Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യ-അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി യുഎസിലേക്കെന്ന് ‘ഹിന്ദു ദിനപത്രം’; രാഹുല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയോ എന്ന് സമൂഹമാധ്യമം

മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് പോകുന്ന രാഹുല്‍ ഗാന്ധി ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്താനാണ് പോകുന്നതെന്ന് ഹിന്ദു ദിനപത്രം. അതിന് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണം ഉയരുന്നത്.

Janmabhumi Online by Janmabhumi Online
Sep 8, 2024, 10:27 pm IST
in India
അമേരിക്കയില്‍ എത്തിയ രാഹുല്‍ ഗാന്ധി സ്വീകരണത്തില്‍ (ഇടത്ത്) ഹിന്ദു ദിനപത്രത്തിന്‍റെ എഡിറ്റര്‍ എന്‍.റാം (വലത്ത്)

അമേരിക്കയില്‍ എത്തിയ രാഹുല്‍ ഗാന്ധി സ്വീകരണത്തില്‍ (ഇടത്ത്) ഹിന്ദു ദിനപത്രത്തിന്‍റെ എഡിറ്റര്‍ എന്‍.റാം (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് പോകുന്ന രാഹുല്‍ ഗാന്ധി ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്താനാണ് പോകുന്നതെന്ന് ഹിന്ദു ദിനപത്രം. അതിന് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണം ഉയരുന്നത്. രാഷ്ടീയവിദ്വേഷം ഹിന്ദുവിനെ അന്ധരാക്കിയോ എന്നും സമൂഹമാധ്യമങ്ങളില്‍ മറ്റുചിലര്‍ ചോദിക്കുന്നു.

സാധാരണ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രതിപക്ഷനേതാവ് ഏതെങ്കിലും വിദേശരാജ്യത്തേക്ക് പോകുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. അതാണ് ദ ഹിന്ദു എന്ന ഏറെ മാധ്യമപ്രവര്‍ത്തനത്തില്‍ ഏറെ പാരമ്പര്യമുള്ള ദിനപത്രം അവകാശപ്പെടുന്നത്. മോദിയെ താഴെയിറക്കാന്‍ പഠിച്ച പണി പതിനെട്ടും പരാജയപ്പെട്ടതിന്റെ വിദ്വേഷമാണ് ഹിന്ദു പത്രത്തെ ഇപ്പോള്‍ നയിക്കുന്നത്.

രാഹുലിന്റെ ലക്ഷ്യം മോദിയെയും ബിജെപിയെയും കുറ്റപ്പെടുത്തല്‍

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് യുഎസില്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം മോദിയെയും ബിജെപി സര്‍ക്കാരിനെയും കുറ്റവാളികളായി ചിത്രീകരിക്കലാണ്. “അര്‍ത്ഥവത്തായ സംവാദത്തിനും ഉള്‍ക്കാഴ്ച പകരുന്ന സംഭാഷണങ്ങള്‍ക്കുമാണ് യുഎസില്‍ എത്തിയിരിക്കുന്നത്” എന്നാണ് രാഹുല്‍ ഗാന്ധിയുടെ അവകാശവാദം. പക്ഷെ യുഎസില്‍ നിന്ന് പ്രചരിപ്പിക്കാന്‍ പോകുന്നത് ഇന്ത്യയുടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല എന്നായിരിക്കും. ഇക്കുറി ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ പോകുന്നത് സെബി, നീറ്റ് എൻട്രന്‍സ് നടത്തുന്ന എന്‍ടിഎ എന്നീ സംവിധാനങ്ങളെയാണ്. ചിലപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ആര്‍ബിഐയെയും വരെ ക്രൂശിച്ചേക്കാം. യുഎസിലെ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ് നിരവധി ജേണലിസ്റ്റുകള്‍ക്കും എന്‍ജിഒകള്‍ക്കും വിവിധ രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്നതിനുള്ല അജണ്ടകള്‍ തയ്യാറാക്കാന്‍ പണം നല്‍കുന്നുണ്ട്. ഇന്ത്യയിലെ അവര്‍ അതിന് ശ്രമിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് അദാനിയ്‌ക്കെതിരെയും ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരെയും ഇപ്പോള്‍ നടക്കുന്ന പ്രചാരണം. അതിന്റെ ഇന്ത്യയിലെ പ്രധാന ദല്ലാളാണ് രാഹുല്‍ ഗാന്ധി. മോദിയെ അട്ടിമറിച്ച് പകരം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാണ് ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെടെയുള്ള വലിയൊരു ശൃംഖലയുടെ രഹസ്യ അജണ്ട. ചൈനയും യുഎസും എല്ലാം ഇതില്‍ പങ്കാളികളാണ്. ദുര്‍ബലരായ നേതാക്കളെ പ്രധാനമന്ത്രി പദത്തില്‍ അവരോധിച്ച് പാവ സര്‍ക്കാരുകളെ അധികാരത്തില്‍ വാഴിച്ചാല്‍ ആ ഭരണത്തെ സ്വാധീനിച്ച് ഇഷ്ടമുള്ള കാര്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് ജോര്‍ജ്ജ് സോറോസിനെപ്പോലുള്ളവരുടെ നേട്ടം.

ഹിന്ദു ദിനപത്രത്തിന്റെ മോദിയ്‌ക്കെതിരായ സ്കൂപ്പ് സ്റ്റോറികള്‍ നനഞ്ഞ പടക്കങ്ങള്‍

സാധാരണ ലോക്സഭാ തെരഞ്ഞെടുപ്പ് കാലമായാല്‍ എന്തെങ്കിലും സ്കൂപ്പ് സ്റ്റോറികള്‍ കൊണ്ട് വന്ന് ഭരണകൂടങ്ങളെ അട്ടിമറിക്കാമെന്ന് കരുതുന്ന ഹിന്ദു ദിനപത്രം 2019ലും 2024ലും മോദി സര്‍ക്കാരിനെ താഴെ വീഴ്‌ത്തുന്നതില്‍ പരാജയപ്പെട്ടു. അവരുടെ സ്കൂപ്പ് സ്റ്റോറികള്‍ എല്ലാം തലകുത്തിവീണിരുന്നു. 2019ല്‍ ഫ്രാന്‍സില്‍ നിന്നും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ മോദി സര്‍ക്കാര്‍ അഴിമതി നടത്തി എന്ന അവരുടെ സ്റ്റോറി വന്‍പരാജയമായി. സുപ്രീംകോടതി തന്നെ ഈ വാദം തള്ളിയിരുന്നു. മോദി സര്‍ക്കാര്‍ തീരുമാനിച്ചതുപോലെ 36 റഫാല്‍ ജെറ്റുകളും ഇന്ത്യയില്‍ എത്തിക്കുകയും ചെയ്തു. മറ്റൊരു ഹിന്ദു സ്റ്റോറി ഇസ്രയേല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടേത് ഉള്‍പ്പെടെ പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ ഫോണ്‍ മോദി ചോര്‍ത്തുന്നു എന്നതായിരുന്നു. ഇതും വിലപ്പോയില്ല. 2024ല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്നതുള്‍പ്പെടെ മോദി സര്‍ക്കാരിനെതിരെ ചെളി ഏറെ വാരിയെറിഞ്ഞു. പക്ഷെ എല്ലാ ആരോപണങ്ങളെയും തള്ളി പൊതുജനം മോദിയില്‍ വിശ്വാസമര്‍പ്പിച്ചു. മൂന്നാമതും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ ബുദ്ധിമാനും രാഷ്‌ട്രതന്ത്രജ്ഞനും ഭാവിരാഷ്‌ട്രീയവാഗ്ദാനമായും അവതരിപ്പിച്ച് വീണ്ടും ഹിന്ദു ദിനപത്രം കോമാളിയായി മാറുകയാണ്. മാത്രമല്ല, ഈയിടെ ബ്ലിറ്റ് സ് മാസിക രാഹുല്‍ ഗാന്ധിയ്‌ക്ക് വിദേശ ഭാര്യമാരില്‍ രണ്ട് മക്കളുള്ള കാര്യം വെളിപ്പെടുത്തിയിരുന്നു. ഒരു സ്പാനിഷ് മയക്കമരുന്ന് മാഫിയ തലവന്റെ മകളുമായി രാഹുല്‍ ഗാന്ധിയ്‌ക്ക് അവിഹിത ബന്ധം ഉണ്ടായെന്നും ഇതില്‍ രണ്ട് മക്കളുണ്ടെന്നും ആയിരുന്നു ഒരു വാര്‍ത്ത. ഇത് ഹിന്ദു ദിനപത്രമോ, കോണ്‍ഗ്രസ് നേതാക്കളോ ഇതുവരെയും നിഷേധിച്ചിട്ടില്ല.

 

Tags: #RahulGandhi#SampitrodaNRamTheHindu#RahulinUS#OxfordUniversity
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

India

കോണ്‍ഗ്രസിനെ നിരാശയുടെ പടുകുഴിയില്‍ തള്ളിയിട്ട രാഹുല്‍ ഗാന്ധി ; ജയശങ്കറിന്റെ വിദേശകാര്യനയത്തെ വിമര്‍ശിക്കുന്നതില്‍ പരിഹാസം

തുര്‍ക്കിയെപ്പറ്റി ചോദിച്ചപപോള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം പറയാനാകാകെ കുഴങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും
India

തുര്‍ക്കിയെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരം പറയാനാവാതെ മൈക്ക് മാറ്റിക്കളിച്ച് ജയറാം രമേഷും പവന്‍ഖേരയും; കോണ്‍ഗ്രസ് തുര്‍ക്കി അനുയായികളോ?

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)
India

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

പുതിയ വാര്‍ത്തകള്‍

ഹിമാചലിലെ മാണ്ഡിയിൽ മേഘവിസ്ഫോടനം ; എട്ട് വീടുകൾ ഒലിച്ചുപോയി, ഒൻപത് പേരെ കാണാതായി ; ഇന്നും റെഡ് അലേർട്ട്

പ്രണയ നൈരാശ്യത്തിൽ ആണ്‍സുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ വീട്ടമ്മ നീന്തിരക്ഷപ്പെട്ടു: യുവാവിനെ കാണാനില്ല, തിരച്ചിൽ തുടരുന്നു

മോദി-ട്രംപ് ബന്ധങ്ങൾ മികച്ചത്, പുതിയ വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരം : ഇന്ത്യ-യുഎസ് വ്യാപാര കരാറിന് മുന്നോടിയായി വൈറ്റ് ഹൗസിന്റെ പ്രസ്താവന

മമ്മൂട്ടിയെ ഇനി ചരിത്ര വിദ്യാർഥികൾ പഠിക്കും; സിലബസിൽ ഉൾപ്പെടുത്തി , കോളജ്

പാചക വാതക സിലിണ്ടർ വില കുറഞ്ഞു, നാലു മാസത്തിനിടെ കുറഞ്ഞത് 140 രൂപ

ശരീരത്തിന്റെ നിറം വെളുപ്പ്, എന്നാൽ മുഖം മാത്രം കറുത്ത് വരുന്നോ? എങ്കിൽ ഈ ടെസ്റ്റ് ഉടൻ ചെയ്യണം

ഇനിയും വെള്ളം കുടി മുട്ടിക്കരുത് ! സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ 

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പാനീയങ്ങൾ

ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകും: പുതിയ പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍

പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദം, നാളെമുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies