‘കരിങ്കാളിയല്ലേ’ എന്ന ഗാനം പരസ്യത്തിനായി ഉപയോഗിച്ച നയന്‍താരയ്ക്കെതിരെ പരാതി. പാട്ടിന്റെ നിര്‍മാതാക്കളാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
ഫഹദ് ഫാസിലിന്റെ ആവേശം സിനിമ തിയേറ്ററില്‍ എത്തിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കരിങ്കാളിയല്ലേ എന്ന ഗാനം ട്രെന്‍ഡിങ് ആയത്. മലയാള സിനിമയിലെയും തെന്നിന്ത്യന്‍ ഭാഷകളിലെയും നിരവധി പ്രമുഖര്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ റീല്‍സ് ചെയ്തിരുന്നു.
എന്നാല്‍ നയന്‍താര ഈ പാട്ടിന്റെ റീല്‍ ചെയ്തത് പുതിയ സംരംഭമായ ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പരസ്യത്തിന് വേണ്ടിയാണ് എന്നാണ് നിര്‍മ്മാതാക്കളുടെ പരാതി. ഇന്ത്യയിലെ പ്രമുഖ രണ്ട് ബ്രാന്‍ഡുകളുടെ കോണ്‍ട്രാക്ട് ഒപ്പിടാന്‍ ഇരിക്കെയാണ് ഈ പ്രമോഷന് വീഡിയോ എത്തിയത്.സിദ്ധിക്കിനെതിരെ ജഗദീഷ് അമ്മയിൽ രണ്ടഭിപ്രായം
പ്രതികരിക്കാൻ ഇവിടെ എഴുതുക: