കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്റെ കുടുംബത്തോടൊപ്പം കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് ഭാരത ഹോക്കി ഇതിഹാസം പി.ആര്. ശ്രീജേഷ്. തിരക്കുകള്‍ക്കിടയിലും അദ്ദേഹം തങ്ങള്‍ക്കായി സമയം നീക്കിവച്ചുവെന്നും കായികതാരങ്ങള്‍ക്ക് വളരെ അധികം പ്രോത്സാഹനം നല്കുന്ന വ്യക്തിയാണെന്നും ശ്രീജേഷ്.
പാരീസില്‍ ലഭിച്ച സൗകര്യങ്ങളെ കുറിച്ചും, കളിയെ കുറിച്ചും, പ്രകടനം ഏത് രീതിയില്‍ മെച്ചപ്പെടുത്താന്‍ സാധിക്കും എന്നതെല്ലാം സംസാരിച്ചു.
രാജ്യത്തെ ഏറ്റവും തിരക്കുള്ള വ്യക്തിയാണ് അദ്ദേഹം, എന്നിട്ടും കായികതാരങ്ങള്‍ക്ക് വേണ്ടി അദ്ദേഹം സമയം ചെലവഴിച്ചു. ഇത് വളരെ അധികം പ്രോത്സാഹനം നല്കുന്ന കാര്യമാണ്. ഞങ്ങള്‍ എപ്പോഴെല്ലാം ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ പോയാലും തിരികെ വരുമ്പോള്‍ അദ്ദേഹത്തെ ചെന്ന് കാണണമെന്ന് പറയും. ഞങ്ങള്‍ക്കെല്ലാം ഇത് വലിയ പ്രചോദനമാണ്. ലോകത്തിലെ മികച്ച നേതാവാണ് താനെന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. എന്റെ കുടുംബത്തിനും അദ്ദേഹത്തെ കാണാനുള്ള ഭാഗ്യമുണ്ടായി.
അദ്ദേഹം കുട്ടികളുമായി ഏറെനേരം സംസാരിച്ചു. എന്റെ മാതാപിതാക്കളോടും സഹോദരനോടുമെല്ലാം കുശലാന്വേഷണം നടത്തി. മനോഹരമായ അനുഭവമായിരുന്നു അത്. ശേഷം എന്റെ മകന് അദ്ദേഹം ചോക്കലേറ്റ് വായില്‍ വച്ച് നല്‍കിയെന്നും ശ്രീജേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്ക് ശേഷമാണ് ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ വച്ച് പ്രധാനമന്ത്രി ഒളിമ്പിക്സ് സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയെ കണ്ട ശേഷം അദ്ദേഹത്തിനൊപ്പം പകര്‍ത്തിയ ചിത്രങ്ങള്‍ ശ്രീജേഷ് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമം വഴി പങ്കുവച്ചിരുന്നു. തന്റെ കുടുംബത്തിന്റെ ഏറ്റവും നല്ല ദിവസമെന്നാണ്, പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കൊണ്ട് ചിത്രത്തിന് താഴെ ശ്രീജേഷ് കുറിച്ചത്. ഇതിന് പുറമെ ശ്രീജേഷിന്റെ കുടുംബാംഗങ്ങളുമായി അദ്ദേഹം സമയം ചെലവിടുന്നതിന്റെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശ്രീജേഷിന്റെ മകന് ശ്രീയാന്‍ഷിനോട് സ്നേഹപൂര്‍വ്വം വിവരങ്ങള്‍ തിരക്കുന്നതും, മധുരം നല്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: