തിരുവനന്തപുരം:: കാലിക്കറ്റ് സർവ്വകലാശാല വിമൻസ് സ്റ്റഡീസ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന SFI യുടെ മുൻ വനിത നേതാവ് കെ. ഡയാനക്ക് 2009-ലെ എം.എ. പരീക്ഷയിൽ ലഭിച്ച മാർക്കിൽ എട്ടു വർഷങ്ങൾക്ക് ശേഷം 17 മാർക്ക് വർദ്ധനവ് വരുത്തി മാർക്ക്ദാനം ചെയ്ത കാലിക്കറ്റ് സർവ്വകലാശാല നടപടി ഗവർണർ റദ്ദാക്കി.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ നൽകിയ പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ:E. K. സതീഷ്, മാർക്ക് ദാനം ലഭിച്ച മുൻ എസ്എഫ്ഐ നേതാവ് ഡയാന തുടങ്ങിയവരുടെ വാദങ്ങൾ നേരിട്ട് കേട്ട ശേഷമാണ് യൂണിവേഴ്സിറ്റി ആക്ടിലെ വകുപ്പ് 7(3) അനുസരിച്ച് അധികമായി നൽകിയ മാർക്ക് ഗവർണർ റദ്ദാക്കിയത്.
ഹാജരിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇന്റേണൽ മാർക്കിൽ വ്യത്യാസം വരുത്താൻ സർവ്വകലാശാല റെഗുലേഷനിൽ വ്യവസ്ഥയില്ലെന്നും ഹാജർ നിശ്ചിത 75 ശതമാനത്തിൽ കുറവായതിനാൽ ഹാജറിൽ ഇളവ് നേടി സർവ്വകലാശാലയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതിയ ഡയാനയ്‌ക്ക് എട്ടു വർഷം കഴിഞ്ഞ് 17 മാർക്ക് ഇന്റേണൽ മാർക്കായി കൂട്ടി നൽകിയത് മാർക്ക് ദാന മാണെന്നും
അക്കാദമിക് കൗൺസിൽ അംഗീകരിച്ച ചട്ടങ്ങളുടെ നഗ് നമായ ലംഘനമാണ് വിസി യും സിൻഡി ക്കേറ്റും നടത്തിയതെന്നു മായിരുന്നു പരാതിക്കാരന്റെ വാദം.
വിദ്യാർഥികളുടെ ഹാജർ രേഖകൾ സർവ്വകലാശാല കൃത്യമായി സൂക്ഷിക്കാറില്ലെന്നും അതിനാലാണ് ഹാജറില്ലാത്തവർക്കും ഹാജറിന്റെ മാർക്ക് നൽകാൻ തീരുമാനിച്ചതെന്നുമുള്ള രജിസ്ട്രാറുടെ വിശദീകരണത്തിൽ ഹിയറിങ് വേളയിൽ തന്നെ ഗവർണർ ശക്തമായി രോഷം പ്രകടിപ്പിച്ചിരുന്നു.
ഡയാനക്ക് അധിക മാർക്കിന് അർഹതയില്ലെന്നതിനാൽ ചട്ട വിരുദ്ധമായി മാർക്ക് അനുവദിക്കുവാൻ 2010 ൽ നടത്തിയ നീക്കം അന്നത്തെ വൈസ് ചാൻസലറായിരുന്ന ഡോ:അൻവർ ജഹാൻ സുബൈരി തടഞ്ഞിരുന്നു.
2018 ൽ വകുപ്പ്മേധാവി ഡോ: മോളി കുരുവിള വകുപ്പിന്റെ ചുമതല ഇപ്പോൾ സംസ്ഥാന പ്ലാനിങ് ബോർഡ് അംഗമായി ഡെപ്യൂറ്റേഷനിൽ നിയമിച്ചിട്ടുള്ള മിനി സുകുമാരന് കൈമാറിയതിനെ തുടർന്ന്,പുതിയ വകുപ്പ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഡയാനയ്‌ക്ക് മാർക്ക് കൂട്ടി നൽകാൻ തീരുമാനിച്ചത്. മാർക്ക് ദാനം അംഗീകരിക്കാൻ ആദ്യമേതന്നെ വിസമ്മതിച്ച മുൻ വകുപ്പ് മേധാവി ഡോ: മോളി കുരുവിളക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സർവീസിൽ നിന്നും വിരമിച്ച മോളി കുരുവിളയുടെ പെൻഷൻ അനുകൂല്യങ്ങൾ തടഞ്ഞുവയ്‌ക്കാനും യൂണിവേഴ്സിറ്റി തീരുമാനിക്കുക യായിരുന്നു.
വിദ്യാർത്ഥികളുടെ ഹാജർ ചിട്ടയായി രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുഴുവൻ ഹാജർ ഉണ്ടായിരുന്ന മറ്റ് വിദ്യാർഥികൾക്ക് നൽകിയ ഹാജർ വെയിറ്റേജ് ഡയാനയുടെ ഇന്റേണൽ മാർക്കിന് പരിഗണിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്.
മാർക്ക് ദാനം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിചെയർമാൻ ആർ.എസ്. ശശികുമാർ, സെക്രട്ടറി M.ഷാജർഖാൻ, സിൻഡിക്കേറ്റ് മെമ്പറായ ഡോ.പി.റഷീദ് അഹമ്മദ്, ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്,
ന്യൂസ് 24,ജയ്‌ഹിന്ദ് എന്നീ മാധ്യമങ്ങളുടെ റിപ്പോർട്ടർമാർ എന്നിവരെ എതിർ കക്ഷികളാക്കി ഡയാന കോഴിക്കോട് മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത മാനനഷ്ട കേസിൽ കഴിഞ്ഞ മാസം മുതൽ വാദം തുടർന്നു കൊണ്ടിരിക്കെയാണ് മാർക്ക് ദാനം റദ്ദാക്കി കൊണ്ടുള്ള ഗവർണറുടെ ഉത്തരവ്.
ഹാജറിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇന്റെണ ൽ മാർക്കിൽ വ്യത്യാസം വരുത്താൻ യൂണിവേഴ്സിറ്റി റെഗുലേഷനിൽ വ്യവസ്ഥയില്ലെന്ന MLA, I.C. ബാലകൃഷ്ണന്റ ചോദ്യത്തിന് നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നൽകിയ മറുപടിയുടെ രേഖകളും പരാതിക്കാരൻ ഹീയറിങ് സമയത്ത് ഗവർണരുടെ മുൻപാകെ ഹാജരാക്കിയിരുന്നു.
പരാതിക്കാരനുവേണ്ടി അഡ്വ:നവനീത് കൃഷ്ണൻ ഹാജരായി.
MA പഠനം പൂർത്തിയാക്കിയശേഷം അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്ത ഡയാന, സിപിഐ(എം) ഉമ്മളത്തൂർ ബ്രാഞ്ച് സെക്രട്ടറി യായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കഴിഞ്ഞ നാലു വർഷമായി വിമൻസ് സ്റ്റഡീസ് വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സറാണ് ഡയാന.
രാഷ്‌ട്രീയ സ്വാധീനത്തിന്റെ മറവിൽ മാർക്ക് ദാനം നേടിയെ ന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: