തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പന ഹിറ്റായി മാറുന്നു. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായി നല്കുന്ന 23 ലക്ഷത്തിന് മേല്‍ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റു തീര്‍ന്നു.
മുന്‍ വര്‍ഷം ഓണം ബമ്പറിന്റെ ഒന്നാം സമ്മാനാര്‍ഹരായത് തിരുപ്പൂര്‍ സ്വദേശികളായ നാലു പേരാണ്. കോഴിക്കോടാണ് ഈ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും ലഭിച്ചു. ഇക്കുറി പാലക്കാട് ജില്ലയാണ് വില്പനയില് മുന്നില്‍. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിക്കൊപ്പം, തമിഴ് ഭാഷയിലും ഓണ്‍ലൈന്‍-വാട്സ്ആപ്പ് ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമായി വകുപ്പ് മുന്നോട്ട് പോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: