തിരുവനന്തപുരം : സാങ്കേതിക കാരണങ്ങളാൽ പാസ്‌പോർട്ട് സേവാ പോർട്ടൽ ഓഗസ്റ്റ് 29 (വ്യാഴം) രാത്രി 8 മണി മുതൽ 2024 സെപ്റ്റംബർ 2 (തിങ്കളാഴ്‌ച) രാവിലെ 6 മണി വരെ ലഭ്യമാകില്ല. തൽഫലമായി, തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസിന്റെ എല്ലാ സേവാ കേന്ദ്രങ്ങളിലും 2024 ഓഗസ്റ്റ് 30-ന് ബുക്ക് ചെയ്ത പാസ്‌പോർട്ട്/പിസിസി അപ്പോയിൻ്റ്‌മെൻ്റുകൾ റദ്ദാക്കി.
ഈ റദ്ദാക്കിയ അപ്പോയിൻ്റ്മെൻ്റുകൾ തുടർന്നുള്ള തീയതികളിൽ പുനഃക്രമീകരിക്കുന്ന തായിരിക്കും. അപേക്ഷകൾ പുനഃക്രമീകരിക്കു ന്നതിനെക്കുറിച്ച് SMS മുഖേന അറിയിക്കുന്നതാണ്. 2024 ഓഗസ്റ്റ് 30-ന് RPO തിരുവനന്തപുരം മെയിൻ ഓഫീസിൽ (കൈതമുക്ക്) പൊതുജനങ്ങൾക്ക് ബന്ധപ്പെടുവാനായി വാക്ക് ഇന്‍ സൗകര്യവും ലഭ്യമാകില്ല. കൂടുതൽ വിശദാംശങ്ങൾക്ക് 0471-2470225/ [email protected] (ഇമെയിൽ)/ 8089685796 (whatsapp) എന്നിവയിൽ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: