എടത്വാ: ഭാരത വോളീബോള്‍ ടീം അംഗം തലവടി മണക്ക് കറുകയില്‍ എം.ജെ. അലക്സാണ്ടര്‍ (അലക്സ് -79) അന്തരിച്ചു. സംസ്‌കാരം ഞായര്‍ 2.30ന് ആലുവ സെ. ജോണ്‍സ് സിഎസ്ഐ പള്ളിയില്‍. ഭാര്യ: അമ്മിണി. മക്കള്‍: അന്‍പു അലക്സ്, അന്‍സു അലക്സ്. മരുമക്കള്‍: ചെറിയാന്‍ വര്‍ഗീസ്, സൂരജ്.
കേരളത്തെയും സര്‍വീസസിനെയും പ്രതിനിധീകരിച്ച് നിരവധി തവണ ദേശീയ വോളീ ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം ദേശീയ റഫറിയും പരിശീലകനും ആയിരുന്നു. 70 കളില്‍ പ്രശസ്തമായിരുന്ന പ്രീമിയര്‍ ടയേഴ്സ് വോളി ടീമിന്റെ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.
















