ബെംഗളൂരു: ഷിരൂരില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും നീളാന്‍ സാധ്യത. ഡ്രഡ്ജര്‍ എത്താന്‍ വൈകിയേക്കുമെന്നതാണ് കാരണം. കാറ്റും മഴയും തടസം സൃഷ്ടിക്കുന്നതിനാല്‍ ഡ്രഡ്ജര്‍ വെസല്‍ പുറപ്പെടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ലെന്ന് ഷിപ്പിംഗ് കമ്പനി അറിയിച്ചു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ പുറപ്പെടുന്ന കാര്യത്തില്‍ കാറ്റിന്റെ ഗതി നോക്കി ബുധനാഴ്ചയോടെ തീരുമാനമെടുക്കാനായേക്കുമെന്ന് അഭിഷേനിയ ഓഷ്യന്‍ സര്‍വീസസ് വ്യക്തമാക്കി.
അതേസമയം ഗോവയിലും കാര്‍വാര്‍ ഉള്‍പ്പടെയുളള തീര ദേശ കര്‍ണാടകയിലും സെപ്റ്റംബര്‍ 11 വരെ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. വ്യാഴാഴ്ച ഡ്രഡ്ജിങ് പുനരാരംഭിക്കും എന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചത്. കഴിഞ്ഞ മാസം 16നാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: