Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മയക്കുമരുന്നു മാഫിയയും കമിതാക്കളും ശല്യമായി; ‘പ്രേമം പാലം’ അടച്ചു പൂട്ടി

പരാതികള്‍ കൂടിയതോടെയാണ് ഒരുലക്ഷം രൂപ മുടക്കി ഇറിഗേഷന്‍വകുപ്പ് അക്വഡേറ്റില്‍ ഗേറ്റ് സ്ഥാപിച്ച് പൂട്ടിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2024, 07:44 pm IST
inKerala, Ernakulam

ആലുവ : പ്രേമം സിനിമയിലൂടെ പ്രശസ്തമായ ‘പ്രേമം പാലം’ അടച്ചു പൂട്ടി.സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും തമ്പടിച്ചതോടെയാണ് ആലുവയിലെ അക്വഡേറ്റ് പാലം പെരിയാര്‍ വാലി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അടച്ചത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിച്ചു.

കമിതാക്കളുടെയും മയക്കുമരുന്ന് മാഫിയയുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം വര്‍ധിക്കുന്നുവെന്നും പാലം അടയ്‌ക്കണമെന്നും ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു രാജേഷ് നവകേരളസദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.ടിന്റു ആലുവ നഗരസഭാ കൗണ്‍സിലിലും വിഷയം അവതരിപ്പിച്ചതോടെ പാലം അടയ്‌ക്കാന്‍ നഗരസഭയും തീരുമാനിച്ചു. ഉയരത്തില്‍ പോകുന്ന അക്വഡേറ്റിന്റെ ഇരുവശവും ജനവാസമേഖലയാണ്. ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം മൂലം ഇവര്‍ക്ക് സ്വന്തം വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയാതെയായി.

പരാതികള്‍ കൂടിയതോടെയാണ് ഒരുലക്ഷം രൂപ മുടക്കി ഇറിഗേഷന്‍വകുപ്പ് അക്വഡേറ്റില്‍ ഗേറ്റ് സ്ഥാപിച്ച് പൂട്ടിയത്. പ്രവേശനകവാടത്തിലും നടവഴിയിലും സ്ഥാപിച്ച ഗേറ്റ് താക്കോലുകള്‍ ഇറിഗേഷന്‍വകുപ്പിന്റെ ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കും.

ആലുവ മാര്‍ക്കറ്റിന് പിറകില്‍ നിന്ന് പെരിയാറിന് മുകളിലൂടെയാണ് പാലം തുടങ്ങുന്നത്. പുഴകഴിഞ്ഞും കുഞ്ഞുണ്ണിക്കര, തോട്ടക്കാട്ടുകര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന നീര്‍പാലം താഴ്ഭാഗത്തെ കനാലില്‍ എത്തും. 50 വര്‍ഷം മുന്‍പ് പറവൂര്‍, ആലങ്ങാട് മേഖലകളിലേക്ക് പെരിയാര്‍ വാലി കനാലില്‍ നിന്ന് കൃഷിക്ക് വെള്ളം കൊണ്ടുപോകാന്‍ വേണ്ടിയാണ് നീര്‍പാലം നിര്‍മിച്ചത്.

പിന്നീട് ഉളിയന്നൂര്‍ കുഞ്ഞുണ്ണിക്കര ദ്വീപിലെ വാഹന സൗകര്യത്തിനു വേണ്ടി ചില മാറ്റങ്ങള്‍ വരുത്തി ഇതിലൂടെ വാഹന ഗതാഗതം ആരംഭിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ഉളിയന്നൂരില്‍ പുതിയ പാലം നിര്‍മിച്ചതോടെ ഇതിലൂടെ സഞ്ചാരം കുറഞ്ഞു. അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായി 2015-ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ സിനിമയില്‍ ഈ പാലം പശ്ചാത്തലമായതോടെ വീണ്ടും ശ്രദ്ധിക്കപ്പെടുകയായിരുന്നു.

 

 

 

 

Tags: drugsLoversAluvamafiaPremam Bridge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

Kerala

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

Kerala

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.