Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്മൃതി ഇറാനിയെ വീഴ്‌ത്തിയ ഗൂഢാലോചന; കങ്കണയ്‌ക്കെതിരെ ഒരുങ്ങുന്നതും അതേ ഗൂഢപദ്ധതി? ഈ ക്രിമിനല്‍ നീക്കം കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ടോ?

കങ്കണ റണാവത്ത് നടിയാണെങ്കിലും രാഷ്‌ട്രീയം വിലയിരുത്താനും കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കാന്‍ തന്‍റേടമുള്ള വ്യക്തിത്വത്തിന് ഉടമയുമാണ്. പക്ഷെ കഴിഞ്ഞ കുറെ മാസങ്ങളായി കങ്കണ റണാവത്തിനെ വേട്ടയാടാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. രാഷ്‌ട്രീയ ഗൂഢാലോചന. കോണ്‍ഗ്രസും അതില്‍ പങ്കാളിയാണെന്ന് സംശയിക്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 10:33 pm IST
in India

ന്യൂദല്‍ഹി: കങ്കണ റണാവത്ത് നടിയാണെങ്കിലും രാഷ്‌ട്രീയം വിലയിരുത്താനും കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കാന്‍ തന്‍റേടമുള്ള വ്യക്തിത്വത്തിന് ഉടമയുമാണ്. പക്ഷെ കഴിഞ്ഞ കുറെ മാസങ്ങളായി കങ്കണ റണാവത്തിനെ വേട്ടയാടാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. രാഷ്‌ട്രീയ ഗൂഢാലോചന. കോണ്‍ഗ്രസും അതില്‍ പങ്കാളിയാണെന്ന് സംശയിക്കപ്പെടുന്നു.

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന ശക്തയായ നേതാവായിരുന്നു സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയെ ഗാന്ധി കുടുംബത്തിന്റെ കോട്ടയായ അമേഠിയില്‍ ചെന്ന് തോല്‍പിക്കുകയും ചെയ്തു. ഇതോടെ ഗാന്ധി കുടുംബത്തിന് തന്നെ അവരോട് പകയായി. അതിന് ശേഷമാണ് സ്മൃതി ഇറാനിയെ വേട്ടയാടാനുള്ള നീക്കം ശത്രുക്കള്‍ ആരംഭിച്ചത്. ഇതില്‍ എന്തായാലും കോണ്‍ഗ്രസും പങ്കാളിയാണെന്ന് സംശയിക്കപ്പെടുന്നു. സ്മൃതി ഇറാനിയെ 2022 ഏപ്രില്‍ ഒമ്പതിന് ദല്‍ഹിയില്‍ നിന്നും ഗുവാഹതിയിലേക്ക് പോകുന്ന വിമാനത്തില്‍വെച്ച് തടഞ്ഞ് നിര്‍ത്തി മഹിളാ കോണ്‍ഗ്രസ് ആക്ടിങ് അധ്യക്ഷയായ നെറ്റ ഡിസൂസ പെട്രോള്‍ വില വര്‍ധനവിനെക്കുറിച്ച് ആക്രോശിച്ചത്. ഒരു തീവ്രവാദപ്രവര്‍ത്തനത്തിന്റെ മിനിയേച്ചര്‍ രീതിയായിരുന്ന അന്ന് വിമാനത്തില്‍ അരങ്ങേറിയത്. കേന്ദ്ര ശിശുക്ഷേമവകുപ്പ് മന്ത്രിയായിരിക്കുന്ന സ്മൃതി ഇറാനിയെയാണ് ബന്ദിയാക്കുന്നതുപോലെ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച് നെറ്റ ഡിസൂസ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ബിജെപിയും കേന്ദ്രസര്‍ക്കാരും ഈ പെരുമാറ്റ രീതിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നെറ്റ ഡിസൂസയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു.

പിന്നീട് 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രണ്ടാം വിജയം ലാക്കാക്കി ഇറങ്ങിയ സ്മൃതി ഇറാനിയെ പച്ചയായി വര്‍ഗ്ഗീയതയും നുണയും അഴിച്ചുവിട്ട് കോണ്‍ഗ്രസ് വീഴ്‌ത്തിയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് എന്‍ജിഒയും കമ്മ്യൂണിസ്റ്റുകാരും ഇസ്ലാമിക വര്‍ഗ്ഗീയ സംഘടനകളും ആസൂത്രിതമായി കൂട്ട് നിന്നു. ബിജെപിയ്‌ക്കെതിരെ പച്ചയായ വര്‍ഗ്ഗീയത വീട് വീടാന്തരം പ്രചരിപ്പിച്ചത് ബിജെപിക്ക് വോട്ട് ചെയ്തിരുന്ന മുസ്ലിങ്ങളുടെ വോട്ട് വരെ എതിരാക്കി. മാത്രമല്ല, സ്മൃതിയുടെ വിമര്‍ശനം കൂടുതലും രാഹുല്‍ ഗാന്ധിയെ കേന്ദ്രീകരിച്ചുള്ളതായതിനാല്‍, എതിരാളിയായി ഗാന്ധി കുടുംബത്തിന്റെ മാനേജരായ കെ.എല്‍ ശര്‍മ്മ വന്നപ്പോള്‍ ബിജെപി പ്രവര്‍ത്തകരുടെ ആവേശം കുറഞ്ഞതും കോണ്‍ഗ്രസിന് അനുകൂലമായി. പഞ്ചസാര കിലോയ്‌ക്ക് 13 രൂപയ്‌ക്ക് നല്‍കാമെന്ന് സ്മൃതി ഇറാനി ഉറപ്പുനല്‍കിയിരുന്നു എന്ന ഒരു കള്ളപ്രചാരണം അമേഠിയില്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയും ആ കള്ളപ്രചാരണത്തിന് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ വിഷയം കോണ്‍ഗ്രസ് വൈറലാക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദി സ്മൃതി ഇറാനിയുടെ പ്രചാരണത്തിന് എത്തിയതേയില്ല. കാരണം സ്മൃതി വന്‍ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് മോദിയും കണക്കുകൂട്ടി. ഏകദേശം 1.60 ലക്ഷം വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി തോറ്റത്. വലിയ തോല്‍വി. പക്ഷെ പിന്നില്‍ എത്രയോ കാലമായി നടന്നുകൊണ്ടിരുന്ന ഗൂഢാലോചന തന്നെ.

ഏതാണ്ട് ഇതേ രീതിയാണ് കങ്കണയ്‌ക്കും എതിരെ എതിരാളികള്‍ പ്രയോഗിക്കുന്നത്. ചണ്ഡീഗഢ് എയര്‍പോര്‍ട്ടില്‍ വെച്ച് സിഐഎസ് എഫ് ഉദ്യോഗസ്ഥയെക്കൊണ്ട് കങ്കണയെ തല്ലിച്ചത് ആരാണ്? ഇതേ ഗൂഢശക്തികള്‍ തന്നെ. പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധിയെ നിഷ്പ്രഭനാക്കുന്ന വിമര്‍ശനങ്ങളാണ് കങ്കണ നടത്തുന്നത്. മൂര്‍ച്ചയേറിയ ആ നാവ് നിശ്ശബ്ദമാക്കാനുള്ള ശ്രമത്തിലാണ് എതിരാളികള്‍.

കങ്കണ എംപി ആയി വിജയിച്ച് പാര‍്ലമെന്‍റില്‍ എത്തരുതെന്ന് കോണ്‍ഗ്രസിന് തിട്ടൂരമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും ശക്തയായ സ്ഥാനാര്‍ത്ഥിയെ കങ്കണയ്‌ക്കെതിരെ നിര്‍ത്തി. രാജകുടുംബത്തില്‍ നിന്നുള്ള വിക്രമാദിത്യ സിംഗിനെത്തന്നെയാണ് കോണ്‍ഗ്രസ് ഇറക്കിയത്. ശക്തമായ പ്രചാരണത്തിന് നേതാക്കള്‍ കൂട്ടത്തോടെ എത്തി. എന്നിട്ടും കങ്കണയെ വീഴ്‌ത്താനായില്ല. 74,755 വോട്ടുകള്‍ക്ക് കങ്കണ വിജയിച്ചു.

പക്ഷെ ശത്രുക്കള്‍ വിടുന്നില്ല. ഇപ്പോള്‍ എമര്‍ജന്‍സി എന്ന ഇന്ദിരാഗാന്ധിയെ കേന്ദ്രകഥാപാത്രമാക്കിയ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള കങ്കണയുടെ സിനിമയുടെ റിലീസ് മരവിപ്പിക്കുന്നതിലേക്ക് എത്തിച്ചത് ആസൂത്രിതനീക്കമാണ്. ആരും സംശയിക്കാത്ത അതിഗൂഢനീക്കം അതിന് പിന്നിലുണ്ട്. ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കുന്നു എന്നതിന് പ്രാധാന്യം നല്‍കാതെ, സിഖുകാരുടെ വികാരം വ്രണപ്പെടുത്തുന്നു എന്ന രീതിയിലേക്ക് സിനിമയ്‌ക്കെതിരായ പ്രചാരണം മാറ്റി. അത് ഏറ്റു. കാരണം ബിജെപിയ്‌ക്കും സിഖുകാര്‍ പ്രധാനമാണ്. സിനിമയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിഖ് വികാരം ഇളക്കിയത്. മോദിയ്‌ക്കെതിരെ ഖലിസ്ഥാന്‍ വാദികളെ ഇളക്കിവിടുന്നതുപോലെ. എമര്‍ജന്‍സി എന്ന സിനിമ ഏറെ പണച്ചെലവുള്ള സിനിമയാണ്. സിനിമ പൂര്‍ത്തിയാക്കുന്നതിനായി ബാന്ദ്രയിലെ വീട് വില്‍ക്കേണ്ടിവന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മണികര്‍ണ്ണികാ ഫിലിംസ് എന്ന സ്വന്തം സിനിമാനിര്‍മ്മാണക്കമ്പനിയുടെ ഓഫീസായി പ്രവര്‍ത്തിച്ചതാണ് ഈ വീട്. എമര്‍ജന്‍സി എന്ന സിനിമയുടെ ട്രെയിലര്‍ തന്നെ പലരെയും, പ്രത്യേകിച്ച് കോണ്‍ഗ്രസിനെ ഞെട്ടിച്ചു കളഞ്ഞു. അത്രയ്‌ക്ക് ശക്തമായിരുന്നു ട്രെയിലര്‍. ജനങ്ങള്‍ സ്വാധീനിക്കാന്‍ സാധ്യതയുള്ള സിനിമ എന്ന ഭയം കങ്കണയുടെ എതിരാളികള്‍ക്ക് ഉണ്ടായിരിക്കണം. ഈ സിനിമ പുറത്തിറങ്ങാതിരുന്നാല്‍ അടിയന്തരാവസ്ഥയുടെ പേരില്‍ കോണ്‍ഗ്രസിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരില്ല. രണ്ടാമത്, കങ്കണയുടെ ധനകാര്യ സ്രോതസ്സിന് പരിക്കേല്‍പിക്കാന്‍ സാധിക്കും. വരുമാനം തടസ്സപ്പെട്ടാല്‍ കങ്കണ മെല്ലെ നിശ്ശബ്ദയായിക്കൊള്ളും എന്നാണ് എതിരാളികള്‍ കണക്കുകൂട്ടുന്നത്. ഇനിയും എന്തൊക്കെയാണ് എതിരാളികള്‍ ആസൂത്രണം ചെയ്തിരിക്കുന്ന ആയുധങ്ങള്‍ എന്നറിയില്ല.

Tags: slappingincidentCISFwomanemergencySMRITIIRANIAmethi.SikhRahulGandhiCBFCKanganaranaut
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

News

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

Vicharam

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.