Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിനായക ചതുര്‍ത്ഥിയില്‍ നേടാം ഗണേശപ്രീതി

പത്മ സുബ്രഹ്മണ്യംbyപത്മ സുബ്രഹ്മണ്യം
Sep 7, 2024, 10:03 pm IST
inSamskriti

മഹാദേവന്റെയും പാര്‍വ്വതിദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായക ചതുര്‍ഥി ദിനമായ ഇന്ന്. വളരെ പ്രത്യേകതകള്‍ നിറഞ്ഞ ശരീരത്തിന് ഉടമയാണ് ഗണപതി. തലയ്‌ക്കു ചേരാത്ത ഉടലും ഉടലിനു ചേരാത്തവയറും വയറിനു ചേരാത്ത കാലും ശരീരത്തിനു ചേരാത്ത വാഹനവും ഗണപതിയെ മറ്റ് ദേവതകളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. പരസ്പരം ചേരാത്ത അനേകം വസ്തുക്കളുടെ കൂട്ടമാണ് ഈ പ്രപഞ്ചം എന്നതിന്റെ പ്രത്യക്ഷീകരണമാണ് ഗണപതിയുടെ ഈ വേറിട്ട രൂപം.

ചിങ്ങമാസ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസമാണ് വിനായക ചതുര്‍ത്ഥി ആഘോഷം. ഇന്നാണ് ഗജപൂജ, ആനയൂട്ട് എന്നിവ ഗണപതി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ നടത്തുന്നത്. മുമ്പൊക്കെ വീടുകളില്‍ മുത്തശ്ശിമാര്‍ ചതുര്‍ഥി നോമ്പ് നോക്കുമായിരുന്നു. ചതുര്‍ഥിക്ക് മോദകം ഉണ്ടാക്കി ഭഗവാന് സമര്‍പ്പിക്കുന്നതും പതിവാണ്.

വിനായക ചതുര്‍ത്ഥി ഐതിഹ്യം ഇങ്ങനെ

വയറു നിറയെ മോദകം കഴിച്ച് സന്തുഷ്ടനായ ഗണപതി ത്രിസന്ധ്യാസമയത്ത് കൈലാസത്തില്‍ നൃത്തം ചെയ്തു. പെട്ടെന്ന് കഴിച്ച മോദകം മുഴുവന്‍ പുറത്തു ചാടി. ഇതില്‍ വിഷണ്ണനായി ഗണപതി ആരുംകാണുന്നില്ലെന്ന വിചാരത്തില്‍, പുറത്തു ചാടിയ മോദകങ്ങള്‍ വീണ്ടും അകത്താക്കി. എന്നാല്‍ ഇതു ആകാശത്ത് നിന്നു ചന്ദ്രന്‍ കാണുകയും ഈ വിചിത്ര സംഭവം കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്തു. പരിഹാസച്ചിരിയില്‍ ക്രുദ്ധനായ ഗണപതി ”എനിക്ക് സന്തോഷകരമായ ദിവസം നിന്നെ കാണുന്ന ആളുകള്‍ അപവാദം കേള്‍ക്കാനിട വരട്ടെ”യെന്ന് ശപിച്ചു. വിനായകചതുര്‍ഥിയില്‍ ചന്ദ്രനെ കാണാന്‍ പാടില്ലെന്ന് വിശ്വാസമുണ്ടായത് അതിനാലാണത്രേ.

ഈ ശാപകഥ അറിയാതെ വിഷ്ണുഭഗവാന്‍ ഒരു ചതുര്‍ത്ഥിയില്‍ ചന്ദ്രനെ നോക്കി. അതോടെ അദ്ദേഹവും ഗണേശ ശാപത്തിനിരയായി.

ഒടുവില്‍ വിഷ്ണു ഭഗവാന്‍ മഹാദേവന്റെ മുന്നിലെത്തി സഹായം അഭ്യര്‍ത്ഥിച്ചു. ഗണപതി വ്രതം അനുഷ്ടിക്കാന്‍ മഹാദേവന്‍ വിഷ്ണുഭഗവാനോട് ആവശ്യപ്പെട്ടു. ഗണപതിവ്രതം അനുഷ്ഠിച്ചു വിഷ്ണുഭഗവാന്റെ സങ്കടങ്ങള്‍ മാറിയെന്നാണ് വിനായക ചതുര്‍ത്ഥിയുടെ ഐതീഹ്യം.

ഏതൊരു നല്ല കാര്യം തുടങ്ങുന്നതിനു മുന്‍പും ഗണപതിയെ ആണ് പ്രിതിപ്പെടുത്തേണ്ടത്. അതിനായാണ് ഗണപതിഹോമം, ഗണേശ പൂജ തുടങ്ങിയവ നടത്തുന്നത്. കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍ ആദ്യം നാവിലും പിന്നീട് വിരല്‍കൊണ്ട് അരിയിലും എഴുതിക്കുന്നതും ഗണപതി സ്തുതിയാണ്.’ഹരി ശ്രീ ഗണപതയെ നമഃ’ എന്ന്.

മുപ്പത്തിരണ്ടു ഭാവങ്ങളില്‍ മഹാഗണപതി സങ്കല്‍പിക്കപ്പെടുന്നു. സിദ്ധിവിനായകര്‍, ക്ഷിപ്രപ്രസാദ ഗണപതി, ലക്ഷ്മി ഗണപതി തുടങ്ങിയവ അവയില്‍ ചിലതാണ്. ഏതൊരു കാര്യസാദ്ധ്യത്തിനും വിഘ്‌ന ശാന്തിക്കും, വിനായക പ്രീതിവേണമെന്നാണ് വിശ്വാസം. വിഘ്‌നേശ്വരന് ഏറ്റും പ്രിയങ്കരമായ മോദകം, അട, ഉണ്ണിയപ്പം എന്നിവ നിവേദിക്കുന്നു. കറുകമാല ചാര്‍ത്തി ഉപചാരങ്ങള്‍ നല്‍കി വിപുലമായി പൂജിക്കുന്നു. കേരളം ഒഴിച്ചുള്ള പല സംസ്ഥാനങ്ങളിലും ഒരാഴ്ചക്കാലം നീളുന്ന വിനായക ചതുര്‍ത്ഥി ആഘോഷമുണ്ട്. കളിമണ്ണില്‍ തീര്‍ത്ത ഗണേശ വിഗ്രഹത്തെയാണ് അവിടങ്ങളില്‍ ആരാധിക്കുന്നത്. ഘോഷയാത്രയായി ഈ വിനായക വിഗ്രഹം അടുത്തുള്ള നദിയിലോ, സമുദ്രത്തിലോ നിമജ്ജനം ചെയ്യുന്നതോടെ ആണ് ആഘോഷങ്ങള്‍ക്കു പരിസമാപ്തിയാവുക.

ഗണപതിയെ പുതിയ തുടക്കങ്ങളുടെ ദൈവമായും തടസ്സങ്ങള്‍ നീക്കുന്നവനായും ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും അധിദേവതയായും കാണുന്നു. ഗണേശനെ ആരാധിക്കുന്ന ഭക്തര്‍ക്ക് ഒരിക്കലും കഷ്ടപ്പെടേണ്ടി വരില്ല. രാഹു, കേതുക്കളുടെ ദോഷത്തില്‍ നിന്നുംമുക്തി ലഭിക്കുകയും ചെയ്യുന്നു. അതിനാല്‍ വിനായക ചതുര്‍ത്ഥി എല്ലാവരും ആഘോഷിക്കണം.

Tags: Vinayaka Chaturthi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിനായക ചതുര്‍ത്ഥി: സോപാനസംഗീതം

India

വിനായക ചതുർത്ഥി ആശംസ അറിയിച്ച് പോസ്റ്റ് ചെയ്ത മഹാഗണപതിയുടെ ചിത്രം ഡിലീറ്റ് ചെയ്തു : സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഷഫീഖ് അറസ്റ്റിൽ

India

‘ അള്ളാഹുവിനോട് മാപ്പ് അപേക്ഷിച്ചാൽ മാത്രമേ ഇനി ഇസ്ലാമായി ജീവിക്കാനാകൂ ‘ ; വിനായക ചതുർത്ഥി ആശംസകൾ നേർന്ന നടി സാറാ അലിഖാനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

വിനായക ചതുർത്ഥി ആശംസ അറിയിച്ച് ഡേവിഡ് വാർണർ

World

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം : കല്ലെറുണ്ടായത് മസ്ജിദിന് സമീപത്ത് നിന്ന്

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.