അഹമ്മദാബാദ് :ഗുജറാത്തിലെ സൂറത്തില്‍ ഗണേശ ചതുര്ത്ഥിപന്തലിന് നേരെ കല്ലേറ്. തിങ്കളാഴ്ച രാവിലെയായിരുന്നു കല്ലേറ്. സൂറത്തിലെ ഗണേശ പന്തലിന് നേരെ കല്ലെറിഞ്ഞവരില്‍ 33 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെറുപ്പക്കാരുടെ സംഘമാണ് തിങ്കളാഴ്ച പുലര്‍ച്ചെ പന്തലിന് നേരെ കല്ലെറിഞ്ഞത്. ഇതോടെ ഗുജറാത്ത് പൊലീസ് അക്രമികളെ തിരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്യകയാണ്.
ഇതുവരെ 33 പേരെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയും സൂറത്തിലെ എംഎല്‍എയുമായ ഹര്‍ഷ് സംഘവിയും അക്രമികളെ എന്ത് വിലകൊടുത്തും അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു. അതിന്റെ കൂടി ഫലമായാണ് പൊലീസ് തിരച്ചില്‍ ശക്തമാക്കി അക്രമികളെ ഒന്നൊന്നായി അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: