വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.cee.kerala.gov.in ല്‍
അലോട്ട്മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ള ഫീസ് അടച്ച് സപ്തംബര്‍
5 വൈകിട്ട് 4 മണിവരെ പ്രവേശനം നേടാം
രണ്ടാംഘട്ട അലോട്ട്മെന്റ് വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും
അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരുടെ അലോട്ടമെന്റും ബന്ധപ്പെട്ട സ്ട്രിമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകുന്നതാണ്
സര്‍ക്കാര്‍/ സ്വാശ്രയ മെഡിക്കല്‍/ ദന്തല്കോളേജുകളിലെ 2024 വര്‍ഷത്തെ എംബിബിഎസ്/ ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭിക്കും. അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്മെന്റ് ലഭിച്ച കോളജ്, കാറ്റഗറി, ഫീസ് വിവരങ്ങള്‍ അലോട്ടമെന്റ് മെമ്മോയിലുണ്ട്. ഡാറ്റാ ഷീറ്റും വെബ്സൈറ്റില്‍ ലഭ്യമാണ്. ഇത് ഡൗണ്‍ലോഡ് ചെയ്യാം. പ്രവേശന സമയത്ത് ഡാറ്റാഷീറ്റ്, അലോട്ടമെന്റ്മെമ്മോ, ആവശ്യമായ മറ്റ് രേഖകള്‍ എന്നിവ കോളേജ് അധികാരികള്‍ക്ക് മുമ്പാകെ ഹാജരാക്കേണ്ടതാണ്.
അലോട്ട്മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ള ഫീസ് പ്രവേശന പരീക്ഷാക്കമ്മീഷണര്ക്ക് ഓണ്‍ലൈനായോ ഹെഡ്പോസ്റ്റാഫീസ് മുഖാന്തിരമോ അടച്ച് സപ്തംബര്‍ 5 വൈകിട്ട് 4 മണിക്കകം അലോട്ടമെന്റ് ലഭിച്ച കോളജില്‍ പ്രവേശനം നേടാം. എന്നാല്‍ അലോട്ട്മെന്റ് ലഭിച്ച എസ്സി/ എസ്ടി/ഒഇസി/ മത്സ്യത്തൊഴിലാളികളുടെ മക്കള്‍/ ഒഇസിയ്ക്ക് ലഭ്യമായ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍/ ഫീസ് അനുകൂല്യത്തിന് അര്‍ഹമായ വിദ്യാര്‍ത്ഥികള്‍, ശ്രീചിത്രാഹോം, ജൂവനൈല്ഹോം, നിര്‍ഭയഹോം വിദ്യാര്‍ത്ഥികള്‍ ടോക്കണ്ഫീസ്, അടയ്ക്കേണ്ടതില്ല. ഇത്തരം വിദ്യാര്‍ത്ഥികള്‍ സ്വാശ്രയകോളേജുകളിലെ മൈനോറിറ്റി/ എന്‍ആര്‍ഐ സീറ്റില്‍ അലോട്ട്മെന്റ് ലഭിക്കുന്നപക്ഷം അലോട്ട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ള ഫീസ് അടയ്ക്കേണ്ടതും ഫിസിളവിന് അര്ഹരല്ലാതാകുന്നതുമാണ്.
സ്വാശ്രയ മെഡിക്കല്‍/ ദന്തല്‍ കോളേജുകളിലെ 2024-25 വര്‍ഷത്തെ എംബിബിഎസ്/ ബിഡിഎസ് കോഴ്സുകളിലേക്കുള്ള ഫീസ് നിശ്ചയിച്ചിട്ടില്ലാത്ത സാഹചത്യത്തില്‍ തൊട്ട് മുന്‍വര്‍ഷത്തെ ഫീസ് താല്‍ക്കാലികമായി അടക്കേണ്ടതും ഈ വര്‍ഷം സര്‍ക്കാര്‍ നിശ്ചയിക്കപ്പെടുന്ന ഫീസ് അനുസരിച്ചുള്ള അധികതുക പിന്നീട്നല്കേണ്ടതുമാണ്.
എന്‍ആര്‍ഐ ക്വാട്ടയില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളവരില്‍ വിസയുടെ കാലാവധി സംബന്ധിച്ച് സ്പോണ്സറില് നിന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ മൂന്നാംഘട്ട അലോട്ട്മെന്റ് ഓപ്ഷന് സമര്‍പ്പണ തീയതി അവസാനിക്കുന്നതിന് മുമ്പായി കാലാവധിയുള്ള വിസ/ അക്നോളഡ്മെന്റ് ഓണ്‍ലൈനായി അപ് ലോഡ്ചെയ്ത് ന്യൂനത പരിഹരിക്കേണ്ടതാണ്. അല്ലാത്തപക്ഷം എന്‍ആര്‍ഐ ക്വാട്ടയില്‍ ലഭിച്ച സീറ്റ്/ അഡ്മിഷന് റദ്ദാക്കുന്നതാണ്.
എംബിബിഎസ്/ ബിഡിഎസ് രണ്ടാംഘട്ട അലോട്ടമെന്റ് സംബന്ധിച്ച വിജ്ഞാനപനം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. രണ്ടാംഘട്ട അലോട്ട്മെന്റിനുമുമ്പായി അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്തുന്നതിനും നിലവിലുള്ള ഓപ്ഷനുകള്‍ ക്രമികരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകള്‍ റദ്ദുചെയ്യുന്നതിനും സൗകര്യം ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ചവരില്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശനം നേടാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അലോട്ട്മെന്റും ബന്ധപ്പെട്ടസ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാക്കുന്നതാണ്. നശ്ചിത സമയത്തിനകം അഡ്മിഷന് എടുക്കാത്തവരുടെയും അഡ്മിഷന് എടുത്തശേഷം ടിസി വാങ്ങുന്നവരുടെയും രജിസ്ട്രേഷന്‍ഫീസ് തിരികെ നല്‍കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: