ജയ്‌പൂർ : നൂർ അണക്കെട്ടിന്റെ ഭിത്തി തകർന്നതിനെ തുടർന്ന് ജയ്‌പൂരിൽ കനത്ത വെള്ളപ്പൊക്കം . ഖൊനാഗോറിയ ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത വിധം റോഡുകൾ മുങ്ങിയ നിലയിലാണ്.
ഖൊനാഗോറിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്നശ്മശാനത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് മൃതദേഹങ്ങൾ കുഴിമാടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തേക്ക് വന്ന് വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണ് . രക്ഷാപ്രവർത്തകരെത്തിയാണ് മൃതദേഹങ്ങൾ മാറ്റിയത് . അണക്കെട്ടിന് സമീപത്തെ നീരൊഴുക്ക് കണക്കിലെടുത്ത് പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി ജയ്‌പൂരിൽ പെയ്ത കനത്ത മഴയെത്തുടർന്നാണ് നൂർ അണക്കെട്ടിന്റെ മതിൽ തകർന്നത് . തടയണയുടെ ഭിത്തി തകർന്നതിനെ തുടർന്ന് വെള്ളം പുറത്തേയ്‌ക്ക് ശക്തമായി ഒഴുകുകയും പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടുകയുമായിരുന്നു . പല പ്രദേശങ്ങളും വെള്ളത്തിൽ പൂർണ്ണമായും മുങ്ങുകയും ആളുകൾ വീടുകളിൽ കുടുങ്ങുകയും ചെയ്തു.നിലവിൽ നൂർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: