ആലങ്ങാട്/കൊച്ചി: കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ചാവറയച്ചന് നവോത്ഥാന നായകരുടെ പട്ടികയില്‍ ഇടം പിടിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. സെന്റ് മേരീസ് പാരിഷ് ഹാളില്‍ മാര്‍ കരിയാറ്റി മെത്രാപ്പോലീതയുടെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയ, സേവന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവ സഭകള്‍ വഹിച്ചിട്ടുള്ള പങ്ക് ഏറെ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. മോണ്‍ വര്‍ഗ്ഗീസ് പൊട്ടയ്ക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ അഡ്വ.ജൂഡോ പീറ്റര്‍ സംസാരിച്ചു. വികാരി ഫാ.പോള്‍ ചുള്ളി, ആഘോഷ കമ്മറ്റി വൈസ് ചെയര്‍മാര്‍ ബിനു കരിയാറ്റി എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: