മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23 ) മരിച്ചു. ബെംഗളുരുവില്‍ പഠിക്കുന്ന നിയാസ് തിങ്കളാഴ്ചയാണ് മരിച്ചത്.
അതിനിടെ, കോഴിക്കോട് കൊമ്മേരിയില്‍ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയിലധികമായി രോഗം ബാധിച്ചവരുടെ എണ്ണവും 47 ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്ക് അയച്ച നാല് സാമ്പിള്‍ പോസിറ്റീവ് ആയി.
പത്തു പേര് ആശുപത്രി വിട്ടു. ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതായി കോഴിക്കോട് കോര്പറേഷന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: