ന്യൂഡൽഹി ; യമുന നദീതീരത്ത് ബോംബ് സ്ഫോടനം നടത്തി പരീക്ഷിച്ചതായി അറസ്റ്റിലായ അൽ ഖ്വയ്ദ ഭീകരരുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന റെയ്ഡുകളിൽ പല സ്ഥലത്ത് നിന്നായി അൽ ഖ്വയ്ദയുമായി ബന്ധമുള്ള 14 ഓളം പേരാണ് പിടിയിലായത് . അന്വേഷണം സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് രാജ്യത്തെ നടുക്കുന്ന സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി വെളിപ്പെട്ടത് . യെമനിൽ അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയ ഭീകരന്റെ വീഡിയോ പലതവണ കണ്ടതായും, വ്യാജ പേരുകളിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട് .
റിസ്വാൻ അലിയും ഷാനവാസ് ആലവും ചേർന്നാണ് ഡൽഹിയിൽ ഐഎസ് മൊഡ്യൂൾ സ്ഥാപിക്കാൻ ചുക്കാൻ പിടിച്ചത് . ഷഹീൻ ബാഗിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും ചേർന്ന് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ ഐഎസ് ശൃംഖല കെട്ടിപ്പടുക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസ് പാസായ 29 കാരനായ റിസ്വാൻ അലി ബോംബ് നിർമ്മാണത്തിൽ വിദഗ്‌ദ്ധനാണ് . മൈനിംഗ് എഞ്ചിനീയറിംഗിൽ ബിടെക് ബിരുദധാരിയാണ് ഷാനവാസ് ആലം .
വർഷങ്ങൾക്ക് മുൻപ് ഹിന്ദുമതം വിട്ട് ഇസ്ലാമായി മാറിയ പെൺകുട്ടിയെ ഷാനവാസ് വിവാഹം കഴിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. ഛത്തീസ്ഗഢ് സ്വദേശിയായ ബസന്തി എന്ന ഖുദിജ മറിയത്തെയാണ് ഷാജഹാൻ വിവാഹം കഴിച്ചത്. ബസന്തിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ വേണ്ടിയാണ് ഷാനവാസ് ഇവരെ വിവാഹം കഴിച്ചതെന്നും റിപ്പോർട്ടുണ്ട്.
പണം കണ്ടെത്താനായി പലതവണ ഷാനവാസും റിസ്വാനും ചേർന്ന് കവർച്ച നടത്തിയിരുന്നു. ഡൽഹിയിലെ ബട്‌ല ഹൗസ് ഏരിയയിലാണ് ഷാനവാസ് ബസന്തിയോടൊപ്പം താമസിച്ചിരുന്നത്. . ഷാനവാസും, റിസ്വാനും ബോംബ് ഉണ്ടാക്കുകയും യമുനാ നദിയുടെ തീരത്ത് പരീക്ഷണം നടത്തുകയും ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 2021 ഓഗസ്റ്റിൽ നടത്തിയ ഈ പരീക്ഷണം പരാജയപ്പെട്ടു. ഒരു മാസത്തിനുശേഷം, റിസ്വാനും ഷാനവാസും ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ പോയി. ഇവിടെ ബോംബ് വീണ്ടും പരീക്ഷിച്ചു, അത് വിജയിച്ചു. രാജസ്ഥാൻ-ഹരിയാന അതിർത്തിയിലെ നുഹാൻ പ്രദേശത്ത് റിസ്വാനും ഷാനവാസും മറ്റൊരു സ്ഫോടനവും പരീക്ഷിച്ചിരുന്നു.
കൊളാബ, നരിമാൻ പോയിൻ്റ് എന്നിവിടങ്ങളിൽ എത്തി ഇരുവരും ഫോട്ടോകളും വീഡിയോകളും എടുത്തു. അഹമ്മദാബാദ്, സൂറത്ത്, വഡോദര തുടങ്ങി നിരവധി നഗരങ്ങളിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ടു . ഹിന്ദു സംഘടനകളുടെ ഓഫീസുകളുടെയും കോടതികളുടെയും വീഡിയോ പകർത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: