ഷിരൂര്‍ : കര്‍ണാടകയില്‍ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുളള തെരച്ചില്‍ നീളും. ഈ മാസം 22 ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജര്‍ എത്തിക്കാനാകൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനി അറിയിച്ചത്. ഇടവിട്ട് പെയ്യുന്ന മഴ തെരച്ചിലിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ലോറിയുണ്ടോ എന്ന് ഉറപ്പിക്കാനായിരുന്നു വെളളിയാഴ്ചത്തെ തെരച്ചില്‍. ഈശ്വര്‍ മാല്‍പെക്കും, നാവിക സേനയ്ക്കും ഒപ്പം എന്‍ഡിആര്‍എഫിന്റെ രണ്ട് ഡൈവര്‍മാറും ഇന്ന് ഗംഗാവലിപുഴയുടെ ആഴങ്ങളിലിറങ്ങി.
അടയാളപ്പെടുത്തിയ സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാന്‍ തിങ്കളാഴ്ചയോടെ ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാല്‍ സാങ്കേതിക നടപടിക്രമങ്ങള്‍ മറികടന്ന് ഡ്രഡ്ജര്‍ എത്താന്‍ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: