Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആവണിയണിയും പുതുനൂറ്റാണ്ട്

ഡോ. രാജശേഖര്‍ പി വൈക്കം by ഡോ. രാജശേഖര്‍ പി വൈക്കം
Aug 17, 2024, 06:05 am IST
in Samskriti

ഇന്ന് പുതിയ കൊല്ലവര്‍ഷം തുടങ്ങുമ്പോള്‍ ഒരു നൂറ്റാണ്ടിനു കൂടി തുടക്കമാകുകയാണ്. ഭാരതത്തില്‍ പൊതുവെ ഉപയോഗിച്ചിരുന്നത് ശകവര്‍ഷ കലണ്ടറാണ്. ഇത് ശകവര്‍ഷം 1946 ആണ്. അര്‍ദ്ധ-ചാന്ദ്ര വര്‍ഷ ഘടനയാണ് ശകവര്‍ഷത്തിന്റേത്. സൗരമാസങ്ങളുമായി ഘടിപ്പിച്ച ചന്ദ്രമാസങ്ങളാണ് ശക വര്‍ഷത്തിലേത്. ചാന്ദ്രവര്‍ഷം സൗര വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം പതിനൊന്നു ദിവസം കുറവാണ്. അതതിനാല്‍ ഓരോ വര്‍ഷവും പതിനൊന്നു ദിവസം വച്ചു പുറകോട്ട് പോവുകയും അങ്ങനെ ഇവ ഋതുകളില്‍ നിന്നും വേറിട്ടു പോവാനും ഇടയാകും. ഇതു വരാതിരിക്കാനാണ് ”അധിമാസം” കൊണ്ടുവന്നിട്ടുള്ളത്. അധിവര്‍ഷ (leap year)ത്തില്‍ ഒരു അധികദിനം ഫെബ്രുവരിയില്‍ ചേര്‍ക്കുന്ന സമ്പ്രദായത്തിനു സദൃശമാണ് അധിമാസം.

ആര്യഭടന്‍, വരാഹമിഹിരന്‍, ഭാസ്‌കരന്‍ ഒന്നാമന്‍ തുടങ്ങിയ ഗണിത, ജ്യോതിഷ പ്രഗത്ഭമതികള്‍ ജീവിച്ചിരുന്ന ആറാം നൂറ്റാണ്ടില്‍ ഇന്നത്തെ കേരളവും തമിഴ്‌നാടിന്റെ ഭൂരിഭാഗവും ഉള്‍പ്പെടുന്ന തമിഴകത്ത് ഒരു പുതിയ കലണ്ടര്‍ ആരംഭിച്ചു. കലിവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തി സൗര വര്‍ഷഘടന പിന്തുടരുന്ന ആ കലണ്ടര്‍ നിരയന (sidereal) സമ്പ്രദായത്തില്‍ ഉള്ളതായിരുന്നു. കൂടാതെ വിഷുവദ്ദിനവും (Equ-inox) മേടം ഒന്നിനു തന്നെയായിരുന്നു. പക്ഷേ നാമിന്ന് ഉപയോഗിക്കുന്ന ഇംഗ്ലീഷ് കലണ്ടര്‍ സായനം (tropical) ആണ്.

പുതിയ കലണ്ടര്‍ സൗരമാണെങ്കിലും മാസങ്ങളുടെ പേര് ശകവര്‍ഷത്തെ അധീകരിച്ച് ചിത്തിര, വൈകാശി, ആനി, ആടി, ആവണി, പുരുട്ടാശി, അല്പശി, കാര്‍ത്തിക, മാര്‍കഴി, തൈ, മാശി, പൈങ്കുനി എന്നിങ്ങനെ ആയിരുന്നു. ഇന്നും മലയാളത്തില്‍ ആവണിപ്പിറപ്പും തൈപ്പൂയവും പൈങ്കുനി ഉത്രവുമെല്ലാം സ്മരണീയവും ആചരണീയവും ആണല്ലോ. പിന്നീട് ശകാബ്ദം 746ല്‍ (AD 824ല്‍ ) ഈ തമിഴ് വര്‍ഷത്തെ പരിഷ്‌ക്കരിച്ചാണ് നാമിന്ന് ഉപയോഗിച്ചു പോരുന്ന കൊല്ലവര്‍ഷത്തിനു രൂപം നല്‍കിയത്. ഈ പരിഷ്‌കരണത്തില്‍, വര്‍ഷാരംഭം മേടത്തില്‍(ചിത്തിര) നിന്നും മാറി ചിങ്ങത്തിലായി. ജ്യോതിഷ ദൃഷ്ടിയില്‍ ചിങ്ങം സൂര്യന്റെ സ്വക്ഷേത്രമാണല്ലോ. മാസങ്ങള്‍ക്ക് രാശികളുടെ പേര് കൊടുത്താണ് രണ്ടാമത്തെ മാറ്റം.

സൂര്യന്‍ സ്ഥിരനാണെങ്കിലും ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ ഒരു വര്‍ഷം ഒരു പരിക്രമണം (revolution) പൂര്‍ത്തിയാക്കും. ഇതാണ് ഒരു നിരയന (sidereal) വര്‍ഷം. ഇത് ചിങ്ങമാസത്തിന്റെ തുടക്കത്തില്‍ നിന്ന് ആരംഭിച്ച് അവിടെ തിരിച്ചു വരുന്ന രീതിയിലാക്കിയാല്‍ കൊല്ലവര്‍ഷമായി.

കൊല്ലവര്‍ഷം കൊണ്ടുവന്നത് ശങ്കരനാരായണന്‍ എന്ന ജ്യോതിശാസ്ത്രജ്ഞന്റെ നേതൃത്വത്തിലായിരുന്നത്രേ. അന്ന് മഹോദയപുരത്തുണ്ടായിരുന്ന വാനനിരീക്ഷണശാല ഇദ്ദേഹത്തിന്റെ ചുമതലയില്‍ ആയിരുന്നു. ഭാസ്‌കരീയത്തിന്റെ വ്യാഖ്യാനം ഉള്‍പ്പടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ശങ്കരനാരായണന്‍. അക്കാലം കൊടുങ്ങല്ലൂര്‍ മേഖലയ്‌ക്കും കൊല്ലം (കൊല്ലപുരി) എന്ന് പേരുള്ളതായി ഇദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. കോഴിക്കോടിനടുത്തുള്ള കൊയിലാണ്ടി എന്ന മുന്‍ തുറമുഖത്തെയും പന്തലായനി കൊല്ലം എന്ന് പറയാറുണ്ട്.

സംസ്‌കൃതത്തില്‍ ‘കോളംബ’ വര്‍ഷം എന്നാണ് കൊല്ലവര്‍ഷത്തിന്റെ പേര്. ‘കോളംബ വര്‍ഷാ ഗത വത്സരാന്താ ഏതേ സഭാ സ്ഥാന യുതാഃ ശകാബ്ദാ’ ഇതി എന്നാണ്. അതായത് തികഞ്ഞ കൊല്ലവര്‍ഷത്തില്‍ 747 കൂട്ടിയാല്‍ ശകവര്‍ഷം കിട്ടും.

ഇംഗ്ലീഷുകാര്‍ കൊല്ലവര്‍ഷത്തെ Malabar Era (ME) എന്നാണ് വിളിച്ചിരുന്നത്. മലബാറില്‍ കന്നി ഒന്നായിരുന്നു പുതുവത്സരാരംഭമെന്ന കൗതുകവുമുണ്ട്. തിരുവിതാംകൂറില്‍ ഔദ്യോഗിക കലണ്ടറും കൊല്ലവര്‍ഷം ആയിരുന്നു.

എന്തായാലും മലയാളിയുടെ തനത് പൈതൃകത്തിന്റെ അടയാളപ്പെടുത്തലാണ് വിഷുവില്‍ നിന്നും പിരിഞ്ഞ് ഓണത്തിലെത്തിയ പുതുവത്സരാരംഭവും കൊല്ലവര്‍ഷവും.
‘ആവണിയണിയും പൂവണിലതയുമായി’ ഉത്രാടപ്പൂനിലാവില്‍ കുളിച്ച് പുതിയ നൂറ്റാണ്ടിന്‍ പിറവിയായി പുതുവത്സരമെത്തുമ്പോള്‍ ‘മത്സരമെല്ലാം തീര്‍ന്ന് വൈരം വെടിയണ’മെന്നു പ്രാര്‍ത്ഥിക്കാം.

(ആട്ടക്കഥാകൃത്തും ഫാക്ട് / ഫെഡോ ഉദ്യോഗമണ്ഡല്‍മുന്‍ ചീഫ് എന്‍ജിനീയറുമാണ് ലേഖകന്‍).

Tags: keralachingamAvaninew centuryകൊല്ലവര്‍ഷം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.