കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെയും പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ 140-ാമത് ജന്മദിന അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും നടന്നു. കലൂര്‍ പാവക്കുളം ശ്രീമഹാദേവ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജസ്റ്റിസ് (റിട്ട) എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം വിശ്വഹിന്ദു പരിഷത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പിയില്‍ നിന്ന് അഹല്യാശങ്കറിനു വേണ്ടി മകന്‍ സുര്‍ജിത് ഏറ്റുവാങ്ങി. ഹിന്ദുക്കള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ പലരും തട്ടിയെടുക്കുന്നതായി വിജി തമ്പി പറഞ്ഞു. ഹിന്ദു മതത്തില്‍ നിന്ന് മറ്റ് മതത്തിലേക്ക് മാറിയാല്‍ അവരെ അവശ വിഭാഗത്തിലാക്കി പ്രത്യേക സംവരണവും നല്കുന്നു. ഈ വ്യവസ്ഥിതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി പ്രസിഡന്റ് കെ.കെ. വാമലോചനന്‍ അധ്യക്ഷത വഹിച്ചു. വിചാരവേദി ജനറല്‍ സെക്രട്ടറി വി. സുന്ദരം, ഒബിസി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണന്‍, സാമാജിക് സമരസത സംസ്ഥാന സംയോജക് അഡ്വ. എം.പി. മുരളീധരന്‍, വിഎച്ച്പി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രസന്ന ബാഹുലേയന്‍, ഫിഷര്‍മെന്‍ സെല്‍ സംസ്ഥാന കോ കണ്‍വീനര്‍ സുനില്‍ തീരഭൂമി, വിചാരവേദി സെക്രട്ടറി സി.ജി. രാജേഗോപാല്‍, വൈസ് പ്രസിഡന്റ് പി.ജി. സുഗുണന്‍, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: