- അലോട്ട്‌മെന്റ് ലിസ്റ്റുകളും അറിയിപ്പുകളും www.cee.kerala.gov.in ല്‍
- അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം
- എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളില്‍ പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ 27 നകം ഫീസ് അടച്ച് പ്രവേശനം നേടണം
- ആര്‍ക്കിടെക്ചര്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് 24 നകം ഫീസ് അടച്ച് പ്രവേശനം നേടാം
സംസ്ഥാനത്തെ എന്‍ജിനീയറിങ്/ഫാര്‍മസി ബിരുദ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തി. അലോട്ട്‌മെന്റ് വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോംപേജില്‍ ലഭിക്കും.
വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളജ്, അലോട്ട്‌മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് വിവരങ്ങള്‍ അടങ്ങിയ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. അലോട്ട്‌മെന്റ് മെമ്മോയുടെ പകര്‍പ്പ് പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്.
അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഹോംപേജിലെ ‘ഡാറ്റാ ഷീറ്റ്’ എന്ന മെനു ക്ലിക്ക് ചെയ്ത് അതുകൂടി ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. പ്രവേശന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, മറ്റ് ബന്ധപ്പെട്ട രേഖകള്‍ കോളജ് അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കേണ്ടതുണ്ട്.
എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകള്‍ക്ക് പുതുതായി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് ആഗസ്ത് 27 ഉച്ചക്ക് രണ്ടു മണിക്കകം ഓണ്‍ലൈനായോ ഹെഡ് പോസ്റ്റാഫീസ് മുഖേനയോ അടച്ച് പ്രവേശനം നേടേണ്ടതാണ്. ആര്‍ക്കിടെക്ചര്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആഗസ്ത് 24 ഉച്ചക്ക് 2 മണിക്കകം ഫീസ് അടച്ച് പ്രവേശനം നേടണം.
എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്‌സില്‍ ഒന്നാംഘട്ട അലോട്ട്‌മെന്റില്‍നിന്നും വ്യത്യസ്തമായ അലോട്ട്‌മെന്റാണ് രണ്ടാം ഘട്ടത്തില്‍ ലഭിച്ചതെങ്കില്‍ അധിക തുക ഫീസ് അടച്ച് പ്രവേശനം നേടാവുന്നതാണ്.
കോളജുകളില്‍ ഒടുക്കേണ്ട ഫീസ് പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ അടച്ചാല്‍ മതി. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് അടച്ച് പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റും ഹയര്‍ ഓപ്ഷനുകളും റദ്ദാക്കുന്നതാണ്. എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനം നേടേണ്ട തീയതിയും സമയവും അടങ്ങിയ ഷെഡ്യൂളുകള്‍ വെബ്‌സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: