തിന്റെ പ്രതീകമായി ശ്രീവിജയ പുരം എന്ന് നാമകരണം ചെയ്യുന്നതായും അമിത് ഷാ എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊളോണിയല്‍ വിമുക്ത രാഷ്‌ട്രമെന്ന സങ്കല്പ്പത്തിനടിസ്ഥാനമായിട്ടാണ് പോര്‍ട്ട് ബ്ലയറിന്റെ പുനര്‍നാമകരണമെന്ന് ഷാ വ്യക്തമാക്കി.

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ അടയാളപ്പെടുത്താവുന്ന സ്ഥാനമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കുള്ളത്. ഒരുകാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവികത്താവളമായിരുന്നു ഇവിടം. ഇന്ന് ഭാരതത്തിന്റെ തന്ത്രപരവും വികസനോന്മുഖവുമായ പദ്ധതികളുടെ അടിത്തറയായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ മാറിയതായും അമിത് ഷാ പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസ് ഭാരതത്തിന്റെ ത്രിവര്‍ണപതാക ആദ്യമായി അനാവരണം ചെയ്തതും വീര സവര്‍ക്കര്‍ അടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വതന്ത്ര ഭാരതത്തിനായി സെല്ലുലാര്‍ ജയിലുകളില്‍ പോരാടിയതും ഇവിടെയാണെന്ന് അമിത് ഷാ അനുസ്മരിച്ചു. ബ്രിട്ടീഷുകാരുടെ പേടി സ്വപ്‌നമായിരുന്ന സ്വാതന്ത്ര്യ സമരചരിത്രത്തിലെ ധീരനായകന്‍ വിപ്ലവ വീര ദാമോദര സവര്‍ക്കറെ ഇരട്ട ജീവപര്യന്തം തടവിന് വിധേയനാക്കി ജയിലിലടച്ചത് പോര്‍ട്ട് ബ്ലയറിലെ സെല്ലുലാര്‍ ജയിലിലായിരുന്നു. ജയിലിലെ ചുമരുകളില്‍ സ്വന്തം രക്തംകൊണ്ട് വിപ്ലവഗാഥകള്‍ എഴുതിയ ധീരദേശാഭിമാനിയായിരുന്നു വീര സവര്‍ക്കര്‍.

നേരത്തെ കേന്ദ്രം ആന്‍ഡമാന്‍ നിക്കോബാറിലെ മൂന്ന് ദ്വീപുകളുടെ പേരുകള്‍ നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി മാറ്റിയിരുന്നു. ഈ മൂന്ന് ദ്വീപുകളും മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നും നീല്‍ ദ്വീപിനെ ഷഹീദ് ദ്വീപ് എന്നും ഹാവ്ലോക്ക് ദ്വീപിനെ സ്വരാജ് ദ്വീപ് എന്നുമായിരുന്നു പുനര്‍നാമകരണം ചെയ്തത്. കൊളോണിയല്‍ പാരമ്പര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയിരുന്നു. അലഹബാദ്, പ്രയാഗ്രാജായി. ഫൈസാബാദ് അയോദ്ധ്യയായി.

Tags: Andaman and Nicobar Islandsport blairSrivijayapuram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെക്സിക്കൻ ഡ്രഗ് കാർട്ടലുകളെ വേട്ടയാടി ഇന്ത്യൻ കോസ്റ്റ് ഗാർഡ് : ആൻഡമാൻ കടലിൽ പിടികൂടിയത് 36,000 കോടി രൂപയുടെ മെതാംഫെറ്റാമൈന്

India

പോര്‍ട്ട് ബ്ലെയർ വീര്‍ സവര്‍ക്കര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ അന്താരാഷ്‌ട്ര വിമാനസര്‍വീസ് നവംബര്‍ 16 ന്

India

‘സ്വാതന്ത്ര്യദിന നീന്തൽ’ നടത്തി ആൻഡമാൻ നിക്കോബാർ കമാൻഡ് ; പരമവീര ചക്ര അവാർഡ് ജേതാക്കൾക്കുള്ള ആദരവെന്ന് ചീഫ് എയർ മാർഷൽ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാള്‍ പ്രളയദുരന്തത്തിനിടയിലും ആശ്വാസകിരണം; 11-ാം ദിനം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

വൈകിട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ പവർക്കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി

അമിതവേഗതയും അനധികൃതപാർക്കിംഗും; എട്ട് പേരുടെ ജീവനെടുത്ത തൃശൂർ അപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ വിശദീകരണം

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

ആലപ്പിയെ തക‍ർത്ത് കാലിക്കറ്റ് കെസിഎല്ലിന്റെ ഫൈനലിൽ

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി

“തെമിസ് – The Goddess of Justice ” ടൈറ്റിൽ പോസ്റ്റർ.

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

17 മൊബൈൽ കൺട്രോൾ സർ17 ആൻസറിംഗ് ;ആരം ടീസർ എത്തി

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.