Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

പണ്ട് പണ്ട് ഭാരതത്തില്‍... കുട്ടികള്‍ക്കായി കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പരമ്പര

എം.കെ. അജിത് by എം.കെ. അജിത്
Jun 29, 2026, 07:40 am IST
in Samskriti
എല്ലോറ

എല്ലോറ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര രഹസ്യങ്ങള്‍ കേട്ട് വിസ്മയിച്ച യാത്ര സംഘം ഏറെ വൈകിയാണ് ജല്‍ഗാവില്‍ എത്തിയത് . നീണ്ട യാത്രയുടെ ക്ഷീണം കുട്ടികളുടെ മുഖത്തുണ്ടായിരുന്നു. സംഘം നേരെ മഹാരാഷ്‌ട്ര ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ യാത്രാനിവാസിലേക്ക്എത്തിച്ചേര്‍ന്നു.

? സുഖകരമായ ഉറക്കത്തിനു ശേഷം പുലര്‍ച്ചെ കുട്ടികള്‍ കണ്‍തുറന്നത് പച്ചപ്പണിഞ്ഞ സഹ്യാദ്രി മലനിരകള്‍ കണ്ടുകൊണ്ടാണ്. കുളിച്ചു റെഡിയായി, നല്ല ചൂടുള്ള മഹാരാഷ്‌ട്രിയന്‍ പോഹയും കഴിച്ച് കുട്ടികള്‍ വീണ്ടും ആവേശത്തോടെ ബസ്സിലേക്ക് കയറി.

‘ ഇനി ഏകദേശം 60 കിലോമീറ്റര്‍ ദൂരം കൂടി പോയാല്‍ നമ്മള്‍ വിശ്വ പ്രസിദ്ധമായ അജന്ത ഗുഹയില്‍ എത്തും ‘ മാഷ് ഉറക്കെ പറഞ്ഞു.

?കുറച്ചു സമയത്തെ യാത്രയ്‌ക്ക് ശേഷം ബസ് നിന്നത് ‘റ ‘ ആ കൃതിയില്‍ നില്‍ക്കുന്ന വലിയ മലയിടുക്കിന് മുന്നിലാണ്. ബസ്സില്‍ നിന്നിറങ്ങിയ അപ്പു കണ്ണ് തിരുമ്മി മുകളിലേക്ക് നോക്കി.

‘മാഷേ, നമ്മള്‍ വലിയൊരു മലയുടെ മുന്നിലാണല്ലോ നില്‍ക്കുന്നത്! എവിടെ ഗുഹ ?’

മാധവന്‍ മാഷ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘അപ്പൂ, തിരക്ക് കൂട്ടാതെ , പൗരാണിക ഭാരതത്തിലെ എഞ്ചിനീയറിങ്ങും ചിത്രകലയും ലോകത്തിന് മുന്നില്‍ തെളിയിച്ച മഹാവിസ്മയം നമ്മള്‍ നേരില്‍ കാണാന്‍ പോവുകയല്ലെ ‘

കുതിരലാടത്തിന്റെ ആകൃതിയില്‍ വളഞ്ഞു നില്‍ക്കുന്ന, കാടുകയറിയ പച്ച മലയിടുക്കായിരുന്നു അത്. താഴെ വാഘോര നദി ശാന്തമായി ഒഴുകുന്നുണ്ടായിരുന്നു.

ഗുഹകളുടെ കവാടം കടന്ന് അകത്തേക്ക് കയറിയ അപ്പുവിന് പതിവുപോലെ സംശയമായി. അവന്‍ ഇരുണ്ട ഗുഹാമുഖങ്ങളിലേക്ക് നോക്കി മാധവന്‍ മാഷോട് ചോദിച്ചു:

മാഷേ, ഇതിപ്പോ കുറെ ഇരുണ്ട ഗുഹകള്‍ മാത്രമല്ലേ ഉള്ളൂ? ഇവിടെ എന്തറിവാ ഉള്ളത്?’

മാധവന്‍ മാഷ് ചിരിച്ചുകൊണ്ട് അപ്പുവിനെ ഒന്നാമത്തെ ഗുഹയ്‌ക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അകത്തേക്ക് കയറിയതും കുട്ടികള്‍ ഒന്നിച്ച് ആശ്ചര്യത്തോടെ പറഞ്ഞു ‘അമ്മേ! ഇതെന്തൊരു ഭംഗി!’

ഗുഹയ്‌ക്കുള്ളിലെ ഇരുണ്ട ചുവരുകളിലും തൂണുകളിലും നിറയെ അതിമനോഹരമായ പെയിന്റിംഗുകള്‍! രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബുദ്ധഭിക്ഷുക്കളും കലാകാരന്മാരും വരച്ച ചിത്രങ്ങളായിരുന്നു അവ.

ഗുഹയ്‌ക്കുള്ളിലെ ഇരുട്ടിലേക്ക് നോക്കി ചിന്തു തന്റെ സംശയം പ്രകടിപ്പിച്ചു.

?മാഷേ, അക്കാലത്ത് വൈദ്യുതി ഇല്ലല്ലോ. ഈ ഗുഹകള്‍ക്കുള്ളില്‍ ഇത്രയും ഇരുട്ടായിരുന്നിട്ടും പണ്ടത്തെ ആളുകള്‍ എങ്ങനെയാണ് ഇത്ര സൂക്ഷ്മമായ ചിത്രങ്ങള്‍ വരച്ചത്? പന്തം കത്തിച്ചുവെച്ചാണോ?’

?വളരെ നല്ല ചോദ്യം ചിന്തൂ. പന്തമോ വിളക്കോ കത്തിച്ചാല്‍ അതില്‍ നിന്നുള്ള പുക വന്ന് ഈ ചിത്രങ്ങള്‍ കേടാകും എന്ന് പണ്ടത്തെ കലാകാരന്‍മാര്‍ക്ക് അറിയാമായിരുന്നു. അവിടെയാണ് അവര്‍ പൗരാണിക പ്രകാശശാസ്ത്രം ഉപയോഗിച്ചത്. അവര്‍ ഗുഹയ്‌ക്ക് പുറത്ത് വലിയ വെള്ളത്തുണികളും, തിളക്കമുള്ള ഇരുമ്പ്-വെങ്കല പാളികളും, വലിയ കണ്ണാടികളും വെച്ചു. സൂര്യപ്രകാശത്തെ അതില്‍ തട്ടിച്ച് പ്രതിഫലിപ്പിച്ച് ഗുഹയുടെ ഉള്‍ച്ചുവരുകളിലേക്ക് വെളിച്ചം എത്തിച്ചു! ആ വെളിച്ചത്തിലാണ് ഈ അത്ഭുതങ്ങള്‍ വിരിഞ്ഞത്.’ മീര ടീച്ചര്‍ പറഞ്ഞു നിര്‍ത്തി.

ചിത്രങ്ങളെ സൂക്ഷിച്ച് നോക്കിയ മീനാക്ഷി അടുത്ത അത്ഭുതം കണ്ടെത്തി.

‘ടീച്ചറേ, ഇത്രയും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, ഗുഹയ്‌ക്കുള്ളില്‍ ഈര്‍പ്പമുണ്ടായിട്ടും ഈ ചിത്രങ്ങളുടെ നിറം ഒട്ടും മങ്ങിയിട്ടില്ലല്ലോ! ഇപ്പോഴും പു
തിയതുപോലെ തിളങ്ങുന്നത് എങ്ങനെയാണ്?’

മറുപടി പറഞ്ഞത്

മാധവന്‍ മാഷായിരുന്നു. ‘അതാണ് മീനാക്ഷീ പൗരാണിക ഭാരതത്തിലെ രസതന്ത്രത്തിന്റെ മാന്ത്രികത. ഈ ചിത്രങ്ങള്‍ വരയ്‌ക്കാന്‍ അവര്‍ ഒരു തരത്തിലുള്ള കെമിക്കല്‍ ചായങ്ങളും ഉപയോഗിച്ചില്ല. പ്രകൃതിയിലെ കല്ലുകള്‍, മണ്‍തരികള്‍, ഇലകള്‍, പച്ചക്കറികള്‍ എന്നിവ ഉണക്കിപ്പൊടിച്ചാണ് അവര്‍ നിറങ്ങള്‍ ഉണ്ടാക്കിയത്. പച്ച നിറത്തിനായി ‘ഗ്ലോക്കോണൈറ്റ്’ എന്ന കല്ലും, നീല നിറത്തിനായി ‘ലാപിസ് ലാസുലി’ എന്ന വിലപിടിപ്പുള്ള കല്ലും അവര്‍ പൊടിച്ചെടുത്തു. ഈ ചായങ്ങള്‍ ചുവരുകളില്‍ ഉറച്ചു നില്‍ക്കാന്‍ കള്ളിപ്പാലയുടെ പശയും ചാറും ചേര്‍ത്ത പ്രത്യേക മിശ്രിതമാണ് അവര്‍ ഉപയോഗിച്ചത്. അതുകൊണ്ടാണ് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ ചിത്രങ്ങള്‍ മായാതെ നില്‍ക്കുന്നത്.’

ഒരു തൂണില്‍ ചാരിനിന്ന് ചരിഞ്ഞ് നോക്കുകയായിരുന്ന അപ്പു പെട്ടെന്ന് വിളിച്ചു കൂവി: ‘മാഷേ… ദാ ഈ ചിത്രത്തിലെ രാജാവ് ഞാന്‍ എങ്ങോട്ട് മാറിയാലും എന്നെത്തന്നെ നോക്കുന്നതുപോലെ തോന്നുന്നു!’

മാധവന്‍ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അതിനെയാണ് ത്രിമാന ചിത്രകല എന്ന് വിളിക്കുന്നത് അപ്പൂ. നമ്മള്‍ നോക്കുന്ന കോണിന് അനുസരിച്ച് ചിത്രത്തിന്റെ ഭാവം മാറുന്ന രീതിയിലാണ് വരച്ചിരിക്കുന്നത്. പ്രകാശവും നിഴലും എങ്ങനെ ഉപയോഗിക്കണമെന്ന് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതത്തിലെ ചിത്രകാരന്മാര്‍ക്ക് അറിയാമായിരുന്നു.
ഇനി നമുക്ക് എല്ലോറയിലേക്ക് പോകാം എല്ലാവരും ബസ്സില്‍ കയറൂ.’

അജന്തയിലെ ചിത്രവിസ്മയത്തെക്കുറിച്ച് ചിന്തിച്ചിരുന്ന കുട്ടികള്‍ ബസ്സ് എല്ലോറയിലെത്തിയത് അറിഞ്ഞില്ല . ‘ എല്ലാവരും വേഗം ഇറങ്ങൂ , ഇവിടത്തെ പ്രധാനപ്പെട്ട ഒരു ഗുഹ മാത്രമേ നമ്മള്‍ കാണുന്നുള്ളൂ ‘ എന്ന മാഷിന്റെ നിര്‍ദ്ദേശമാണ് കുട്ടികളെ ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്.

മാഷും ടീച്ചറും കുട്ടികളെയും കൂട്ടി എല്ലോറയിലെ പതിനാറാമത്തെ ഗുഹയ്‌ക്ക് മുന്നിലെത്തി. അവിടെ കണ്ട കാഴ്ച കുട്ടികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. ഒരു വലിയ മലയുടെ നടു മുറിച്ച്, ഒരൊറ്റ പാറയില്‍ കൊത്തിയെടുത്ത പടുകൂറ്റന്‍ ക്ഷേത്രം!

മീനാക്ഷി അത്ഭുതത്തോടെ വിളിച്ചുപറഞ്ഞു ‘അയ്യോ! ഇതെന്തൊരു അത്ഭുതമാണ് മാഷേ! ഇത്രയും വലിയൊരു ക്ഷേത്രം ഈ മലയ്‌ക്കുള്ളില്‍ എങ്ങനെയാണ് ഉണ്ടാക്കിയത്? അക്കാലത്ത് ഇന്നത്തെപ്പോലെ വലിയ ക്രെയിനുകളോ മെഷീനുകളോ ഒന്നും ഇല്ലായിരുന്നല്ലോ!’

‘അവിടെയാണ് പൗരാണിക ഭാരതീയ ശില്പികളുടെ എഞ്ചിനീയറിങ് വിസ്മയം മീനാക്ഷീ,’ മീര ടീച്ചര്‍ വിശദീകരിക്കാന്‍ തുടങ്ങി. ‘ഏകദേശം എട്ടാം നൂറ്റാണ്ടില്‍ രാഷ്‌ട്രകൂട രാജാവായിരുന്ന കൃഷ്ണന്‍ ഒന്നാമന്റെ കാലത്താണ് ഈ കൈലാസനാഥ ക്ഷേത്രം നിര്‍മ്മിച്ചത്. സാധാരണ കെട്ടിടങ്ങള്‍ താഴെ നിന്ന് മുകളിലേക്കാണ് പണിയാറുള്ളത് . എന്നാല്‍ ഈ ക്ഷേത്രം പണിതത് മുകളില്‍ നിന്ന് താഴേക്കാണ് ‘
മുകളില്‍ നിന്ന് താഴേക്കോ? അത് എങ്ങനെയാണ് ടീച്ചറേ?’ ചിന്തുവിന് ആകാംക്ഷയടക്കാനായില്ല.

?മാധവന്‍ മാഷ് ഇടപെട്ടു ‘മലയുടെ മുകളില്‍ നിന്ന് പാറകള്‍ കൃത്യമായ അളവില്‍ ചെത്തിമാറ്റി, താഴേക്ക് കൊത്തിക്കൊണ്ടുവന്നാണ് ഈ ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയത്. ഏകദേശം നാല് ലക്ഷം ടണ്‍ കരിങ്കല്ലാണ് ഇതിനായി വെട്ടിമാറ്റിയത്! ചെറിയൊരു തെറ്റ് സംഭവിച്ചിരുന്നെങ്കില്‍ ഈ ക്ഷേത്രം മുഴുവന്‍ തകര്‍ന്നുപോകുമായിരുന്നു. ഇത്രയും വലിയൊരു നിര്‍മ്മിതിക്ക് പിന്നില്‍ എത്ര കൃത്യമായ ഗണിതശാസ്ത്രവും വാസ്തുവിദ്യാ പ്ലാനിങ്ങും ഉണ്ടായിരിക്കണം എന്ന് ആലോചിച്ചു നോക്കൂ!’

‘മാഷെ ഇതൊരു സംഭവം തന്നയാ ട്ടോ’
അപ്പുവിളിച്ചു പറഞ്ഞു .

‘ ഇതു മാത്രമല്ല അപ്പു പഴയ ഭാരതം തന്നെ വലിയ ഒരു സംഭവമാണ് ‘ . ചിന്തു അപ്പുവിനെ നോക്കി പറഞ്ഞു. എല്ലാവരും അത് കേട്ട് തല കുലുക്കി .

ഭാരതീയ ജ്ഞാനപാരമ്പര്യത്തിന്റെ മറ്റൊരു വലിയ അധ്യായം കൂടി സ്വന്തമാക്കിയ കുട്ടിപ്പട അന്നത്തെ യാത്ര അവസാനിപ്പിച്ച് ബസ്സിലേക്ക് കയറി.

 

Tags: Knowledge seriesAjanta and ElloraMaharashtra TourismIndian tradition of knowledge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

ഹംപി വിഠല ദേവസ്ഥാനം
Samskriti

കല്‍ത്തൂണുകളുടെ സംഗീതം

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

പുതിയ വാര്‍ത്തകള്‍

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.